നാലു കോടിയുടെ ലംബോർഗിനി മൂന്നര ലക്ഷം രൂപയ്ക്ക് നിർമ്മിച്ച് കണ്ണൂർ സ്വദേശി : സരിൻ്റെ സ്വപ്ന വാഹനം സോഷ്യൽ മീഡിയയിലും വൈറലായി

Kannur native builds four crore Lamborghini for three and a half lakh rupees: Sarin's dream vehicle goes viral on social media

പെരളശേരി: നാലു കോടി രൂപ വരുന്ന ആഡംബ കാറായ ലംബോർഗിനിയുടെ മിനിയേച്ചർ വെറും മൂന്നര ലക്ഷം കൊണ്ടു നിർമ്മിച്ച പെരളശേരി മാവിലായി സ്വദേശിയായ സരിൻ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നടന്ന ആഡംബര കാറിൻ്റെ ലോഞ്ചിങ് കാണാൻ വൻ ജനാവലിയെത്തി. ഇതോടെയാണ് സരിൻ്റെ മിടുക്ക് ലോകം മുഴുവൻ അറിഞ്ഞത്. ഐ.ടി.ഐ യിൽ നിന്നും ഇലക്ട്രോണിക്സ് മെക്കാനിക്കൽ ഡിപ്ളോമ കഴിഞ്ഞിറങ്ങിയ സരിൻ നല്ലൊരു മെക്കാനിക്ക് കൂടിയാണ് .പഠന കാലത്ത് തന്നെ മോട്ടോർ വൈൻ ഡിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാറുണ്ട്. ഒരു വർഷം മുൻപാണ് ലംബോർഗിനി യെന്ന ആശയം മനസിൽ വന്നത്. 

tRootC1469263">

ആദ്യം അതിൻ്റെ മിനിയേച്ചർ നിർമ്മിച്ചപ്പോൾ ആത്മവിശ്വാസം കൂടി. പിന്നീട് അതിൻ്റെ മോട്ടോർ എൻജിനായി പഴയ ഒരു നാനോ കാർ വാങ്ങി സ്ക്രാപ്പ് ചെയ്തു. ബാക്കിലാണ് എൻജിൻ ഫിറ്റ് ചെയ്തത്. പെരളശേരിയിൽ കട്ടികൂടിയ ഷീറ്റുകളാണ് മെറ്റീരിയിലായി ഉപയോഗിച്ചത്. അതിനൊപ്പം മറ്റു സാധനങ്ങളും സംഘടിപ്പിച്ചു. ഏകദേശം ഒരു വർഷം കൊണ്ടു ലംബോർഗിനിയുടെ നിർമ്മാണം പൂർത്തിയായി. പെരളശേരിയിൽ താൻ ജോലി ചെയ്യുന്ന ടാറ്റു സ്റ്റുഡിയോയിൽ നിന്നും കിട്ടുന്ന തുക സ്വരൂപിച്ചാണ് സ്വപ്ന സാക്ഷാത്കാരം നടത്തിയതെന്ന് സരിൻ പറഞ്ഞു. സരിൻ്റെ ലംബോർഗിനി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനാളുകളാണ് ഇതു കാണാനായി മാവിലായിയിൽ എത്തുന്നത്.

Tags