ചികിത്സ തേടിയത് മുട്ടുവേദനക്ക്, ശസ്ത്രക്രിയ ചെയ്ത്​ നീക്കിയത് കൃഷ്ണമണികൾ ; തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജിലെ ചി​കി​ത്സാ​പി​ഴ​വിൽ കാഴ്ച നഷ്ടപെട്ട സനൂപിന് കൈതാങ്ങായി കെസി വേണുഗോപാൽ എംപി

He sought treatment for knee pain and underwent surgery to remove his pupils; KC Venugopal MP supported Sanup who lost his sight due to treatment at Thrissur Medical College; The cost of treatment was borne

2023 ജൂ​ണി​ലാ​ണ് സ​നൂ​പിന് തന്റെ ജീവിതം തന്നെ ഇരുട്ടിലാക്കിയ ദുരന്തം ഉണ്ടായത്. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ മു​ട്ടു​വേ​ദ​ന​ക്ക് ചി​കി​ത്സ തേ​ടി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലെത്തിയതായിരുന്നു സനൂപ്. ക​ട്ടി​ലി​ൽ ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ൽ ത​റ​യി​ലാ​ണ് കി​ട​ത്തി​യ​ത്. മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​താ​വ് വ​ത്സ​ല മ​ക​നെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ സം​സാ​രി​ക്കാ​നോ ന​ട​ക്കാ​നോ എ​ഴു​ന്നേ​റ്റി​രി​ക്കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഡ്രി​പ്പ് കു​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൈ​പ്പ​ത്തി നീ​രു​വ​ന്ന് വീ​ർ​ത്തി​രു​ന്നു.

 തൃ​ശൂ​ർ : തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ർ​ന്ന് ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​ക​ൾ ശ​സ്ത്ര​ക്രി​യ ചെ​യ്ത് നീ​ക്കി ജീവിതം ഇരുട്ടിലായ സ​നൂ​പി​ന് സഹായ ഹസ്തവുമായി എഐസിസി ജനറൽ സെക്രട്ടറി  കെസി വേണുഗോപാൽ എംപി.  വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ മു​ട്ടു​വേ​ദ​ന​ക്ക് ചി​കി​ത്സ തേ​ടി​യ തൃ​ക്കൂ​ർ മു​ള​ങ്ങാ​ട്ടു​പ​റ​മ്പി​ൽ സ​നൂ​പി​ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി അധികൃതരുടെ ചി​കി​ത്സാ​പ്പി​ഴ​വിനെ തുടർന്നാണ് കാ​ഴ്ച ന​ഷ്ട​മാ​യ​ത്. 

tRootC1469263">

കാഴ്ച നഷ്ടമായി ജീവിക്കാൻ പോലും കഷ്ടപ്പെടുന്ന സനൂപിൻ്റെ കോവൈ അരവിന്ദ് ആശുപത്രിയിലെ ചികിത്സ ചെലവാണ് കെസി വേണുഗോപാൽ എംപി  ഏറ്റെടുത്തത്. കെപിസിസി ആക്ടിംഗ് പ്രസിഡൻ്റ് എ പി അനിൽ കുമാർ എംഎൽഎ രാവിലെ ഈ വിവരം എന്നെ അറിയിക്കുകയായിരുന്നു.

anil akkara vist to sanoop house

രാജ്യത്തെ തന്നെ മികച്ച കണ്ണാശുപത്രിയായ അരവിന്ദ് ആശുപത്രിൽ പ്രവേശിപ്പിക്കുന്ന  സനൂപിന് സ്മാർട്ട് ഗ്ലാസ് വെച്ച് കാഴ്ച്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക. പിന്നീട് കാഴ്ച പൂർണ്ണമായും തിരികെ ലഭിക്കാനുള്ള മറ്റ് സാധ്യതകൾ പരിശോധിക്കും. നിലവിൽ കണ്ണ് പൂർണ്ണമായും മാറ്റിവയ്ക്കുന്നതിനുള്ള ചികിത്സ നമ്മുടെ നാട്ടിലില്ല.

