പ്രകാശം പരത്തുന്ന കുട്ടികളെ ചേര്‍ത്തുനിര്‍ത്തി കെസി വേണുഗോപാല്‍, വീട് നിര്‍മിച്ചുനല്‍കുമെന്ന് ഉറപ്പ്
പാതിവഴിയില്‍ നിര്‍ത്തിവച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിനല്‍കുമെന്നും വീട് നിര്‍മാണത്തിനെടുത്ത വായ്പയിലെ ശേഷിക്കുന്ന തുക പരിഹരിക്കാന്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി സംസാരിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കെ.സി. വേണുഗോപാല്‍ കുടുംബത്തെ അറിയിച്ചു.
ആലപ്പുഴ: ജീവിത ദുരിതങ്ങള്‍ക്കിടയിലും പ്രകാശം പരത്തി ജീവിക്കുന്ന പെണ്‍കുട്ടികള്‍ ഇനി സ്വന്തം വീട്ടില്‍ തിളങ്ങും. എല്‍ഇഡി ബള്‍ബ് നിര്‍മിച്ച് കുടുംബത്തെ പോറ്റുന്ന കുരുന്നുകള്‍ക്ക് സ്വന്തമായി വീട് പണിതു നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കി.
tRootC1469263">മണ്ണഞ്ചേരി പൊന്നാട് വാത്തിശേരി ചിറയില്‍ ഇലക്ട്രീഷ്യനായ വി.ജി. ഗവേഷിന്റെ മക്കളായ ഗൗരി (10 വയസ്സ്), ശരണ്യ (7 വയസ്സ്) എന്നീ പെണ്‍കുട്ടികളാണ് എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിച്ച് കുടുംബ ഉപജീവനത്തിന് കൈത്താങ്ങാകുന്നത്. കൈക്ക് പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാത്ത പിതാവിനെയും മുത്തശ്ശിയെയും പോറ്റാന്‍ ഈ കുരുന്നുകള്‍ ബള്‍ബ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
പാതിവഴിയില്‍ നിര്‍ത്തിവച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിനല്‍കുമെന്നും വീട് നിര്‍മാണത്തിനെടുത്ത വായ്പയിലെ ശേഷിക്കുന്ന തുക പരിഹരിക്കാന്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി സംസാരിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കെ.സി. വേണുഗോപാല്‍ കുടുംബത്തെ അറിയിച്ചു.
മനോരമയില്‍ വാര്‍ത്ത വന്നതോടെയാണ് കെ.സി. വേണുഗോപാല്‍ ഇടപെട്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഗവേഷിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു എം.പി. പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തെ നേരിടുന്ന ഈ കുരുന്നുകള്‍ സമൂഹത്തിന് വലിയ മാതൃകയും സന്ദേശവുമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സുമനസ്സുകളുടെ സഹായത്തോടെ വീട് പൂര്‍ത്തിയാക്കി നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പ്രകാശം പരത്തുന്ന ഈ പെണ്‍കുട്ടികള്‍ ഇനി സ്വന്തം വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
.jpg)