മുഖ്യമന്ത്രി പേര് പുറത്തുപറയാന്‍ മടിക്കുന്ന സ്‌പോണ്‍സര്‍ ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്‍? മലപ്പുറം യാത്രയ്ക്ക് 19 ലക്ഷം രൂപയിലധികം നല്‍കി, കരാര്‍ പുതുക്കാനുള്ള കൈക്കൂലിയോ?
ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്റെ പുതിയ കരാര്‍ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ സൗജന്യ യാത്ര ഒരു പാരിതോഷികമാണോ
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന്റെ സ്പോണ്‍സര്‍ ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷനാണെന്ന് സൂചന. കര്‍ണാടകയിലെ കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് ഉപയോഗിച്ചത്. എ.വി. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിക്ക് ചിപ്സണ്‍ 19,88,595 രൂപ നല്‍കിയ വിവരം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു. ഇതില്‍ 8,42,000 രൂപ മുന്‍കൂര്‍ കൈമാറിയിട്ടുണ്ട്.
വിമാനം ഏകദേശം 4 മണിക്കൂറിലധികം മുഖ്യമന്ത്രിക്കായി പറന്നു. 8 മണിക്കൂറോളം കേരളത്തില്‍ ചെലവഴിക്കുകയും ചെയ്തു. ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷന്റെ പുതിയ കരാര്‍ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ സൗജന്യ യാത്ര ഒരു പാരിതോഷികമാണോ എന്ന വിമര്‍ശനമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായിരുന്നു യാത്ര. ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് അധിക ചെലവാണെന്ന് ആക്ഷേപമുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി.
ചെലവ് സ്പോണ്‍സറാണ് വഹിക്കുന്നതെന്നും സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധികഭാരമില്ലെന്നും കരിപ്പൂരിലേക്ക് യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് ചാര്‍ട്ടേഡ് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി ന്യായീകരിക്കുന്നു. എന്നാല്‍, സ്പോണ്‍സര്‍ ആരാണെന്ന ചോദ്യത്തിന് വിഡി സതീശന്‍ മറുപടി പറഞ്ഞില്ല. ഇനിയും സ്‌പോണ്‍സേഡ് വിമാനത്തില്‍ പറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
.jpg)

