കേരള സര്‍ക്കാര്‍ ഒടിടിയില്‍ ഒരു സിനിമയ്ക്ക് 100 രൂപ, ആരാണ് ഈ മണ്ടത്തരം ഉപദേശിക്കുന്നത്, പ്രേക്ഷകര്‍ വിഡ്ഡികളല്ല


തിരുവനന്തപുരം: ലോകമെങ്ങും മിനി സ്‌ക്രീനില്‍ സിനിമ കാണുന്ന കാലത്ത് സി സ്‌പേസ് എന്ന ഒടിടി പ്ലാറ്റ്‌ഫോമുമായി എത്തുകയാണ് കേരള സര്‍ക്കാര്‍. നിലവില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോഴേക്കും ഒടിടിയില്‍ എത്തുന്നുണ്ട്. കൂടാതെ പുതിയ സിനിമകളും സീരീസുകളുമെല്ലാം ഒടിടികളുടെ പ്രത്യേകതയാണ്. വമ്പന്മാരായ കുത്തക കമ്പനികള്‍ മത്സരിക്കുന്ന ഒടിടി രംഗത്താണ് സംസ്ഥാന സര്‍ക്കാരും എത്തുന്നത്.
tRootC1469263">സര്‍ക്കാരിന്റെ ഒടിടി സംരംഭത്തിന് തുടക്കത്തില്‍ കൈയ്യടിയാണെങ്കിലും മറ്റ് ഒടിടികളെ അപേക്ഷിച്ച് വലിയ നിരക്കാണ് ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിനിമാ തീയേറ്ററുകളിലെന്നപോലെ സിനിമയ്ക്ക് 100 രൂപ എന്നതായിരിക്കും സി സ്‌പേസിലെ നിരക്ക്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് വരുമാനത്തിന്റെ 40 മുതല്‍ 50 ശതമാനംവരെ ലഭിക്കും. സ്വകാര്യ ഒടിടികളില്‍ മാസ നിരക്കിലും വാര്‍ഷിക നിരക്കിലുമെല്ലാം പ്രത്യേക പാക്കേജില്‍ നൂറു കണക്കിന് സിനിമകള്‍ കാണാമെന്നിരിക്കെ ഒരു സിനിമയ്ക്ക് 100 രൂപ ഈടാക്കാനുള്ള തീരുമാനം മണ്ടത്തരമാകും.

കലാമൂല്യമുള്ള ചിത്രങ്ങള്‍ എല്ലാവര്‍ക്കും കാണാന്‍ മികച്ച സൗകര്യമൊരുക്കുന്നതിനാണ് പദ്ധതിയെന്ന് സാംസ്‌കാരികവകുപ്പ് പറയുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച വനിതാ സംവിധായകരുടെയും ചിത്രങ്ങളും ഒടിടിയില്‍ റിലീസ് ചെയ്യും. സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, കേരള രാജ്യാന്തരചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ച ചിത്രങ്ങള്‍ എന്നിവയും ലഭ്യമാക്കും.
ഒടിടി രംഗത്തേക്കുള്ള കാല്‍വെയ്പും കലാമൂല്യമുള്ള സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാന്‍ പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലുമെല്ലാം സര്‍ക്കാരിന് കൈയ്യടിക്കേണ്ടതാണ്. എന്നാല്‍, തീയേറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ ഒരു സിനിമ കാണുകയെന്നത് പ്രേക്ഷകര്‍ അംഗീകരിച്ചേക്കില്ല. സ്വകാര്യ ഒടിടികളിലേതിന് സമാനമായ നിരക്ക് അല്ല എങ്കില്‍ സി സ്‌പേസ് പ്രേക്ഷകര്‍ കൈയ്യൊഴിയുമെന്നുറപ്പാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടുവിചാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോം ആയ സി സ്‌പേസ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശ്രദ്ധേയരായ അമ്പത് സംവിധായകരുടെ ചിത്രങ്ങള്‍ ആദ്യഘട്ടത്തിലുണ്ടാകും. സാങ്കേതിക മികവില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് എന്നീ വമ്പന്‍ ഒടിടി പ്ലാറ്റ്ഫോമുകളുടെ നിലവാരത്തിലുള്ളതാകും സി സ്പെയ്സെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നു.