ബേക്കറികളില്‍ വൈന്‍ വിറ്റാല്‍ എന്താ കുഴപ്പം? വിദേശ രാജ്യങ്ങളെ കണ്ടു പഠിക്കണം, നമ്മള്‍ എന്നാണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്തുന്നതെന്ന് മുരളി തുമ്മാരുകുടി
വികസിത രാജ്യങ്ങളില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ ആര്‍ക്കും കോര്‍ണര്‍ ഷോപ്പുകളില്‍ നിന്ന് പോലും സ്വതന്ത്രമായി വാങ്ങാവുന്ന ഒരു ഉല്‍പ്പന്നത്തിന്റെ പിന്നാലെയാണ് അന്വേഷണ സംഘങ്ങളെന്ന് അദ്ദേഹം വിലയിരുത്തി.
കൊച്ചി: കേരളത്തില്‍ ബേക്കറികളിലൂടെ വില്‍ക്കപ്പെട്ടിരുന്ന ഹോര്‍ട്ടി വൈനിന്റെ വില്‍പ്പന നിര്‍ത്തിവെച്ച സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരുകുടി. വികസിത രാജ്യങ്ങളില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ ആര്‍ക്കും കോര്‍ണര്‍ ഷോപ്പുകളില്‍ നിന്ന് പോലും സ്വതന്ത്രമായി വാങ്ങാവുന്ന ഒരു ഉല്‍പ്പന്നത്തിന്റെ പിന്നാലെയാണ് അന്വേഷണ സംഘങ്ങളെന്ന് അദ്ദേഹം വിലയിരുത്തി.
കാശ് കൊടുത്ത് വാങ്ങുന്ന പത്ത് കുപ്പി മദ്യത്തിന്റെ പിന്നാലെ മാധ്യമശ്രദ്ധയും ഭരണസമയവും ചെലവഴിക്കുന്നതിന് പകരം, കേരളത്തില്‍ സുലഭമായ പഴങ്ങള്‍ വാറ്റി കേരള ബ്രാന്‍ഡ് വൈനുകള്‍ ലോകവിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ വേണ്ടത്. ഉക്രൈന്‍, യുകെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ മലയാളികള്‍ തുടങ്ങിയ ബിയര്‍-വൈന്‍ ബ്രാന്‍ഡുകളുടെ വിജയഗാഥകള്‍ ഇതിന് ഉദാഹരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
സാധ്യതകളുടെ അന്വേഷണം
ഹോര്‍ട്ടി വൈനിന്റെ വില്‍പ്പന, ബില്‍ പിടിച്ചു...
വികസിത ലോകത്തെമ്പാടും അടുത്തുള്ള കോര്‍ണര്‍ ഷോപ്പില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ ആര്‍ക്കും കാശുകൊടുത്തു വാങ്ങാവുന്ന ഒന്നാണ്. പലയിടത്തും കുപ്പി വെള്ളത്തിലും വില കുറവില്‍.
അതാണ് ഇവിടെ ബ്രേക്കിങ്ങ് ന്യൂസ് ആകുന്നത്.
കാശു കൊടുത്ത് വാങ്ങുന്ന പത്തു കുപ്പി മദ്യത്തിന്റെ പുറകില്‍ അന്വേഷാത്മക പത്രപ്രവര്‍ത്തനവും ആയി നടക്കുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് കേരളത്തിന്റെ പുതിയ തലമുറയെ ഹനിക്കുന്ന രാസലഹരികളുടെ മേല്‍ക്കണ്ണികളെ കണ്ടെത്താനുപയോഗിക്കാവുന്ന മാധ്യമ സമയമാണ്.
കേരളത്തില്‍ സുലഭമായതും പാഴാക്കിക്കളയുന്നതുമായ പഴങ്ങള്‍ വാറ്റിയെടുത്ത് കേരളാ ബ്രാന്‍ഡില്‍ ലോകം എവിടെയും എത്തിക്കാന്‍ ശ്രമിക്കേണ്ട സമയത്താണ് ഹോര്‍ട്ടി വൈനിന്റെ പുറകില്‍ സര്‍ക്കാര്‍ സമയം കളയേണ്ടി വരുന്നത്.
ഉക്രൈനില്‍ പോയി മലയാളികള്‍ മലയാളി എന്ന പേരില്‍ ഒരു ബിയര്‍ ബ്രാന്‍ഡ് ഉണ്ടാക്കി വിജയിച്ച കഥയാണ് ബി ബി സി പറയുന്നത്. യു കെ യില്‍ ആസ്ട്രേലിയയില്‍, കാനഡയില്‍ ഒക്കെ മലയാളികള്‍ വാറ്റ് വ്യവസായത്തില്‍ വിജയിക്കുന്നു. കേരളത്തനിമയുള്ള മദ്യങ്ങള്‍ മലയാളിപ്പേരുകളില്‍ പുറത്തിറക്കുന്നു. ഇത് കാണുമ്പോള്‍ എങ്കിലും അതിന്റെ സാധ്യതള്‍ നമ്മള്‍ മസ്സിലാക്കേണ്ടേ ?
എന്നാണ് നമ്മള്‍ രണ്ടായിരത്തി ഇരുപത്താറു പോകട്ടെ ഇരുപതാം നൂറ്റാണ്ടില്‍ എങ്കിലും എത്തുന്നത് ?
.jpg)


