ആഗ്രഹ സഫലം, അഭീഷ്ടകാര്യ സിദ്ധി, തടസ്സങ്ങൾ..! കൊട്ടിയൂരിലുണ്ട് പ്രാധാന്യമേറിയ വഴിപാടുകൾ
പുഷ്പാഞ്ജലി, കൂവളമാല, ധാര, ഗണപതിഹോമം,തുടങ്ങി എല്ലാ ക്ഷേത്രങ്ങളിലും ഉള്ള പോലെയുള്ള വഴിപാടുകൾ കൊട്ടിയൂരും നടത്താവുന്നതാണ്. കേരളത്തിൽ എവിടെയും കിട്ടാത്ത അത്ര ഗുണമേന്മയിൽ ആണ് നെയ്പായസവും തിരുവപ്പവും വിതരണം ചെയ്യുന്നതെന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ പറഞ്ഞു.
ബാവലിപ്പുഴയിലെ ഓളങ്ങൾ പോലും പഞ്ചാക്ഷരി ജപിക്കുന്ന മഹാതീർത്ഥാടന കാലമാണ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. അപൂർവ്വങ്ങളായ ചടങ്ങുകളാൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന അക്കരെ കൊട്ടിയൂരിൽ ചടങ്ങുകൾ പോലെ പ്രധാനപെട്ടതാണ് വഴിപാടുകൾ. സ്വർണ്ണകുടവും വെള്ളികുടവും സമർപ്പണം പോലെ പ്രാധാന്യമേറിയ വേറെയും വഴിപാടുകൾ ഉണ്ട് കൊട്ടിയൂരിൽ. വഴിപാടുകൾ സമർപ്പിച്ച് കൊട്ടിയൂർ പെരുമാളിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്ത ജനങ്ങളാണ് ദിനംപ്രതി കൊട്ടിയൂർ ക്ഷേത്രത്തിലെത്തുന്നത്,
കൊട്ടിയൂർ യാഗഭൂമിയിലെ പെരുമാളിന്റെ തിരുസന്നിധി നിരവധി ഐതീഹ്യങ്ങളാലും ആചാരങ്ങളാലും സമ്പുഷ്ടമാണ്. അതുപോലെത്തന്നെ അതീവ പുണ്യകരമായ പല വഴിപാടുകളും കൊട്ടിയൂരിലുണ്ട്.
നിരവധി ഭക്തർക്ക് നേരിട്ട് സമർപ്പിക്കാൻ അവസരം നൽകുന്ന വഴിപാടാണ് സ്വർണ്ണക്കുടം, വെള്ളിക്കുടം സമർപ്പണം. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ മഹാപാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനും പാപപരിഹാരത്തിനുമായാണ് ഭക്തർ പെരുമാൾക്ക് വെള്ളിക്കുടം സമർപ്പിക്കുന്നത്.

മനസ്സിനാഗ്രഹിച്ച അഭീഷ്ടകാര്യങ്ങളുടെ വിജയത്തിനായും സർവ്വൈശ്വര്യത്തിനായും സ്വർണ്ണക്കുടം സമർപ്പിച്ചു പ്രാർത്ഥിക്കാം. അതുപോലെതന്നെ വിശിഷ്ടമായ പല വഴിപാടുകളും ഇവിടെയുണ്ട്. പുഷ്പാഞ്ജലി, കൂവളമാല, ധാര, ഗണപതിഹോമം,തുടങ്ങി എല്ലാ ക്ഷേത്രങ്ങളിലും ഉള്ള പോലെയുള്ള വഴിപാടുകൾ കൊട്ടിയൂരും നടത്താവുന്നതാണ്. കേരളത്തിൽ എവിടെയും കിട്ടാത്ത അത്ര ഗുണമേന്മയിൽ ആണ് നെയ്പായസവും തിരുവപ്പവും വിതരണം ചെയ്യുന്നതെന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ പറഞ്ഞു.
ആചാരങ്ങളെപോലെ ഐതീഹ്യങ്ങളാലും പ്രസിദ്ധമായ കൊട്ടിയൂരിൽ ലക്ഷക്കണക്കിന് ഭക്തരാണ് വഴിപാട് സമർപ്പണത്തിനും പെരുമാളിന്റെ ദർശന പുണ്യത്തിനുമായി ക്ഷേത്രത്തിൽ എത്തുന്നത്.
.jpg)

