കൊട്ടിയൂരിലെ പുണർതം ചതുശ്ശതവും തൃക്കൂർ അരി അളവും, അറിയാം ഈ ദിവസത്തെ പ്രത്യേകത...!

thrikkoor ari alavu

രോഹിണി ആരാധനക്ക് ശേഷം ആയില്യം നാളിന് മുമ്പ് മുൻപ്രകാരമുള്ള ഏതെങ്കിലും ഒരു ദിവസമായിരിക്കും "തൃക്കൂർ അരിയളവ്' നടക്കുക. പാരമ്പര്യ ഊരാള തറവാട്ടുകളിലെയും ഏഴില്ലം തറവാട്ടുകളിലെയും സ്ത്രീകൾ ഉത്സവത്തിനെത്തിയാൽ ഈ ചടങ്ങുകഴിഞ്ഞ് മാത്രമേ മടങ്ങുകയുള്ളൂ. തൃക്കൂർ അരിയളവിലൂടെ പെരുമാളിന്റെ അനുഗ്രഹം ലഭിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമായി കാണുന്നുവെന്ന് കരിമ്പനയ്ക്കൽ ചാത്തോത്ത് തറവാട്ട​ഗംമായ സ്മിത പറഞ്ഞു.

ആചാരനുഷ്ടനാങ്ങൾ കൊണ്ട് പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖമഹോത്സവത്തിൽ പുണർതം ചതുശ്ശതവും തൃക്കൂർ അരി അളവും നടന്നു. കോട്ടയം കിഴക്കേ കോവിലകത്തെ അമ്മ രാജയ്ക്കും നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകൾക്കുമാണ് തൃക്കൂർ അരിയളവ് നടത്തുന്നത്. പെരുമാളുടെ അനുഗ്രഹമാണ് തൃക്കൂർ അരിയളവിലൂടെ ലഭിക്കുന്നത് എന്നാണ് വിശ്വാസം. 

അപൂർവ്വങ്ങളായ ചടങ്ങുകളാലും പൂജാരീതികളാലും മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ് കൊട്ടിയൂർ അക്കരെ സന്നധി.
വൈശാഖ മഹോത്സവത്തിലെ രണ്ടാമത്തെ പായസ നിവേദ്യമായ പുണർതം ചതുശ്ശതവും, തൃക്കൂർ അരി അളവുമാണ് ബുധനാഴ്ച്ച നടന്നത്. 

കോട്ടയം കിഴക്കേ കോവിലകത്തെ അമ്മ രാജയ്ക്കും നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകൾക്കുമാണ് തൃക്കൂർ അരിയളവ് നടത്തുന്നത്. ഉച്ചശീവേലിക്കും വലിയ വട്ടളം പായസ നിവേദ്യത്തിനും ശേഷം ശ്രീകോവിലിൽ വെച്ചാണ് കോട്ടയം അമ്മ രാജയ്ക്കുള്ള അരിയളവ് നടത്തിയത്.  തൃക്കൂറായുള്ള സ്വർണത്തളികയിൽ അളന്നു കിട്ടിയ അരി മേൽ മുണ്ടിന്റെ അഗ്രത്തിൽ കെട്ടി തലയിലേറ്റി വാളറയിലും തിടപ്പള്ളിയിലും വണങ്ങിയ ശേഷം കിഴക്കേ നടയിൽ അമ്മാറക്കൽ തറയിലെത്തി ജന്മശാന്തിയിൽ നിന്നും പ്രസാദം വാങ്ങിയ ശേഷമാണ് അമ്മരാജ സന്നിധാനം വിട്ടത്.  പെരുമാളുടെ അനുഗ്രഹമാണ് തൃക്കൂർ അരിയളവിലൂടെ ലഭിക്കുന്നത് എന്നാണ് വിശ്വാസം. 

രോഹിണി ആരാധനക്ക് ശേഷം ആയില്യം നാളിന് മുമ്പ് മുൻപ്രകാരമുള്ള ഏതെങ്കിലും ഒരു ദിവസമായിരിക്കും "തൃക്കൂർ അരിയളവ്' നടക്കുക. പാരമ്പര്യ ഊരാള തറവാട്ടുകളിലെയും ഏഴില്ലം തറവാട്ടുകളിലെയും സ്ത്രീകൾ ഉത്സവത്തിനെത്തിയാൽ ഈ ചടങ്ങുകഴിഞ്ഞ് മാത്രമേ മടങ്ങുകയുള്ളൂ. തൃക്കൂർ അരിയളവിലൂടെ പെരുമാളിന്റെ അനുഗ്രഹം ലഭിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമായി കാണുന്നുവെന്ന് കരിമ്പനയ്ക്കൽ ചാത്തോത്ത് തറവാട്ട​ഗംമായ സ്മിത പറഞ്ഞു.

കോട്ടയം സ്വരൂപത്തിലെ സ്ത്രീജനങ്ങൾക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണ്ണത്തളികയിൽ നിന്ന് പകർന്ന് നൽകും. തിരുവത്താഴത്തിന് ശേഷം നാലുവീട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ വെച്ച് പാലക്കുന്നം സ്ഥാനികൻ അരി പകർന്ന് നൽകും. മേൽമുണ്ടിലാണ് ഇവർ അരി ഏറ്റുവാങ്ങുന്നത്. ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകുന്നു. അരി അളന്നു ലഭിച്ചവർ വേഗത്തിൽ സന്നിധാനത്തിന് പുറത്ത് പോകണമെന്നും പിന്നീട് ഈ വർഷം അവരിൽ ആരും ദർശനത്തിനായി അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാൻ പാടില്ല എന്നുമാണ് ആചാരം.

Tags