ബദോനിയെ ദേശീയ ടീമിലെടുത്തതെന്തിന്?, ഐപിഎല്‍ ലക്‌നൗ ടീമിലെ ഗംഭീറിന്റെ ഇഷ്ടക്കാരനെ തിരുകിക്കയറ്റി, ആഞ്ഞടിച്ച് മുന്‍ താരം ശ്രീകാന്ത്

Kris Srikkanth Ayush Badoni
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെ മെന്റര്‍ ആയിരുന്ന ഗൗതം ഗംഭീറുമായുള്ള ബന്ധമാണ് ബദോനിയെ തെരഞ്ഞെടുത്തതിനു കാരണമെന്ന് ശ്രീകാന്ത് സൂചിപ്പിച്ചു. മറ്റൊരു കാരണവും കാണുന്നില്ലെന്നും മുന്‍താരം പറയുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിവാദം. മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ കൃഷ് ശ്രീകാന്ത് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിലെ ആയുഷ് ബദോനിയുടെ ഉള്‍പ്പെടുത്തലിനെ രൂക്ഷമായി വിമര്‍ശിച്ചു.

ബദോനിയുടെ തെരഞ്ഞെടുപ്പ് 'പൂര്‍ണമായും അന്യായം' എന്നാണ് ശ്രീകാന്ത് വിശേഷിപ്പിച്ചത്. ഫേവറിറ്റിസം ആണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ബദോനിയെ പകരക്കാരനാക്കിയത്.

tRootC1469263">

ബദോനിയുടെ വിജയ് ഹസാരെ ട്രോഫി പ്രകടനം തീരെ മോശമായിരുന്നു. ദേശീയ ടീമിലെത്താന്‍ ഒരു സാധ്യതയില്ലായിരുന്നു. ഒരു പ്രധാന ഇന്നിങ്‌സ് പോലും ഓര്‍മയിലില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

ഓള്‍റൗണ്ടര്‍ എന്ന ലേബല്‍ തെറ്റാണ്. 'ഒരു മത്സരത്തില്‍ മൂന്ന് വിക്കറ്റ് എടുത്തതുകൊണ്ട് മാത്രം ഓള്‍റൗണ്ടര്‍ ആക്കരുത്. ഐപിഎല്ലില്‍ അവന്‍ ബോളിങ് ചെയ്തത് ആരെങ്കിലും കണ്ടിട്ടുണ്ടോ? റിതുരാജിനേയും അക്‌സറിനേയും പുറത്തിരുത്തുമ്പോഴാണ് ബദോനിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെ മെന്റര്‍ ആയിരുന്ന ഗൗതം ഗംഭീറുമായുള്ള ബന്ധമാണ് ബദോനിയെ തെരഞ്ഞെടുത്തതിനു കാരണമെന്ന് ശ്രീകാന്ത് സൂചിപ്പിച്ചു. മറ്റൊരു കാരണവും കാണുന്നില്ലെന്നും മുന്‍താരം പറയുന്നു.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. അഞ്ച് ബോളര്‍മാരുമായി മത്സരത്തിനിറങ്ങാന്‍ കഴിയില്ല. ബദോനി 4-5 ഓവറുകള്‍ ബോള്‍ ചെയ്യാന്‍ കഴിയും എന്നാണ് വിശദീകരണം.

Tags