വാഹനാപകടത്തെത്തുടര്‍ന്ന് 90% വൈകല്യം സംഭവിച്ച അധ്യാപകനെ സര്‍വീസില്‍ നിലനിര്‍ത്തി ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനവുമായി സര്‍ക്കാര്‍, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Kerala Cabinet

ജോലിയില്‍ തുടരുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി സ്‌കൂളില്‍ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ജോലി ചെയ്യാനാകാത്ത വിധം പ്രതിസന്ധിയിലായ അധ്യാപകനെ ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. കണ്ണൂര്‍, എളയാവൂര്‍ സി.എച്ച്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എച്ച്.എസ്.ടി (മലയാളം) അധ്യാപകനായ പ്രശാന്ത് കുളങ്ങരയെ സര്‍വീസില്‍ നിലനിര്‍ത്താനും അദ്ദേഹത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

tRootC1469263">

അധ്യാപകന് ജോലിയില്‍ തുടരുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി സ്‌കൂളില്‍ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റതിനെത്തുടര്‍ന്ന് 90% അംഗവൈകല്യം സംഭവിച്ച പ്രശാന്തിന്റെ അവസ്ഥ പരിഗണിച്ചാണ് അത്യപൂര്‍വ തീരുമാനം കൈക്കൊണ്ടത്. ഇതോടെ അദ്ദേഹത്തിന് ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും. പൗരനോടുള്ള സര്‍ക്കാരിന്റെ മാനുഷികമായ പരിഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഇന്ത്യയില്‍ തന്നെ ഇത്തരം ഒരു നടപടി അപൂര്‍വമായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
 

Tags