കെ.സുധാകരൻ ഒളിയമ്പ് എയ്തത് കെ.സിക്കും ദീപാദാസ് മുൻഷിക്കുമെതിരെ ; കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോരിൻ്റെ തിരയിളക്കം

K.Sudhakaran's Olympics against K.C and Deepadas Munshi; The search for group war again in Congress
K.Sudhakaran's Olympics against K.C and Deepadas Munshi; The search for group war again in Congress

ദീപാദാസ് മുൻഷി തനിക്കെതിരെ നിരന്തരം എഐ സി.സിക്ക് റിപ്പോർട്ട് അയച്ചുവെന്നും കേരളത്തിലെ പാർട്ടിയുടെ സ്ഥിതി മോശമാണെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നുമാണ് കെ. സുധാകരൻ ഒളിയമ്പ് എയ്തത്. ഹൈക്കമാൻ്റ് തീരുമാനത്തിൽ നിരാശനാണെന്നും കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും സുധാകരൻ പറഞ്ഞതിൻ്റെ ഉള്ളടക്കം ഇതുതന്നെയാണ്.

കണ്ണൂർ : തന്നെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ പാർട്ടിയിൽ തിരികൊളുത്തിയത് പുതിയ വിവാദങ്ങൾക്ക്. എഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും എ.ഐ സിസി കേരളത്തിൻ്റെ ചുമതല നൽകിയ ദീപാ ദാസ് മുൻഷിക്കുമെതിരെ പരോക്ഷ വിമർശനവുമായി സുധാകരൻ രംഗത്തുവന്നതോടെ പാർട്ടിയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

tRootC1469263">

 ഡൽഹിയിൽ എ.ഐ.സി.സി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാത്തത് കാര്യമില്ലാത്തതുകൊണ്ടാണെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ.സുധാകരൻ ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും ചെയ്തു. രണ്ട് നേതാക്കൾക്ക് താൻ തുടരുന്നതിൽ താൽപര്യമില്ലെന്ന് പരസ്യമായി പറയുകയായിരുന്നു കെ. സുധാകരൻ. കെ.സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും ലക്ഷ്യമിട്ടായിരുന്നു സുധാകരൻ്റെ കുറ്റപ്പെടുത്തൽ.

k sudhakaran

ദീപാദാസ് മുൻഷി തനിക്കെതിരെ നിരന്തരം എഐ സി.സിക്ക് റിപ്പോർട്ട് അയച്ചുവെന്നും കേരളത്തിലെ പാർട്ടിയുടെ സ്ഥിതി മോശമാണെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നുമാണ് കെ. സുധാകരൻ ഒളിയമ്പ് എയ്തത്. ഹൈക്കമാൻ്റ് തീരുമാനത്തിൽ നിരാശനാണെന്നും കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും സുധാകരൻ പറഞ്ഞതിൻ്റെ ഉള്ളടക്കം ഇതുതന്നെയാണ്.

കെ പി സിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള കടുത്ത അത്യപ്തിയാണ് സുധാകരൻ മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരാൻ അനുവദിക്കണമെന്ന തൻ്റെ അഭ്യർത്ഥന ഹൈക്കമാൻ്റ് തള്ളുകയായിരുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. മുൻകൂട്ടി അറിയിക്കാതെയാണ് തന്നെ മാറ്റിയത്. കേരളത്തിൽ നിന്നുള്ള ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് തനിക്കെതിരെ പ്രവർത്തിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.

KC Venugopal

 കേരളത്തിൻ്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി ചിലരുടെ കയ്യിലെ കളിപ്പാവയാണെന്നും കെ സുധാകരൻ ആരോപിച്ചു.
കെ പി സിസി പ്രസിഡണ്ടിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുന്നതാണ് പാർട്ടിയിലെ പതിവ്. എന്നാൽ ഇവിടെ അത് ഉണ്ടായില്ല.അതിൽ തനിക്ക് പരാതിയില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഡൽഹിയിലെ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ്. പറയാനുള്ള കാര്യങ്ങൾ നേരത്തെ തന്നെ രാഹുൽ ഗാന്ധിയോടും മല്ലികാർജുൻ ഖർഖെയോടും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറികളുണ്ടാകുമെന്ന സൂചന നൽകുന്നതാണ് കെ സുധാകരൻ്റെ കണ്ണൂരിൽ നിന്നും പുറത്തുവന്ന പ്രതികരണം.

Tags