പെയ്തിറങ്ങുന്ന മഴത്തുള്ളികൾ പോലെ ഒരായിരം ഐതീഹ്യങ്ങൾ ; കൊട്ടിയൂർ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്

A thousand legends like falling raindrops; Kottiyoor Vaisakhi festival enters its final days

ജൂൺ 20 ശനിയാഴ്ച മകം കലംവരവ് നടക്കുന്നതോടെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മകംനാൾ ഉച്ചയ്ക്കാണ് സ്ത്രീകൾ അക്കരെ കൊട്ടിയൂരിൽ നിന്ന് തിരിച്ചിറങ്ങുക. ദേവിയുടെയും ദേവന്റെയും തിടമ്പേൽക്കുന്ന ഗജവീരന്മാരും മകംനാളിൽ തന്നെ കൊട്ടിയൂരിൽ നിന്നും മടങ്ങും. 

 സ്വയംഭൂവായി ശിവൻ, പെയ്തിറങ്ങുന്ന മഴത്തുള്ളികൾ പോലെ ഒരായിരം ഐതീഹ്യങ്ങൾ, ദക്ഷിണകാശിയെന്ന കൊട്ടിയൂരിലെ  വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്. ജൂൺ  20 ശനിയാഴ്ച ഉച്ച വരെയാണ് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശനം. ജൂൺ 24 ബുധനാഴ്ച തൃക്കലശാട്ടോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് സമാപനം കുറിക്കും.

ബവലി നദിയുടെ കരയിൽ കരകവിഞ്ഞൊഴുകുന്ന ഇടതൂർന്ന വനത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന 28 ദിവസത്തെ ഉത്സവമായ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക് നീങ്ങുന്നു. വൈശാഖ മഹോത്സവത്തിലെ പ്രധാന നാല് ചതുശ്ശത നിവേദ്യങ്ങളിൽ മൂന്നാമത്തെതായ ആയില്യം ചതുശ്ശതം ഭഗവാന്  വെള്ളിയാഴ്ച നിവേദിച്ചു.

Akkare Kottiyoor is crowded with devotees Saturday saw the biggest influx of devotees this year

ജൂൺ 20 ശനിയാഴ്ച മകം കലംവരവ് നടക്കുന്നതോടെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മകംനാൾ ഉച്ചയ്ക്കാണ് സ്ത്രീകൾ അക്കരെ കൊട്ടിയൂരിൽ നിന്ന് തിരിച്ചിറങ്ങുക. ദേവിയുടെയും ദേവന്റെയും തിടമ്പേൽക്കുന്ന ഗജവീരന്മാരും മകംനാളിൽ തന്നെ കൊട്ടിയൂരിൽ നിന്നും മടങ്ങും. 

നാലാമത്തെ ചതുശ്ശത നിവേദ്യമായ അത്തം ചതുശ്ശതം ജൂൺ 23 ചൊവ്വാഴ്ച നടക്കും നടക്കും. അന്നുതന്നെയാണ് വാളാട്ടവും കലശപൂജയും നടക്കുക.  ജൂൺ 24 ബുധനാഴ്ച തൃക്കലശാട്ടൊടെയാണ് 2026ലെ വൈശാഖ മഹോത്സവത്തിന് സമാപനം ആവുക. വമ്പിച്ച ഭക്തജന തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ അനുഭവപ്പെടുന്നത്. മകം കലം വരവായ ശനിയാഴ്ചയും വലിയ രീതിയിലുള്ള ഭക്തജന പ്രവാഹം തന്നെയാണ് കൊട്ടിയൂരിൽ പ്രതീക്ഷിക്കുന്നത്.

Tags