അമല മെഡിക്കൽ കോളേജ് കണ്ണ് ചികിത്സാ വിഭാഗം മേധാവിയുടെ ശുപാർശ അനുസരിച്ചാണ് അടിയന്തിര പ്രധാന്യത്തോടെ അരവിന്ദ് ആശുപത്രിയിൽ മാർച്ച് 2 നുള്ള സൗകര്യം ഒരുക്കിയത്. അന്നേദിവസം തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സനൂപിനെ കോവൈ അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.

2023 ജൂ​ണി​ലാ​ണ് സ​നൂ​പിന് തന്റെ ജീവിതം തന്നെ ഇരുട്ടിലാക്കിയ ദുരന്തം ഉണ്ടായത്. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ മു​ട്ടു​വേ​ദ​ന​ക്ക് ചി​കി​ത്സ തേ​ടി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലെത്തിയതായിരുന്നു സനൂപ്. ക​ട്ടി​ലി​ൽ ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ൽ ത​റ​യി​ലാ​ണ് കി​ട​ത്തി​യ​ത്. മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​താ​വ് വ​ത്സ​ല മ​ക​നെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ സം​സാ​രി​ക്കാ​നോ ന​ട​ക്കാ​നോ എ​ഴു​ന്നേ​റ്റി​രി​ക്കാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഡ്രി​പ്പ് കു​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൈ​പ്പ​ത്തി നീ​രു​വ​ന്ന് വീ​ർ​ത്തി​രു​ന്നു.

പി​ന്നീ​ട് വാ​യി​ൽ നി​ന്നും മൂ​ക്കി​ൽ നി​ന്നും ര​ക്തം വ​ന്ന​തി​നെ തു​ട​ർ​ന്ന് സ​നൂ​പി​നെ ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി. 22 ദി​വ​സം ക​ഴി​ഞ്ഞ്​ ഐ.​സി.​യു​വി​ൽ​നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ശേ​ഷം ക​ണ്ണി​ന് ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​തെ​ന്ന് വ​ത്സ​ല പ​റ​യു​ന്നു. മു​ട്ടു​വേ​ദ​ന​ക്ക്​ ക​ണ്ണി​ന് ശ​സ്ത്ര​ക്രി​യ എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ചെ​ങ്കി​ലും മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല. ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം ക​ണ്ണി​ലെ കെ​ട്ട​ഴി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് കൃ​ഷ്ണ​മ​ണി നീ​ക്കി​യ കാ​ര്യം അ​റി​യു​ന്ന​ത്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ഡി​സ്ചാ​ർ​ജ് ചെ​യ്ത് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മേ​ഹം, ബ്ലാ​ക്ക് ഫം​ഗ​സ് എ​ന്നീ രോ​ഗ​ങ്ങ​ളാ​ണ് സ​നൂ​പി​ന് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ ചി​കി​ത്സാ​രേ​ഖ​ക​ളൊ​ന്നും ന​ൽ​കാ​ത്ത​തി​നാ​ൽ തു​ട​ർ​ചി​കി​ത്സ തേ​ടാ​നാ​യി​ല്ലെ​ന്ന് സ​നൂ​പ് പ​റ​യു​ന്നു. പി​ന്നീ​ട് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ചി​കി​ത്സാ​രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്. രേ​ഖ​ക​ളു​മാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ പോ​യ​പ്പോ​ൾ കാ​ഴ്ച​ശ​ക്തി ല​ഭി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ടൈ​ൽ ജോ​ലി ചെ​യ്താ​ണ് സ​നൂ​പ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. വ​യോ​ധി​ക​രാ​യ പി​താ​വും മാ​താ​വും ഏ​ഴ് വ​യ​സ്സു​ള്ള മ​ക​നും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ ഏ​ക വ​രു​മാ​ന മാ​ർ​ഗം സ​നൂ​പി​ന്റെ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഇ​ല്ലാ​താ​യി.

ഇ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. മാ​താ​വ് വ​ത്സ​ല വീ​ട്ടു​ജോ​ലി ചെ​യ്താ​ണ് ഇ​പ്പോ​ൾ കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. പൊ​ലീ​സി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് മ​ട​ക്കം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന്​ കു​ടും​ബം പ​റ​യു​ന്നു. 

Tags