ജനം പട്ടിണി കിടക്കുമ്പോള്‍ വിരുന്നു സല്‍ക്കാരവും ജ്വല്ലറി ഉദ്ഘാടനവുമായി മുഖ്യമന്ത്രി, ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത, കേരളത്തിനാകെ നാണക്കേട്
യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ വീട്ടില്‍ വിരുന്നിനെത്തിയതും തുടര്‍ന്ന് കൊച്ചിയില്‍ ജ്വല്ലറി ഷോറൂം ഉദ്ഘാടനം നടത്തിയതും ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുമ്പോള്‍, മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വകാര്യ പരിപാടികള്‍ വിവാദമായത് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രളയദുരിതത്തില്‍ ജനം കഷ്ടപ്പെടുമ്പോള്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ വീട്ടില്‍ വിരുന്നിനെത്തിയതും തുടര്‍ന്ന് കൊച്ചിയില്‍ ജ്വല്ലറി ഷോറൂം ഉദ്ഘാടനം നടത്തിയതും ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതിതീവ്ര മഴയെത്തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേരിടുകയാണ്. മലബാറിലും കനത്ത നാശനഷ്ടമാണ് മഴയെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്.
മുഖ്യമന്ത്രി സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്. സര്‍ക്കാര്‍ ഭാഗത്തുനിന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി സ്ഥിരമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ ന്യായികരണം.
സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആയിരങ്ങള്‍ ദുരിതത്തില്‍ കിടക്കുമ്പോള്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്ന് കഴിക്കുന്നത് അനുചിതം, സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഏകോപനം നടത്തേണ്ട സമയത്ത് സ്വകാര്യ പരിപാടികള്‍ എന്നിങ്ങനെയാണ് വിമര്‍ശനം ഉയരുന്നത്.
സന്നദ്ധ സംഘടനകളും പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരും ക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവമാണെങ്കിലും, ചില സ്ഥലങ്ങളില്‍ ഔദ്യോഗിക ഏകോപനക്കുറവ് ഉണ്ടെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ തുടക്കം മുതല്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
കേരളത്തിന് പ്രളയം പുതിയതല്ല. 2018ലെ വന്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും ജനങ്ങളിലുണ്ട്. അത്തരം സാഹചര്യത്തില്‍ ഭരണാധികാരികളുടെ ദൃശ്യമായ സാന്നിധ്യവും ഏകോപനവും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് തെളിയിച്ചിരുന്നു. അതുകൊണ്ടുതന്നെ യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്.
.
.jpg)

