തെരഞ്ഞെടുപ്പില്‍ ആരു വിജയിക്കും, എല്‍ഡിഎഫോ? യുഡിഎഫോ? പ്രവചന വിദഗ്ധന്‍ റാഷിദിന്റെ പ്രവചനം ഇങ്ങനെ
എസ്‌ഐആര്‍ നടപ്പാക്കിയശേഷമുള്ള തെരഞ്ഞെടുപ്പ് ആകയാല്‍ എല്ലാ സംസ്ഥാനത്തും വോട്ടിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. കേരളത്തിനും എസ്‌ഐആറില്‍ റദ്ദ് ചെയ്യപ്പെട്ട വോട്ടുകള്‍ക്ക് ആനുപാതികമായി വോട്ടിങ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പുര്‍ത്തിയായതോടെ ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പിലാണ്. മെയ് 4നാണ് വോട്ടെണ്ണല്‍. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരുമിച്ചാകും വോട്ടെണ്ണുക.
എസ്‌ഐആര്‍ നടപ്പാക്കിയശേഷമുള്ള തെരഞ്ഞെടുപ്പ് ആകയാല്‍ എല്ലാ സംസ്ഥാനത്തും വോട്ടിങ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. കേരളത്തിനും എസ്‌ഐആറില്‍ റദ്ദ് ചെയ്യപ്പെട്ട വോട്ടുകള്‍ക്ക് ആനുപാതികമായി വോട്ടിങ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
വോട്ടിങ് ശതമാനത്തിലെ മാറ്റം കണക്കാക്കി ആര്‍ക്കാണ് വിജയമെന്ന് പ്രവചിക്കുക ഇക്കുറി എളുപ്പമാകില്ല. തുര്‍ച്ചയായി രണ്ടുതവണ ഭരണത്തിലുണ്ടായിരുന്ന ഇടതുപക്ഷവും 10 വര്‍ഷത്തിനുശേഷം ഭരണമാറ്റമുണ്ടാകുമെന്ന് കണക്കുകൂട്ടുന്ന യുഡിഎഫും വിജയപ്രതീക്ഷയിലാണ്.
വോട്ടിങ് ശതമാനം കൂട്ടികുറയ്ക്കുന്നതിനിടെ തെരഞ്ഞെടുപ്പ് ഫലപ്രവചനത്തിലൂടെ കൃത്യത കാട്ടാറുള്ള റാഷിദ് സിപി യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ആണ് പ്രവചിക്കുന്നത്. ഇത്തവണ 91 മുതല്‍ 102 സീറ്റു വരെ നേടി യുഡിഎഫ് അധികാരത്തിലെത്തും എന്നാണ് റാഷിദിന്റെ പ്രവചനം.
റാഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
യു ഡി എഫ് 91 - 102 ( 41.5 % 45. % )
എല്‍ ഡി എഫ് 38 - 48 ( 36.5% 39.5 % )
എന്‍ ഡി എ 1 - 3 ( 14 % 17 % )
രണ്ടായിരത്തി ഒന്നിനു ശേഷം, ഇടത് പക്ഷത്തേക്ക് അടുത്ത ന്യുന പക്ഷ വോട്ടിന്റെ പരിപ്പൂര്‍ണ്ണമായ റിവേഴ്സ് സ്വീപ്.
സ്വജനപക്ഷ പാതം കൂടുതല്‍ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടര്‍മാരെ ഒരേ പോലെ നിരാശപ്പെടുത്തി.
രാഷ്ട്രീയ നിലപാടിലെ തുടര്‍ച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വ്യക്തി ഗത ഗ്രാഫില്‍ സമാനതകള്‍ ഇല്ലാത്ത കുറവ് സംഭവിച്ചു.
.jpg)


