വാടക കെട്ടിടത്തില്‍ നിന്നും ലഹരി പിടിച്ചാല്‍ വീട്ടുടമയും പ്രതി, ഇത് അംഗീകരിക്കാനാകില്ലെന്ന് മുരളി തുമ്മാരുകുടി, പ്രവാസികള്‍ ഇനിയെങ്ങനെ വീട് വാടകയ്ക്ക് നല്‍കുമെന്ന് ചോദ്യം
നാട്ടില്‍ വാടകക്ക് കൊടുത്തിരിക്കുന്ന വീട്ടില്‍ എന്തുനടക്കുന്നുവെന്ന് പതിനായിരം മൈല്‍ അകലെയുള്ള ആള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
കൊച്ചി: സംസ്ഥാനത്ത് ലഹരി വില്‍പ്പനയും ഉപയോഗവും വര്‍ദ്ധിച്ചതോടെ ഇതിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി വാടകകെട്ടിടങ്ങളിലെ ലഹരി പിടിച്ചാല്‍ കെട്ടിട ഉടമയേയും പ്രതിയാക്കാനാണ് തീരുമാനം. എന്നാല്‍, ഇത്തരമൊരു നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്.
tRootC1469263">രണ്ടായിരത്തി പതിനൊന്നിലെ കണക്കനുസരിച്ച് തന്നെ കേരളത്തില്‍ പത്തുലക്ഷത്തിലധികം വിടുകളും ഫ്‌ലാറ്റുകളും പൂട്ടിയിട്ടിരിക്കയാണ്. അതിന് മുകളിലേക്കാണ് ഈ വാര്‍ത്ത. നാട്ടില്‍ വാടകക്ക് കൊടുത്തിരിക്കുന്ന വീട്ടില്‍ എന്തുനടക്കുന്നുവെന്ന് പതിനായിരം മൈല്‍ അകലെയുള്ള ആള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
വാടക്കൊരും ഉത്തരവാദിത്തവും
'വാടകക്കെട്ടിടത്തത്തില്‍ നിന്നും ലഹരി പിടി കൂടിയാല്‍ ഉടമകളും പ്രതികളാകും' എന്നാണ് വാര്‍ത്ത
സത്യമാണോ?
ഇപ്പോള്‍ തന്നെ കേരളത്തില്‍ വീട് വാടകക്ക് കൊടുക്കാന്‍ ആളുകള്‍ക്ക് മടിയാണ്. പ്രത്യേകിച്ചും പ്രവാസി മലയാളികളായ ഉടമകള്‍ക്ക്.
രണ്ടായിരത്തി പതിനൊന്നിലെ കണക്കനുസരിച്ച് തന്നെ കേരളത്തില്‍ പത്തുലക്ഷത്തിലധികം വിടുകളും ഫ്‌ലാറ്റുകളും പൂട്ടിയിട്ടിരിക്കയാണ്.
അതിന് മുകളിലേക്കാണ് ഈ വാര്‍ത്ത
നാട്ടില്‍ ഒരു വാടകക്ക് കൊടുത്തിരിക്കുന്ന വീട്ടില്‍ എന്തുനടക്കുന്നുവെന്ന് പതിനായിരം മൈല്‍ അകലെയുള്ള ആള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നത്?
നമ്മുടെ അടുത്ത് വീട് വാടകക്ക് ചോദിച്ച് വരുന്നവര്‍ ഭാവിയില്‍ ലഹരി ഉപയോഗിക്കും എന്ന് എങ്ങനെയാണ് മനസ്സിലാക്കുന്നത്?
വാര്‍ത്ത ശരിയാണെങ്കില്‍ പ്രായോഗികമല്ലാത്ത നിര്‍ദ്ദേശമാണ്, പക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതം ഉള്ളതുമാണ്.
പിന്‍വലിക്കപ്പെടേണ്ടതാണ്
.jpg)


