ഗുണ്ടാ വിളയാട്ടം തുടരുമ്പോഴും കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ പൊലിസ് എയ്ഡ് പോസ്റ്റ് അടഞ്ഞു തന്നെ

Ganges   Ganges Rebellion   The police aid post at Kannur old bus stand is still closed
Ganges   Ganges Rebellion   The police aid post at Kannur old bus stand is still closed


കണ്ണൂർ : കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെയും ഗുണ്ടകളുടെയും താവളമായി മാറുമ്പോൾ പൊലിസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുന്നു.രാപ്പകൽ നൂറുകണക്കിന് യാത്രക്കാർ വന്നിറങ്ങുകയും ദീർഘദൂര ബസുകൾക്കായി കാത്തു നിൽക്കുകയും ചെയ്യുന്ന ഇവിടം മദ്യപൻമാരുടെയും ലഹരിവിൽപ്പനക്കാരുടെയും ലഹരി മാഫിയക്കാരുടെയും സ്ഥിരം  താവളമാണ് നിരവധി യാത്രക്കാർ ഇവിടെ നിന്നും പട്ടാപ്പകൽപോലുംപിടിച്ചു പറിക്ക് ഇരയായിട്ടുണ്ട്.

 മദ്യപാനിയായ ഗുണ്ടയുടെ ഇരുമ്പ് വടികൊണ്ടുള്ള തലയ്ക്ക് അടിയേറ്റ് തളിപ്പറമ്പ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിട്ട് ഏകദേശം ഒരു വർഷം മാത്രമേയായിട്ടുള്ളു. പേരിന് പോലും പൊലിസ് ഇവിടേക്ക് എത്തി നോക്കുന്നില്ലെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി. ആകെയുണ്ടായിരുന്ന പൊലിസ് എയ്ഡ് പോസ്റ്റും അടച്ചിട്ടിട്ട് വർഷങ്ങളായി. ഈ സാഹചര്യത്തിൽ ഗുണ്ടാ വിളയാട്ടം പെരുകുന്നതിന് കാരണം പൊലിസിൻ്റെ അനാസ്ഥയാണെന്നാണ് വ്യാപാരി സംഘടനകൾ ആരോപിക്കുന്നത്.

Ganges   Ganges Rebellion   The police aid post at Kannur old bus stand is still closed

പഴയ ബസ്റ്റാൻ്റിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടാ വിളയാട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്  വ്യാപാരി വ്യവസായി ഏകോപന കണ്ണൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പഴയ ബസ്റ്റാൻഡിലെ സന്തോഷ് ഹോട്ട് ആൻഡ് കൂൾ എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമം നടന്നത് ലഹരി മാഫിയയുടെയും ചൂതാട്ടകേന്ദ്രത്തിൻ്റെയും ക്രിമിനലുകളുടെയും താവളമായി പഴയ ബസ്റ്റാൻ്റ് മാറിയിട്ട് മാസങ്ങളായി.പകൽ സമയങ്ങളിൽ പട്ടികളെ പേടിച്ച് നടക്കാൻ കഴിയാതെയും രാത്രികാലങ്ങളിൽ മദ്യവിൽപ്പനക്കാരുടെയും ക്രിമിനൽ സംഘങ്ങളുടെയും ഭയപ്പെടേണ്ട അവസ്ഥയാണ്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇതിനൊക്കെ മറയാണ്. വ്യാപാരികൾക്കും പൊതുജനത്തിനും പഴയ ബസ്റ്റാൻ്റ് നരകതുല്യമായി മാറിയിട്ടുണ്ട്. പശു ശല്യം സഹിക്കാവുന്നതിലപ്പുറവുമാണ്.

 മേൽ വിഷയങ്ങൾ കോർപ്പറേഷൻ്റെയും ബന്ധപ്പെട്ടവരുടേയും അടുത്ത് പല തവണ രേഖാമൂലം അറിയിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലെ പ്രതിസന്ധികൾ തരണം ചെയ്ത് പ്രയാസപ്പെട്ട് ജീവിതം തള്ളിനീക്കുന്ന വ്യാപാരികൾക്ക് സമാധാനമായി വ്യാപാരം നടത്താനുള്ള സാഹചര്യം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സ്വീകരിക്കേണ്ടി വരും കണ്ണൂർ മണ്ഡലം കമ്മറ്റി . പ്രസിഡന്റ് കെ വി സലിം,സെക്രട്ടറി ഷാഫി മുണ്ടേരി, മുസ ഷിഫ,പഴയ ബസ്റ്റാന്റ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ നാസർ കോട്ടഞ്ചേരി, സെക്രട്ടറി അസീസ് വടക്കുമ്പാട്, അഹമദ് മെലടി എന്നിവർ സംസാരിച്ചു.
 

Tags