ഭാര്യ സമരം ചെയ്തപ്പോള്‍ വമ്പന്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ, ക്ഷേമ പെന്‍ഷന്‍കാരെ തിരിഞ്ഞുനോക്കാതെ ധനമന്ത്രി

 welfare pension
 welfare pension

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ലക്ഷക്കണക്കിന് പാവപ്പെട്ടവരെ ബജറ്റില്‍ പൂര്‍ണമായും കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍. 5 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ ശ്രമിക്കുമെന്നുമാത്രമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നത്. ഭാവിയില്‍ കൃത്യമായി പെന്‍ഷന്‍ നല്‍കാനാണ് ശ്രമമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ഏതു രീതിയിലാണ് പെന്‍ഷന്‍ കുടിശ്ശിക കൊടുത്തതീര്‍ക്കുകയെന്നോ ഇതിനായി എന്തു മാര്‍ഗമാണ് സ്വീകരിക്കുകയെന്നോ വ്യക്തമാക്കുന്നില്ല.

tRootC1469263">

2,500 രൂപ പെന്‍ഷനായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇടതുമുന്നണി അധികാരത്തിലെത്തിയത്. എന്നാല്‍, സര്‍ക്കാര്‍ പാതിവഴി പിന്നിട്ടിട്ടും പെന്‍ഷന്‍ തുക 100 രൂപ പോലും വര്‍ധിപ്പിക്കാന്‍ ശ്രമിച്ചില്ല. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇതിന് ന്യായീകരണമായി പറയുന്നതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വന്‍തുക ആനുകൂല്യവും ബോണസും നല്‍കാന്‍ മടിക്കാറില്ല.

പതിനായിരക്കണക്കിന് രൂപ ശമ്പളം വാങ്ങുമ്പോഴും ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കാന്‍ ശുഷ്‌കാന്തി കാണിക്കുന്ന സര്‍ക്കാര്‍ തങ്ങള്‍ക്ക് 100 രൂപ പോലും വര്‍ധിപ്പിക്കാന്‍ മടി കാണിക്കുന്നത് എന്തുകൊണ്ടെന്ന് ക്ഷേമ പെന്‍ഷന്‍കാര്‍ ചോദിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇത്തവണയെങ്കിലും പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പെന്‍ഷന്‍ തുകകൊണ്ട് മാത്രം ജീവിക്കുന്ന പാവപ്പെട്ടവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായി ഇത്തവണത്തെ സംസ്ഥാന ബജറ്റ്.

സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നവരെന്ന് മേനി നടിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണയും കൃത്യമായി ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഗഡു ഡിഎ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നാണ് വാഗ്ദാനം. നേരത്തെ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഭാര്യയും കോളേജ് അധ്യാപികയുമായ ഡോ. ആശ പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിഎ കുടിശ്ശികയ്ക്കുവേണ്ടി സമരം നടത്തിയത് വാര്‍ത്തയായിരുന്നു. ഭാര്യ സമരം ചെയ്തപ്പോള്‍ ആനുകൂല്യം നല്‍കാന്‍ മന്ത്രി മടിച്ചില്ലെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 900 കോടി രൂപയാണ് ഒരു മാസം സര്‍ക്കാര്‍ കണ്ടെത്തേണ്ട തുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്ന രീതിയില്‍ ഓരോ മാസവും കൃതമായി പണം നീക്കിവെക്കുന്ന മാതൃക കൊണ്ടുവന്നാല്‍ മാത്രമേ തുച്ഛമായ തുകയ്ക്ക് ജീവിതം മുന്നോട്ടുനീക്കുന്ന ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം ലഭിക്കൂ.

Tags