കൂടിച്ചേരുന്നതൊക്കെ കൂടിപ്പിരിഞ്ഞു കൊണ്ട് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പരിസമാപ്തി
മുഴുവൻ ബ്രാഹ്മണരും ചേർന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും നടത്തി. പുഷ്പാഞ്ജലി കഴിഞ്ഞ് തീർത്ഥവും പ്രസാദവും നൽകുന്നതോടപ്പം ആടിയ കളഭവും നൽകി. ഒരു ചെമ്പ് നിവേദ്യച്ചോറും കടുംപായസവും തിടപ്പള്ളിയിൽ ഇരുന്ന് കുടിപതികൾ കഴിച്ചു. മുളക്,ഉപ്പ് എന്നിവ മാത്രം ചേർത്ത് കഴിക്കുന്ന തണ്ടുമ്മൽ ഊണ് എന്ന ചടങ്ങാണ് ഇത്.
ആചാര പെരുമയിൽ കൊട്ടിയൂർ വൈശാഖോത്സവത്തിന് പരിസമാപ്തി. ബുധനാഴ്ച്ച് നടന്ന തൃക്കലശാട്ടത്തോടെ നീണ്ട ഇരുപത്തിഎട്ടു ദിവസത്തെ വിവിധ സവിശേഷ പൂജകളും നിഗൂഢകർമ്മങ്ങളും പൂർത്തിയായി .ഇനി അക്കരെ സന്നിധാനം 11 മാസക്കാലം നിശബ്ദദയിൽ അമരും.
അക്കരെ സന്നിധാനത്ത് തൃക്കലശാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് പരിസമാപ്തി. ബുധനാഴ്ച രാവിലെ വാകചാർത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പതിവുപോലെതന്നെ ചടങ്ങുകൾ തുടർന്നു. തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം വിളക്കുകൾ കെടുത്തി. ഇതോടപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണയ്ക്കും. നമ്പീശൻ,വാരിയർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ നാലു തൂണുകൾ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിച്ചതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങി. കലശമണ്ഡപത്തിൽ പൂജിച്ച് വെച്ച കളഭകുംഭങ്ങൾ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് പ്രധാന തന്ത്രിമാരുടെ കാർമികത്വത്തിൽ സ്വയംഭൂവിൽ ആടി.

മുഴുവൻ ബ്രാഹ്മണരും ചേർന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും നടത്തി. പുഷ്പാഞ്ജലി കഴിഞ്ഞ് തീർത്ഥവും പ്രസാദവും നൽകുന്നതോടപ്പം ആടിയ കളഭവും നൽകി. ഒരു ചെമ്പ് നിവേദ്യച്ചോറും കടുംപായസവും തിടപ്പള്ളിയിൽ ഇരുന്ന് കുടിപതികൾ കഴിച്ചു. മുളക്,ഉപ്പ് എന്നിവ മാത്രം ചേർത്ത് കഴിക്കുന്ന തണ്ടുമ്മൽ ഊണ് എന്ന ചടങ്ങാണ് ഇത്.

തുടർന്ന് കൂത്തരങ്ങിൽ വെച്ച് ഭണ്ഡാരം തിരിച്ചെഴുള്ളത്തിനുള്ള ഏറ്റുവാങ്ങൽ നടത്തിയ ശേഷം അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. ആചാര്യൻമാരിൽ ഒരാൾ യാത്രബലി നടത്തി. യാത്രബലിക്ക് മുൻപ് തന്ത്രിയും പരികർമിയും ഓച്ചറും പന്തക്കിടങ്ങാളും അല്ലാതെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തിൽ നിന്ന് പുറത്ത് കടന്നു.
ഭണ്ഡാരങ്ങളും വാളുകളും ആദ്യം ഇക്കരെയെക്ക് കടക്കും. തുടർന്ന് മണത്തണ കരിമ്പന ഗോപുരത്തിലേക്ക് എഴുന്നള്ളിക്കും. മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരി പരാശക്തിയുടെ വാൾ മുതിരേരിക്കാവിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു.
ഇനി 11 മാസത്തെ കാത്തിരിപ്പിനുശേഷം ആയിരിക്കും അക്കരെ സന്നിധാനം ഉണരുക. അതുവരെ കാടിന് നടുവിലെ കാനനഭൂമിയിൽ ആർക്കും പ്രവേശനമില്ല. ഉത്സവത്തിന് അക്കരെ നിർമ്മിച്ച താൽക്കാലിക വസ്തുക്കൾ എല്ലാം തന്നെ പ്രകൃതിയോട് അലിഞ്ഞുചേരും.
.jpg)

