ശബരിമല സ്വര്‍ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍, യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യം
കോടിക്കണക്കിന് അയ്യപ്പഭക്തര്‍ 41 ദിവസത്തെ കഠിന വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്നത് ഭഗവാനെ ഒരു നോക്ക് കാണാനാണ്. എന്നാല്‍ ശ്രീകോവിലിന് മുന്‍പിലുള്ള ധ്വജത്തിലെയും മറ്റും സ്വര്‍ണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാവിഷയമായ ശബരിമല സ്വര്‍ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് അയ്യപ്പഭക്തര്‍ 41 ദിവസത്തെ കഠിന വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്നത് ഭഗവാനെ ഒരു നോക്ക് കാണാനാണ്. എന്നാല്‍ ശ്രീകോവിലിന് മുന്‍പിലുള്ള ധ്വജത്തിലെയും മറ്റും സ്വര്‍ണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
tRootC1469263">2019-ല്‍ വിശ്വാസത്തിന് നേരെ നടന്ന നീക്കത്തിന് മുന്‍കൈ എടുത്ത സംസ്ഥാന സര്‍ക്കാര്‍, ഇപ്പോള്‍ ഈ സ്വര്‍ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതീതിയാണുള്ളത്. ഹൈക്കോടതിയുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അന്വേഷണം നടക്കുന്നതെങ്കിലും, കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജന്‍സി തന്നെ കേസ് അന്വേഷിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുപിടിക്കുകയും വേണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
.jpg)