കേരള സ്റ്റോറി, രൂപതകള്‍ കുട്ടികളെ കാണിച്ചത് 'എ' പടം, കേസെടുക്കണമെന്ന ആവശ്യം ശക്തം
കൊച്ചി: കേരള സ്‌റ്റോറി എന്ന വിവാദ സിനിമ ഇടുക്കി രൂപത കുട്ടികളെ കാണിച്ചതിന് പിന്നാലെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നു. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കറ്റ് സിനിമയാണ് ഇടുക്കി രൂപത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്. എ സര്‍ട്ടിഫിക്കറ്റ് സിനിമ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്താല്‍ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
tRootC1469263">ബോധവത്കരണം എന്ന നിലയിലാണ് കുട്ടികള്‍ക്ക് സിനിമ കാണിച്ചുകൊടുത്തത് എന്ന് രൂപത പറയുന്നു. എന്നാല്‍, ഇത് നിയമവിരുദ്ധവും കേസെടുക്കേണ്ട വകുപ്പുമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനു സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേരള സ്റ്റോറി. മുസ്ലീം യുവാക്കള്‍ ലൗ ജിഹാദിലൂടെ ഇതര മതസ്ഥരെ പ്രണയിച്ച് ഗര്‍ഭിണികളാക്കി തീവ്രവാദത്തിലെത്തിക്കുന്നു എന്നാണ് സിനിമയില്‍ പറയുന്നത്. കേരളത്തില്‍ ഈ രീതിയില്‍ 32,000 ത്തോളം പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ വലയിലാക്കിയെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു.
.jpg)

