കണ്ണൂരിലെ സി.പി എമ്മിന് തിരിച്ചടി :ധനരാജ് വധക്കേസിലെ വിധി പയ്യന്നൂരിലെ അണികൾക്കിടെയിൽ വിയർത്ത് സിപിഎം നേതൃത്വം
കണ്ണൂർ: പയ്യന്നൂരിൽ കൊല്ലപ്പെട്ട സി.പി എം പ്രവർത്തകൻ രാമന്തളിയിലെ കുന്നരുവിലെ കെ.വി ധനരാജിൻ്റെത് (45) രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടത് സി.പി എമ്മിന് കനത്ത തിരിച്ചടിയായി മാറി. ഇതോടെ കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ച്ചയുണ്ടായെന്ന ആരോപണം അണികളിൽ നിന്നും ഉയരുന്നുണ്ട്. പ്രതികളെ രക്ഷിക്കാൻ ബിജെപിയുമായി ഡീൽ ഉണ്ടെന്നതിൻ്റെ തെളിവാണിതെന്ന വാദവുമായി രാഷ്ട്രീയ എതിരാളികളും രംഗത്തുവന്നിട്ടുണ്ട്. മുൻ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെടെ പാർട്ടി വിട്ടത് ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണമുയർത്തിയാണ്.
കേസിലെ ഭൂരിഭാഗം പ്രതികളെയും വെറുതെ വിട്ടത് പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർക്കിടെയിൽ വൻ അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട് വരും ദിനങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ ഇതു പൊട്ടിത്തെറി സൃഷ്ടിച്ചേക്കാം കുന്ന രുവിലെധനരാജി ൻ്റെത്അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി വിലയിരുത്തുമ്പോഴുംഒന്നാം സാക്ഷിമൊഴി ദുർബലമായതാണ് കേസിൽ തിരിച്ചടിയായത്. സി.പി എം ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ജീവനക്കാരനുമാണ് ഒന്നാം സാക്ഷി ഇദ്ദേഹത്തിൻ്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജ് പ്രശാന്ത് വിലയിരുത്തിയത്.
ധനരാജിൻ്റെത് അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും മൂന്നാം പ്രതിക്കെതിരെ നിരവധി കേസുകളെന്നും കോടതി ചൂണ്ടികാട്ടി. ഭാര്യയുടെയും അമ്മയുടെയും 10 വയസ്സുള്ള കുട്ടിയുടെയും മുന്നിലാണ് കൊല നടന്നത്. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്ഥലമാണ് വീട്. 37 വെട്ട് വെട്ടി കൊലപ്പെടുത്തിയത് അതിക്രൂരമാണെന്നും കോടതി പറഞ്ഞു.മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ചുമരിൽ രക്തം തെറിച്ചു. ഇറച്ചി വെട്ടുന്ന കടയിൽ പോലും വെട്ടാത്ത നിലയിൽ വെട്ടിയെന്നും കോടതി ചൂണ്ടികാട്ടി. രാഷ്ട്രീയ കേസ് എന്നൊരു കേസില്ലെന്ന് കോടതി വ്യക്തമാക്കി. ജഡ്‌ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ വാക്ക്തർക്കവും നടന്നു. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടെന്ന് കോടതി പറഞ്ഞു.
സി.വി. ധനരാജ് വധക്കേസിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകരായ ആദ്യ മൂന്ന് പ്രതികളുടെ കൊലപാതകകുറ്റമാണ് തെളിഞ്ഞത് ഒന്നാം പ്രതി രാമന്തളിയിലെ ടി.പി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതി എം വൈശാഖ് എന്നിവരുടെ കൊലപാതകകുറ്റമാണ് തെളിഞ്ഞത്. അതേസമയം, 4 മുതൽ 20 വരെ പ്രതികളെ വെറുതെ വിട്ടു. ശിക്ഷാവിധി മറ്റന്നാൾ പറയുമെന്ന് കോടതി വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ രണ്ടു പേർ സഹോദരങ്ങളാണ് ധനരാജ് വധക്കേസിൽ 4 മുതൽ 20 വരെയുള്ള പ്രതികളെ വെറുതെ വിട്ടത് സി പി എമ്മിന് കനത്ത തിരിച്ചടിയായിട്ടുണ്ട് കേസിലെ 4 മുതൽ 20 വരെയുള്ള പ്രതികളെയാണ് സംശയത്തിൻ്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടത് 4,5, 6 പ്രതികളെ വെറുതെ വിട്ടത് ഒന്നാം സാക്ഷിമൊഴിയുടെ വിശ്വസന നീയമല്ലെന്നതിൻ്റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. മുൻകൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസിൽ ഗൂഡാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം കൊലപാതകത്തിൻ്റെ ഉദ്യേശം സ്ഥാപിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിമർശനം ഉയർത്തി.
രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നാണ് വിചാരണക്കോടതിയുടെ നിരീക്ഷണം. പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ല. സാക്ഷിമൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രാഥമിക സാക്ഷികള്‍ക്ക് കോടതിയില്‍ വ്യക്തതയോടെ മൊഴി പറയാനായില്ല. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാനായില്ല. ധനരാജിന്റെ മരണമൊഴി തന്നെ നിലനില്‍ക്കുന്നതല്ലെന്നുംകോടതി നിരീക്ഷിച്ചു. സാക്ഷികളായ അമ്മയ്ക്കും ഭാര്യക്കും നടന്ന സംഭവം കൃത്യമായി വിശദീകരിക്കാന്‍ സാധിക്കണം എന്നില്ല. അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് നിയമ വിരുദ്ധമെന്നും വിചാരണക്കോടതി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളില്‍ വന്ന ചിത്രങ്ങള്‍ കണ്ടാണ് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞത് എന്ന വാദം തള്ളുന്നു.
പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ രേഖ ഹാജരാക്കന്‍ പൊലീസിന് കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. 2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി ആര്‍എസ്എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പുറക് വശത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. പിന്നാലെ ധനരാജിന്റെ ഭാര്യയുടേയും അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമെന്നായിരുന്നു കുറ്റപത്രം ധനരാജ് വധക്കേസിലെ വിധി സി. പി എമ്മിനെതിരെ കെട്ടിച്ചമച്ചത് കള്ള കഥകളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂരിൽ പ്രതികരിച്ചു കേസിലെ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ധനരാജിൻ്റെത് അതിക്രൂരമായി ആർ എസ് എസ് , ബി ജെ പി സംഘം നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ് നാല് മുതൽ 16 വരെയുള്ള പ്രതികളെ വെറുതെ വിട്ടതിൽ മേൽ കോടതിയിൽ പാർട്ടി അപ്പീൽ നൽകുമെന്ന് കെ കെ രാഗേഷ് പറഞ്ഞു.
2016 ജൂലൈ 12നാണ് സി വി ധനരാജ് കൊലപാതക കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് പേരാണ് പൊലീസ് പിടിയിലാകുന്നത്. തുടരന്വേഷണത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. കേസില്‍ ആകെ 20 പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇതിനിടെ 2017 മേയ് 12ന് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടിരുന്നു. 2025 സെപ്റ്റംബര്‍ 22നാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. സാക്ഷിപ്പട്ടികയില്‍ മൂന്ന് പേര്‍ കോടതിയില്‍ എത്തിയിരുന്നില്ല. ധനരാജിനെ കൊലപ്പെടുത്താന്‍ രണ്ടിടത്ത് ഗൂഢാലോചന നടന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 127 രേഖകള്‍, വസ്ത്രങ്ങള്‍, ആയുധം, വാഹനം ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ വിധി പുറത്ത് വന്നിരിക്കുന്നത്
.jpg)

