നിതീഷ് കുമാര്‍ ഒരു ഓള്‍റൗണ്ടറാണോ? അങ്ങിനെയെങ്കില്‍ ഞാന്‍ ഗ്രേറ്റ് ഓള്‍റൗണ്ടര്‍, ആരാണ് അയാളെ ടീമിലെടുത്തത്, അക്‌സറിനെ പുറത്താക്കിയത് എന്തിന്? ഗംഭീറിനെതിരെ ചോദ്യശരങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
രണ്ടാം ടെസ്റ്റിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് 10 ഓവറുകള്‍ മാത്രമാണ് ലഭിച്ചത്. ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാതിരുന്ന താരത്തിന്റെ തിരഞ്ഞെടുപ്പിനെ ശ്രീകാന്ത് വിമര്‍ശിച്ചു.
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 201 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചതോടെ, ടീം സെലക്ഷനിലെ അസ്ഥിരതയെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ടര്‍ ചെയര്‍മാനുമായിരുന്ന ക്രിസ് ശ്രീകാന്ത് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നയത്തെ 'ട്രയല്‍ ആന്‍ഡ് എറര്‍' എന്ന് വിശേഷിപ്പിച്ച ശ്രീകാന്ത്, 'ഞാന്‍ മാനേജ്‌മെന്റിന്റെ ന്യായീകരണങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ല' എന്ന് പ്രതികരിച്ചു.
tRootC1469263">രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ശ്രീകാന്തിന്റെ പ്രതികരണം. ഗുവഹാട്ടി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോഴാണ് ആതിഥേയരായ ഇന്ത്യ തകര്‍ന്നടിഞ്ഞത്. കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന്റെ പരാജയത്തിന് ശേഷം, ഈ പരമ്പരയും കൈവിടുമെന്ന് ഇന്ത്യ ഉറപ്പാക്കി.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനോട് വൈറ്റ് വാഷ് ചെയ്യപ്പെട്ടിരുന്നു. ഗംഭീറിന്റെ കീഴിലുള്ള രണ്ടാമത്തെ ഹോം സീരീസ് പരാജയമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഓരോ മാച്ചിലും പുതിയൊരു താരം ഡെബ്യൂട്ട് ചെയ്യുന്നു എന്ന് ശ്രീകാന്ത് പറഞ്ഞു. ട്രയല്‍ ആന്‍ഡ് എറര്‍ എന്ന് പറയാം, ഗൗതം ഗംഭീര്‍ എന്ത് പറഞ്ഞാലും ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ ക്യാപ്റ്റനായിട്ടുണ്ട്, സെലക്ടറായിട്ടുണ്ട്. സ്ഥിരതയാണ് വേണ്ടത്, ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഗംഭീര്‍ നേരത്തെ 'താരങ്ങളെ ഡ്രോപ്പ് ചെയ്യില്ല, മാച്ച് ജയിക്കാനുള്ള മാറ്റങ്ങള്‍ മാത്രമേ ചെയ്യൂ' എന്ന് പറഞ്ഞിരുന്നെങ്കിലും, സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. ഗംഭീറിന്റെ കോച്ചിങ് കാലത്ത് ഒരു വര്‍ഷത്തിനുള്ളില്‍ 24 താരങ്ങള്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ചു, മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഏഴ് വര്‍ഷത്തെ കാലത്ത് 41 താരങ്ങള്‍ മാത്രമായിരുന്നു കളിച്ചത്.
രണ്ടാം ടെസ്റ്റിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് 10 ഓവറുകള്‍ മാത്രമാണ് ലഭിച്ചത്. ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാതിരുന്ന താരത്തിന്റെ തിരഞ്ഞെടുപ്പിനെ ശ്രീകാന്ത് വിമര്‍ശിച്ചു. ശുഭ്മാന്‍ ഗില്‍ ഇഞ്ചുറി കാരണം പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
നിതീഷിനെ ഓള്‍റൗണ്ടറായി ആരാണ് വിളിക്കുന്നത്? എംസിജി-യില്‍ ഒരു സെഞ്ച്വറി അടിച്ചതുകൊണ്ടോ? അതിന് ശേഷം അദ്ദേഹം എന്ത് ചെയ്തു? ബൗളിങ് നോക്കിയാല്‍ ഓള്‍റൗണ്ടറാണോ? പേസും മൂവ്‌മെന്റും ഇല്ലാത്ത ബൗളിങ്. ഹാര്‍ദിക് പാണ്ഡ്യയുടെ റീപ്പ്‌ലേസ്‌മെന്റാണോ? എന്തുകൊണ്ട് അക്ഷര്‍ പട്ടേലിനെ ഇല്ലാതാക്കി? അക്ഷര്‍ എല്ലാ ലെവലിലും സ്ഥിരതയുള്ളവനാണ്, ശ്രീകാന്ത് തുറന്നടിച്ചു. നിതീഷ് ഓള്‍റൗണ്ടറാണെങ്കില്‍, ഞാനൊരു ഗ്രേറ്റ് ഓള്‍റൗണ്ടറാണ്, എന്ന് ഹാസ്യം കലര്‍ത്തിയും അദ്ദേഹം വിമര്‍ശിച്ചു.
ആദ്യ ടെസ്റ്റില്‍ നമ്പര്‍ 3-ല്‍ ബാറ്റ് ചെയ്ത വാഷിങ്ടണ്‍ സുന്ദറിനെ രണ്ടാം ടെസ്റ്റില്‍ നമ്പര്‍ 8-ലേക്ക് താഴ്ത്തി, സായ് സുദര്‍ശനെ ഡ്രോപ്പ് ചെയ്ത ശേഷം വീണ്ടും ഉള്‍പ്പെടുത്തി. ഇത്തരം മാറ്റങ്ങള്‍ സ്ഥിരതയില്ലാത്തതിന്റെ ഉദാഹരണമാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
.jpg)

