സിജെ റോയിയുടെ ആത്മഹത്യ, കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ മലയാളം മാധ്യമങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പായി എത്ര കോടികള്‍ നല്‍കിയ ആളാണ്, കേരള പോലീസ് ആയിരുന്നെങ്കിലോ?

CJ Roy

സ്‌പോണ്‍സര്‍ഷിപ്പായി കോടിക്കണക്കിന് രൂപ ഈ മാധ്യമങ്ങള്‍ക്ക് നല്‍കിയ വ്യക്തിയാണ് സിജെ റോയ്. എന്നാല്‍, അദ്ദേഹത്തിന്റെ ആത്മഹത്യയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മൗനം പാലിക്കുകയാണ് മാധ്യമങ്ങള്‍.

കൊച്ചി: പ്രമുഖ വ്യവസായി സിജെ റോയി കേന്ദ്ര ഏജന്‍സികളുടെ വേട്ടയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്യമായി പ്രതികരിക്കാതെ മലയാളം മാധ്യമങ്ങള്‍. സ്‌പോണ്‍സര്‍ഷിപ്പായി കോടിക്കണക്കിന് രൂപ ഈ മാധ്യമങ്ങള്‍ക്ക് നല്‍കിയ വ്യക്തിയാണ് സിജെ റോയ്. എന്നാല്‍, അദ്ദേഹത്തിന്റെ ആത്മഹത്യയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മൗനം പാലിക്കുകയാണ് മാധ്യമങ്ങള്‍.

tRootC1469263">

മലയാള മാധ്യമരംഗത്ത് സി ജെ റോയിയെ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ സ്ഥാപനം ഏഷ്യാനെറ്റാണെന്നത് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ബഷീര്‍ വള്ളിക്കുന്ന് ചൂണ്ടിക്കാട്ടി. ആ മനുഷ്യന്‍ കേന്ദ്ര ഏജന്‍സികളുടെ ക്രൂരമായ വേട്ടയാടലിന്റെ ഫലമായി ജീവനൊടുക്കിയപ്പോള്‍ ആ ഏജന്‍സികള്‍ക്കെതിരെയോ കേന്ദ്ര സര്‍ക്കാരിനെതിരെയോ ഒരക്ഷരം പറയാന്‍ പറയാന്‍ നാക്ക് പൊങ്ങാത്ത വിധം സംഘപരിവാര്‍ വിധേയത്വം ചാനലുകള്‍ക്കുണ്ടെന്ന് അദ്ദേഹം പറയുന്നു.

ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സി ജെ റോയിയുടെ മരണത്തില്‍ കേന്ദ്ര ഏജന്‍സികളുടെ പങ്കിനെകുറിച്ച നമ്മുട മാധ്യമങ്ങള്‍ എത്ര സോഫ്റ്റായിട്ടാണ് റിപ്പോര്‍ട്ടുകള്‍ കൊടുക്കുന്നത് എന്ന് നോക്കൂ.. ഇതെങ്ങാനും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും ഏജന്‍സികളുടെ വേട്ടയാടലിന്റെ ഫലമായിട്ടാണ് സംഭവിച്ചതായിരുന്നുവെങ്കില്‍ ഇവിടെ ഭൂമി കുലുക്കുമായിരുന്നില്ലേ അവര്‍.
 
മലയാള മാധ്യമരംഗത്ത് സി ജെ റോയിയെ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ സ്ഥാപനം ഏഷ്യാനെറ്റാണ്.  ഐഡിയ സ്റ്റാര്‍ സിംഗറടക്കമുള്ള അവരുടെ എല്ലാ പ്രോഗ്രാമുകളുടേയും പ്രധാന സ്‌പോണ്‍സറായിരുന്ന വ്യക്തിയാണ് റോയി. സ്റ്റാര്‍ സിംഗറിന്റെ തുടക്കത്തില്‍ നാല്പത് ലക്ഷം രൂപയുടെ ഫ്ളാറ്റാണ് വിജയിക്ക് റോയി കൊടുത്തത്. അക്കാലത്തൊക്കെ അത് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതിലും അപ്പുറമുള്ള സ്‌പോണ്‌സറിങായിരുന്നു. ആ മനുഷ്യന്‍ കേന്ദ്ര ഏജന്‍സികളുടെ ക്രൂരമായ വേട്ടയാടലിന്റെ ഫലമായി ജീവനൊടുക്കിയപ്പോള്‍ ആ ഏജന്‍സികള്‍ക്കെതിരെയോ കേന്ദ്ര സര്‍ക്കാരിനെതിരെയോ ഒരക്ഷരം പറയാന്‍ പറയാന്‍ നാക്ക് പൊങ്ങാത്ത വിധം സംഘപരിവാര്‍ വിധേയത്വം ആ ചാനലില്‍ നാം കാണുന്നു. 

24 ല്‍ ശ്രീകണ്ഠന്‍ നായര്‍ പറയുന്നത് കേട്ടു, ഐ ടി ഉദ്യോഗസ്ഥന്മാര്‍ പൊതുവെ വളരെ മാന്യമായി പെരുമാറുന്നവരാണ്, ആരെയും വേട്ടയാടുകയോ സമ്മര്‍ദ്ധത്തിലാക്കുകയോ ചെയ്യുന്ന പതിവ് അവര്‍ക്കില്ല എന്നൊക്കെ. ഹോ.. എന്തൊരു സോഫ്റ്റ്‌നെസ്സ്.. കേന്ദ്ര ഏജന്‍സികളെ ഒരു തൂവല്‍ കൊണ്ട് പോലും നോവിക്കാത്ത വിധമുള്ള തലോടല്‍..  ശ്രീകണ്ഠന്‍ നായരുടെ മാധ്യമ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്കിയ ഒരു മനുഷ്യന്റെ ദാരുണമായ അന്ത്യത്തിന് കാരണമായ കേന്ദ ഏജന്‍സികളുടെ വേട്ടയാടലിനെപ്പോലും വെളുപ്പിക്കാനുള്ള ശ്രമം.

കേന്ദസര്‍ക്കാറിന്റെയും സംഘപരിവാറിന്റെയും കാവല്‍പട്ടികളാണ് മലയാളത്തിലെ മാധ്യമങ്ങള്‍.
 

Tags