ക്രൈസിസ് കൈകാര്യം ചെയ്യുന്നത് എങ്ങിനെയെന്ന് നേതാക്കള്‍ പിണറായിയെ കണ്ടു പഠിക്കണമെന്ന് മുരളി തുമ്മാരുകുടി


തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ പുകഴ്ത്തി യുഎന്‍ ഉദ്യോഗസ്ഥനും മുന്‍ ദുരന്തനിവാരണ തലവനുമായ മുരളി തുമ്മാരുകുടി. കേരളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ സ്ഫോടനത്തിന് ശേഷം സംഭവം കൈകാര്യം ചെയ്ത രീതി ഏവരുടേയും പ്രശംസപിടിച്ചുപറ്റിയിരുന്നു.
tRootC1469263">ക്രൈസിസ് മാനേജ്മെന്റിന്റെ പാഠപുസ്തകമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എങ്ങനെയാണ് ഒരു ക്രൈസിസ് കൈകാര്യം ചെയ്യുന്നത്, ക്രൈസിസിന്റെ സമയത്ത് ജനങ്ങളോട് എങ്ങനെയാണ് സംവദിക്കുന്നത് എന്നതിലൊക്കെ പുതിയ തലമുറ നേതാക്കള്‍ പിണറായി വിജയനെ കണ്ടുപഠിക്കണമെന്ന് തുമ്മാരുകുടി വ്യക്തമാക്കി.

ഹമാസ് ഇസ്രായേല്‍ യുദ്ധം നടക്കുന്നതിനാല്‍ സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷത്തിന് വഴിമരുന്നുണ്ടാക്കിയേക്കാവുന്ന സംഭവമായിരുന്നു കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടയിലുണ്ടാക്കിയ സ്ഫോടനം. എന്നാല്‍, പ്രതി ഉടന്‍ പിടിയിലായതും സ്ഫോടനത്തിന് പിന്നാലെ സര്‍ക്കാര്‍ സംവിധാനം ജാഗ്രത പുലര്‍ത്തിയതും കൂടുതല്‍ അനിഷ്ടസംഭവങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും നയിച്ചില്ല.
സ്ഫോടനത്തിനുശേഷം എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും ലഭിച്ചു. ആഭ്യന്തരവകുപ്പ് ജാഗ്രത പുലര്‍ത്തിയതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചരണവും കുറവായിരുന്നു. വിദ്വേഷപ്രചരണത്തിന് ശ്രമിച്ചവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനും സര്‍ക്കാര്‍ മടിച്ചില്ല.