സാധാരണക്കാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലിന് സമാനമായ റൂം, വെറും 400 രൂപയ്ക്ക്, പിഡബ്ലുഡി റസ്റ്റ് ഹൗസുകള്‍ സൂപ്പറാക്കി മന്ത്രി മുഹമ്മദ് റിയാസ്, വൈറലായി ഒരു കുറിപ്പ്


കൊച്ചി: സംസ്ഥാനത്തെ പിഡബ്ലുഡി റസ്റ്റ് ഹൗസുകള്‍ ഒരുകാലത്ത് താമസയോഗ്യമല്ലാത്ത രീതിയില്‍ വൃത്തിഹീനമായിരുന്നു. എന്നാല്‍, മന്ത്രിയായി മുഹമ്മദ് റിയാസ് സ്ഥാനമേറ്റെടുത്തശേഷം ചെയ്ത നല്ല കാര്യങ്ങളിലൊന്നാണ് റസ്റ്റ് ഹൗസുകളുടെ മാറ്റം. ഇപ്പോള്‍ സാധാരണക്കാര്‍ക്കുപോലും ഫൈവ് സ്റ്റാര്‍ നിലവാരമുള്ള റസ്റ്റ് ഹൗസുകളില്‍ കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സാധിക്കും.
tRootC1469263">റസ്റ്റ് ഹൗസുകളുടെ മാറ്റം നേരത്തെതന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വമ്പന്‍ ഹോട്ടലുകളില്‍ 2,500 രൂപയിലധികം കൊടുക്കേണ്ട എസി ഡബിള്‍ മുറികള്‍വെറും 1,500 രൂപയ്ക്ക് പിഡബ്ലുഡി റസ്റ്റ് ഹൗസുകളില്‍ ലഭിക്കും. നോണ്‍ എസി മുറികള്‍ക്ക് 400 രൂപ മാത്രമാണ് ഒരു ദിവസത്തെ വാടക. റസ്റ്റ് ഹൗസുകളിലെ വൃത്തിയും വെടിപ്പും സൗകര്യവുമെല്ലാം അതിശയിപ്പിക്കുന്നതാണ്. സഞ്ചാരപ്രിയരായ മലയാളികള്‍ക്ക് ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത് ഇത്തരം റസ്റ്റ് ഹൗസുകളില്‍ താമസിക്കാം.

റസ്റ്റ് ഹൗസിനെക്കുറിച്ച് വൈറലായ ഫേസ്ബുക്ക് പോസ്റ്റ്,
മുന്‍പ് യാത്രകളില്‍ 2500 രൂപയും അതിലധികവും കൊടുത്താണു ഹോട്ടലുകളില്‍ താമസിച്ചിരുന്നത്, ഇപ്പോള്‍ കുറച്ചു ദിവസങ്ങളായ് സര്‍ക്കാര്‍ PWD Rest hous ല്‍ ആണു താമസിക്കാറുള്ളത്.
വെറും 750 രൂപ കൊടുത്താല്‍ വിശാലമായ Double AC Room ല്‍ 24 മണിക്കൂര്‍ നമുക്ക് താമസിക്കാം, 400 രൂപക്ക് Non AC റൂം കിട്ടും.
രാവിലെ 11 മണിക്ക് ചെക്കൗട്ട്, ചില റസ്റ്റ് ഹൗസുകളില്‍ മീറ്റിഗ് ഹാളും ഈ റൂമില്‍ അറ്റാച്ച്ട് ആവും. മറ്റു ഹോട്ടലുകളെ പോലെ സോപ്പ് , ചീപ്പ്, ഷാമ്പൂ, ടര്‍ക്കി ഒന്നും ഇവിടെ കാണില്ല എന്നാലും 1500 രൂപ വരെ കുറവാണു.
റൂം ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ അതിന്റെ തുക ഓണ്‍ലൈന്‍ അടക്കാനും സൗകര്യമുണ്ട്.
മുന്‍പ് തിരുവല്ല. റസ്റ്റ് ഹൗസില്‍ ഞാന്‍ AC റൂം ബുക്ക് ചെയ്ത് അവിടെ ചെന്നപ്പോള്‍ അവര്‍ എനിക്ക് തന്നത് കൂറയും, കൊതുകും , പല്ലിയും അടങ്ങിയ ഒരു റൂം ആയിരുന്നു, അന്ന് പുലര്‍ച്ചെ 3.20 നു ചെവിയില്‍ ഉറുമ്പ് കയറിയാണു ഞാന്‍ എഴുന്നേറ്റത്, ആ സമയത്ത് തന്നെ P A Muhammad Riyas നെ ടാഗ് ചെയ്തു എന്റെ പരാതി പോസ്റ്റ് ചെയ്യുകയും ചെയ്തു.
അന്ന് തന്നെ അദ്ദേഹത്തിന്റെ ഓഫീസ് അടിയന്തിരമായ് അതില്‍ ഇടപെട്ടു, അന്ന് വൈകീട്ട് 4 മണിക്ക് ശ്രീ റിയാസ്സ് എന്നെ നേരില്‍ വിളിച്ചു എനിക്ക് വന്ന ബുദ്ധിമുട്ടില്‍ എന്നോട് ക്ഷമ പറഞ്ഞു, തൊട്ടടുത്ത ദിവസം അവര്‍ എന്റെ പരാതിയില്‍ എടുത്ത നടപടികള്‍ എന്നെ അറിയിച്ചു , ആ റൂമിന്റെ കെയ്ര്‍ ടേക്കറെ സസ്‌പെന്‍ഡ് ചെയ്തു, മറ്റു രണ്ട് PWD ഉദ്വോഗസ്ഥരെ പനിഷ്മന്റ് ട്രാന്‍സ്ഫര്‍ ചെയ്തു.
എല്ലാ രാഷ്ട്രീയ എതിര്‍പ്പുകളും നില നില്‍ക്കുന്നുവെങ്കിലും ഇത്തരം ഭരണ കര്‍ത്താക്കള്‍ കേരളത്തില്‍ വന്നാല്‍ നമ്മുടെ കൊച്ചു കേരളം രക്ഷപെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇത് സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് ഞാനും ഫാമിലിയും താമസിക്കുന്ന റൂം ആണു, ഇതിന്റെ വാടക ഒരു ദിവസത്തിനു വെറും 400 രൂപയാണു, വിശാലമായ റൂം, ബാത്ത് റൂം, ബാല്‍കെണി, ഡ്രസ്സിഗ് ഏരിയ, കോറിഡോര്‍, റിസപ്ഷന്‍, മീറ്റിഗ് ഹാള്‍, അതി സെറ്റപ്പ് പാര്‍ക്കിഗ്.
നന്ദി റിയാസ് ഒരുപാട് നന്ദി