മുത്തപ്പനെ മുഖാമുഖം കണ്ട് കോമരങ്ങൾ ; ഭക്തിനിർഭരമായി നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്കുള്ള എഴുന്നള്ളിപ്പ്

*Komarams* come face-to-face with Muthappan; a procession imbued with deep devotion from Nambram Muchilot Bhagavathi Temple to the Parassinikadavu Muthappan Madappura.

 കളിയാട്ടത്തിന്റെ മൂന്നാം ദിവസമാണ് കാവിൽ നിന്നും പറശ്ശിനി മടപ്പുരയിലേക്ക് എഴുന്നള്ളിപ്പ് നടക്കുന്നത്. കോടല്ലൂർ ഇല്ലത്തുനിന്ന് പറശ്ശിനി കടവിലേക്ക്  വീടുകളിൽ കയറിയിറങ്ങി എത്തുന്ന കോമരങ്ങൾ മുത്തപ്പനെ മുഖാമുഖം കാണുന്ന ഭക്തിനിർഭരമായ കാഴ്ച കാണാൻ നിരവധി ഭക്തജനങ്ങളാണ് പറശ്ശിനിയിൽ തടിച്ചുകൂടിയത്.

 തളിപ്പറമ്പ് : വടക്കൻ മലബാറിന്റെ മണ്ണിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവായി നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം. മഹോത്സവത്തിന്റെ ഭാഗമായി ഏറെ സവിശേഷതകളുള്ള ചടങ്ങാണ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് മൂന്നാം ദിവസം പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്കുള്ള എഴുന്നള്ളിപ്പ്.

നണിയൂർ നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചാണ് ഈ വിശേഷപ്പെട്ട എഴുന്നള്ളത്ത് നടക്കുന്നത്.   കളിയാട്ടത്തിന്റെ മൂന്നാം ദിവസമാണ് കാവിൽ നിന്നും പറശ്ശിനി മടപ്പുരയിലേക്ക് എഴുന്നള്ളിപ്പ് നടക്കുന്നത്. കോടല്ലൂർ ഇല്ലത്തുനിന്ന് പറശ്ശിനി കടവിലേക്ക്  വീടുകളിൽ കയറിയിറങ്ങി എത്തുന്ന കോമരങ്ങൾ മുത്തപ്പനെ മുഖാമുഖം കാണുന്ന ഭക്തിനിർഭരമായ കാഴ്ച കാണാൻ നിരവധി ഭക്തജനങ്ങളാണ് പറശ്ശിനിയിൽ തടിച്ചുകൂടിയത്.

മുച്ചിലോട്ട് ഭഗവതിയുടെയും പറശ്ശിനിക്കടവ് മടപ്പുരയുടെയും ആത്മീയബന്ധം ഓർമിപ്പിക്കുന്ന ഈ ചടങ്ങ് ഭക്തർക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും നിറവിൽ നടക്കുന്ന എഴുന്നള്ളത്ത് കളിയാട്ട മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുന്നു.തലമുറകളായി കൈമാറിവരുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഒത്തുചേരുമ്പോൾ ഇത്തരം ചടങ്ങുകൾ ഒരു നാടിന്റെ ആത്മീയ പൈതൃകത്തിന്റെ അടയാളമായി മാറുന്നു.

Tags