കൊട്ടിയൂരിലെ തിടപ്പള്ളിയിലെ ചാരം നിറയുന്നത് തളിപ്പറമ്പിലെ‌ രാജരാജേശ്വരന്റെ തിടപ്പള്ളിയിൽ !

The ashes of the Thidappally in Kottiyoor are filling up the Thidappally of Rajarajeshwaran in Taliparamba!
The ashes of the Thidappally in Kottiyoor are filling up the Thidappally of Rajarajeshwaran in Taliparamba!

അക്കരെ കൊട്ടിയൂരിലെ തിടപ്പള്ളിയിൽ വിറക് കത്തിക്കുമ്പോൾ കിലോമീറ്ററുകൾ അകലെയുള്ള തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ചാരം പതിവിലും കൂടുമത്രേ, ഇവിടെയാകട്ടെ നിത്യ നിവേദ്യത്തിന് ആവശ്യമായ വിറകുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ,

കൊട്ടിയൂർ വൈശാഖ മഹോത്സവ വേളയിൽ ഇവിടുത്തെ തിടപ്പളളിയിൽ തയ്യാറാക്കുന്ന ഭക്ഷണമേ അക്കരക്കൊട്ടിയൂരിൽ അനുവദിക്കു എന്നതാണ് ചിട്ട. അതുകൊണ്ടുതന്നെ ഇവിടെ തന്നെയാണ് നിവേദ്യങ്ങളെല്ലാം തയ്യാറാക്കുന്നത്. എന്നാൽ നിവേദ്യമൊരുക്കുന്നതിനായി തിടപ്പള്ളിയിൽ കത്തിക്കുന്ന അടുപ്പിൽ ചാരം നിറയാറില്ല, അത് എടുത്തു മാറ്റാറുമില്ല, ഇതിനുപിന്നിൽ പലർക്കുമറിയാത്ത് ഒരു ഐതീഹ്യമുണ്ട്...

tRootC1469263">

ആചാരങ്ങളിലും ചടങ്ങുകളിലും വ്യത്യസ്ത നിലനിൽക്കുന്ന ക്ഷേത്രമായ അക്കരെ കൊട്ടിയൂരിലെ തിടപ്പള്ളിയിലെ അടുപ്പിൽ 28  ദിവസവും നിവേദ്യമുണ്ടാക്കുന്നു, എന്നാൽ ഈ അടുപ്പിൽ ഒരിക്കൽ പോലും ചാരം നിറയില്ല,  ഇവിടുത്തെ ചാരം നീക്കാനും പാടില്ല, അത്ഭുതവും ഒപ്പം തന്നെ അതിശയവും തോന്നിയേക്കാം,ലേഡ്കണക്കിന് വിറകു കത്തിച്ചാലും ഈ കാണുന്ന അടുപ്പിൽ ചാരം കുന്നുകൂടില്ല,തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇതിനുപിന്നിലെ ഐതിഹ്യം,

അക്കരെ കൊട്ടിയൂരിലെ തിടപ്പള്ളിയിൽ വിറക് കത്തിക്കുമ്പോൾ കിലോമീറ്ററുകൾ അകലെയുള്ള തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ചാരം പതിവിലും കൂടുമത്രേ, ഇവിടെയാകട്ടെ നിത്യ നിവേദ്യത്തിന് ആവശ്യമായ വിറകുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, അപ്പോൾ എങ്ങനെയായിരിക്കാം ഇത്രയധികം ചാരം കുമിഞ്ഞു കൂടുന്നത്, ഇത് ഇന്നും ഒരു അത്ഭുതമായി തന്നെ നിലനിൽക്കുകയാണ്. കൊട്ടിയൂരിലെ തിടപ്പള്ളിയിലെ ചാരം ഭൂതഗണങ്ങൾ യഥാസമയം രാജരാജേശ്വരന്റെ തിടപ്പള്ളിയിലേക്ക് മാറ്റുന്നുവെന്നും ഭസ്മപ്രിയനായ ശിവൻ ചാരം  ഭസ്മമായി പൂശുന്നതുകൊണ്ടാണ് 28 ദിവസം പാചകം ചെയ്തിട്ടും ചാരം കുന്നുകൂടാത്തത് എന്നുമാണ് ഇന്നും വിശ്വസിക്കപ്പെടുന്നത്.

Tags