സേവനം സ്മാർട്ട്, കെട്ടിടം കുടുസ് : കണ്ണൂരിലെ പരിയാരം വില്ലേജ് ഓഫിസ് അവഗണനയിൽ

Service is smart, building is sloppy: Pariyaram Village Office is neglected

വില്ലേജ് ഓഫിസിലെ എട്ടോളം വരുന്ന ജീവനക്കാർക്ക് ഇരിക്കാൻ പോലും ബൗദ്ധികമായ സാഹചര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. 1985ൽ നാട്ടുകാരനായ അബ്ദുല്ല ഹാജി സൗജന്യമായി സർക്കാരിലേക്ക് നൽകിയ അഞ്ച് സെൻ്റ് സ്ഥലത്താണ് വില്ലേജ് ഓഫിസിനായി ആദ്യമായി കെട്ടിടം നിർമ്മിച്ചത്. എന്നാൽ നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടം ചോർന്നൊലിച്ച് പൂർണ്ണമായും ഉപയോഗശൂന്യമായതിനെ തുടർന്ന് 2019ൽ പഴയ കെട്ടിടത്തിന് മുന്നിലായി ഒരു ചെറിയ കെട്ടിടം കൂടി നിർമ്മിച്ചുവെങ്കിലും പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉള്ളത്.

 തളിപ്പറമ്പ് : ജീവനക്കാരുടെ കാര്യക്ഷമത കൊണ്ടും മികച്ച സേവനം കൊണ്ടും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്വാസംമുട്ടുകയാണ് പരിയാരം വില്ലേജ് ഓഫിസ്. പരിയാരം പഞ്ചായത്തിലെ 13 വാർഡുകളിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്രയമായ ഈ ഓഫിസ് നിലവിൽ പ്രവർത്തിക്കുന്നത് തികച്ചും പരിമിതമായ സൗകര്യങ്ങളുള്ള ഒരു കുടുസ് മുറിയിലാണ്. താലൂക്കിലെ മറ്റ് വില്ലേജുകളെല്ലാം ഹൈടെക് സ്മാർട്ട് പദവിയിലേക്ക് ഉയരുമ്പോഴും പരിയാരത്തോടുള്ള അധികൃതരുടെ അവഗണനയിൽ പ്രദേശവാസികൾക്കിടയിൽ ജനരോഷം ശക്തമാകുകയാണ്.

Service is smart, building is sloppy: Pariyaram Village Office is neglected

വില്ലേജ് ഓഫിസിലെ എട്ടോളം വരുന്ന ജീവനക്കാർക്ക് ഇരിക്കാൻ പോലും ബൗദ്ധികമായ സാഹചര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. 1985ൽ നാട്ടുകാരനായ അബ്ദുല്ല ഹാജി സൗജന്യമായി സർക്കാരിലേക്ക് നൽകിയ അഞ്ച് സെൻ്റ് സ്ഥലത്താണ് വില്ലേജ് ഓഫിസിനായി ആദ്യമായി കെട്ടിടം നിർമ്മിച്ചത്. എന്നാൽ നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടം ചോർന്നൊലിച്ച് പൂർണ്ണമായും ഉപയോഗശൂന്യമായതിനെ തുടർന്ന് 2019ൽ പഴയ കെട്ടിടത്തിന് മുന്നിലായി ഒരു ചെറിയ കെട്ടിടം കൂടി നിർമ്മിച്ചുവെങ്കിലും പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉള്ളത്.

Service is smart, building is sloppy: Pariyaram Village Office is neglected

വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനോ വിശ്രമിക്കാനോ ഉള്ള യാതൊരു സൗകര്യവും ഇവിടെയില്ല. വാഹനങ്ങളുമായി വരുന്നവർക്ക് അവ ദൂരസ്ഥലങ്ങളിൽ എവിടെയെങ്കിലും പാർക്ക് ചെയ്യേണ്ടി വരുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിത്യേന കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ഫയലുകൾ സൂക്ഷിക്കാനുള്ള അലമാരകൾ വെക്കാൻ പോലും കെട്ടിടത്തിനുള്ളിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഓഫിസിലെത്തുന്ന നാട്ടുകാർക്കായി കുടിവെള്ള സൗകര്യം ഉൾപ്പെടെ സ്വന്തം ചെലവിൽ ഒരുക്കാൻ ചില സന്നദ്ധപ്രവർത്തകർ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും അതിനുള്ള അടിസ്ഥാന ഇടം പോലും ഈ കെട്ടിടത്തിലില്ല എന്നതാണ് യാഥാർത്ഥ്യം.

നേരത്തെ തിരുവട്ടൂർ ആസ്ഥാനമായി മറ്റൊരു വില്ലേജ് ഓഫിസ് കൂടി പ്രവർത്തിച്ചിരുന്നുവെങ്കിലും 1970കളിൽ രണ്ട് വില്ലേജുകളും സംയോജിപ്പിച്ചാണ് പരിയാരം വില്ലേജ് ഓഫിസ് ആക്കി മാറ്റിയത്. അതുകൊണ്ടുതന്നെ വില്ലേജിന്റെ പരിധി വളരെ വലുതാണ്. തളിപ്പറമ്പ് താലൂക്ക് ഓഫിസിന് കീഴിലുള്ള 28 വില്ലേജുകളിൽ ഒട്ടുമിക്ക വില്ലേജുകളും ഇതിനകം തന്നെ ഹൈടെക് സ്മാർട്ട് വില്ലേജുകളായി മാറിക്കഴിഞ്ഞു. തൊട്ടടുത്ത പ്രദേശങ്ങളായ തളിപ്പറമ്പും കുറുമാത്തൂരും കുറ്റിയേരിയും വരെ സ്മാർട്ട് വില്ലേജ് ഓഫിസുകളാകാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലുമാണ്. മറ്റെല്ലാ സർക്കാർ ഓഫിസുകളും ആധുനികവൽക്കരിക്കപ്പെടുമ്പോഴും പരിയാരത്തെ മാത്രം തഴയുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തുവന്നിട്ടുള്ളത്. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ഈ പ്രധാന സർക്കാർ സ്ഥാപനത്തിന് പുതിയ കെട്ടിടം അനുവദിച്ച് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Tags