വിഡി സതീശനോട് മുട്ടാന്‍ ചെന്ന അന്‍വറിനെ മലര്‍ത്തിയടിച്ചു, ആവേശംകാട്ടി നാണംകെട്ട് നിലമ്പൂര്‍ എംഎല്‍എ, രാഷ്ട്രീയം ബിസിനസല്ല
പാലക്കാട്: എല്‍ഡിഎഫില്‍ നിന്നും പുറത്താക്കിയ ഉടന്‍ വീണുകിട്ടിയ തെരഞ്ഞെടുപ്പ് വിലപേശലിലൂടെ മുതലെടുക്കാമെന്ന് കരുതിയ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് നാണക്കേടായി പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യുഡിഎഫുമായി വിലപേശി അവരെ പിന്‍വലിക്കാമെന്ന അന്‍വറിന്റെ കച്ചവട ലാക്കോടുകൂടിയ തന്ത്രമാണ് പ്രതിപക്ഷ നേതാവ് ഇല്ലാതാക്കിയത്.
tRootC1469263">ഉപതെരഞ്ഞെടുപ്പ് തനിക്ക് കിട്ടിയ സുവര്‍ണാവസരമാണെന്ന് കരുതി അത്യാവേശം കാട്ടിയതാണ് അന്‍വറിന് തിരിച്ചടിയായത്. കാത്തിരിക്കാനുള്ള ക്ഷമ അദ്ദേഹം കാട്ടിയിരുന്നെങ്കില്‍ യുഡിഎഫുമായി ചേര്‍ന്ന് തന്റെ രാഷ്ട്രീയ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന അന്‍വറിന്റെ ഉപാധി വിഡി സതീശനെ പ്രകോപിപ്പിച്ചു എന്നുവേണം കരുതാന്‍. അങ്ങനെ ഒരു ഉപാധിയില്‍ അന്‍വര്‍ യുഡിഎഫിനെ പിന്തുണയ്‌ക്കേണ്ട എന്നാണ് സതീശന്‍ വ്യക്തമാക്കുന്നത്.
അന്‍വര്‍ തമാശ പറയരുതെന്നാണ് സതീശന്‍ ഇതിനോട് പ്രതികരിച്ചത്. അന്‍വറന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയോ മത്സരിപ്പിക്കുകയോ എന്തുവേണമെങ്കിലും ചെയ്യാമെന്നും വ്യക്തമാക്കി. ഇതോടെ ഇനി എങ്ങിനെ യുഡിഎഫ് പക്ഷത്ത് എത്തുമെന്നാണ് അന്‍വറിന്റെ ആലോചന. അന്‍വറിന്റെ നീക്കം പാളിയത് കടുത്ത ഉപാധിയെ തുടര്‍ന്നാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചത് തെറ്റായ തീരുമാനമായിരുന്നു എന്ന് എംഎല്‍എ തിരിച്ചറിഞ്ഞില്ല.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അന്‍വര്‍ വിഷയത്തില്‍ അയഞ്ഞ നിലപാടാണ് സ്വീകരിച്ചതെങ്കിലും അന്‍വറിന്റെ അതിരുകടന്ന ഉപാധിക്ക് കണക്കിന് മറുപടി നല്‍കിയത് വിഡി സതീശനാണ്. പ്രതിപക്ഷനേതാവിന് അഹങ്കാരമാണെന്നാണ് അന്‍വര്‍ മറുപടി പറഞ്ഞത്. ഇതോടെ ഇനി യുഡഎഫിലെത്താന്‍ അന്‍വര്‍ പാടുപെടും. തന്റെ നിലപാടുകളെല്ലാം വിഴുങ്ങാതെ അന്‍വറിന് ഇനി പ്രതിപക്ഷത്തിനൊപ്പം ചേരാനാകില്ല.
പാലക്കാടും ചേലക്കരയിലും സ്വാധീനമുണ്ടാക്കി യുഡിഎഫുമായി വിലപേശാമെന്നാകും ഇനി അന്‍വറിന്റെ കണക്കുകൂട്ടല്‍. വമ്പന്‍ പോരാട്ടം നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും കാര്യമായ വോട്ടുപിടിക്കാനായാല്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിലെത്താന്‍ അന്‍വറിന് സാധിച്ചേക്കും. പ്രത്യേകിച്ചും മുസ്ലീം ലീഗ് പിന്തുണയ്ക്കുകകൂടി ചെയ്താല്‍ വിഡി സതീശന്റെ എതിര്‍പ്പ് മറികടന്ന് അന്‍വറിന് പ്രതിപക്ഷത്തെത്താം.
.jpg)


