പോയൻ്റ് ഓഫ് കോൾ പദവി അനുവദിക്കാതെ അവഗണിക്കുന്നു ;കണ്ണൂർ വിമാനത്താവളത്തിന്റെ ആകാശ സ്വപ്നങ്ങൾ തിരിച്ചടി

Kannur airport
Kannur airport

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാന സർവീസ് ആരംഭിക്കുന്നതിനായി പോയൻ്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനായി ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. കേന്ദ്ര വ്യോമ മന്ത്രാലയത്തിൻ്റെ തടസവാദങ്ങളാണ് പ്രവർത്തനം തുടങ്ങി ആറു മാസം പിന്നിട്ടിട്ടും കണ്ണൂർ വിമാനതാവളത്തിൻ്റെ ആകാശ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്നത്. ഇതു പ്രവാസിയാത്രക്കാരെ ഏറെ നിരാശപ്പെടുത്തിയിട്ടുണ്ട്. 

tRootC1469263">

kannur international airport

വടക്കൻ കേരളത്തിനൊപ്പം കുടക് ,ഊട്ടി ,മൈസൂര് ബംഗ്ളൂര് എന്നിവടങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായ വിമാനതാവളമാണ് കണ്ണൂരിലേത്. 3050 മീറ്റർ റൺവെ മണിക്കൂറിൽ രണ്ടായിരം യാത്രയാരെ ഉൾക്കൊള്ളാൻ കഴിവുള്ള ഒരു ലക്ഷത്തോളം ചതുരശ്ര അടി വലുപ്പമുള്ള ടെർമിനൽ ഏരിയ എന്നിവയടക്കം കണ്ണൂരിനുണ്ട്. 

ഇങ്ങനെ എല്ലാ വിധത്തിലും മികച്ച ഭൗതിക സാഹചര്യമുണ്ടായിട്ടും കേന്ദ്ര വ്യോമയാന മന്ത്രാലയം വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകാത്തതാണ് തിരിച്ചടിയായി മാറുന്നത്. വിമാന താവളം മെട്രോ നഗരത്തിലെ ല്ലെന്ന വിചിത്രവാദങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രി കേരളത്തിലെ എംപിമാർ ലോക്സഭയിൽ ഉന്നയിക്കുന്ന സബ് മിഷനുകൾക്ക് മറുപടിയായി ആവർത്തിക്കുന്നത്. എന്നാൽ ഗോവയിലെ മോപ്പാ വിമാനതാവളത്തിന് ഈ വാദങ്ങൾ മറികടന്നാണ് പോയൻ്റ് ഓഫ് കോൾ പദവി അടുത്ത കാലത്തായി അനുവദിച്ചത്. കേന്ദ്ര അവഗണനയ്ക്കെതിരെ അതിശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് വിവിധ പ്രവാസി സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം.

Tags