കണ്ണൂരിൽ മത്സരിക്കാൻ സുധാകരന് സാദ്ധ്യതയേറി:രമേശ് ചെന്നിത്തല ഫോണിൽ സംസാരിച്ചു
കണ്ണൂർ :കണ്ണൂരിൽ മത്സരിക്കാൻ കെ സുധാകരന് വീണ്ടും സാധ്യത തെളിയുന്നു സുധാകരനെ കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിപ്പിക്കണമെന്ന നിലപാടിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തല സുധാകരനുമായി ഇന്ന് രാവിലെയും ഫോണിൽ സംസാരിച്ചു സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട്കടുത്ത നിലപാടുകളിലേക്ക് പോകരുതെന്നും മാധ്യമങ്ങളെ കാണരുതെന്നും ചെന്നിത്തല നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് ആവർത്തിച്ചു.
tRootC1469263">മുൻ കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. സുധാകരന് സീറ്റു നിഷേധിച്ചതിലുള്ള അതൃപ്തി പരിഹരിക്കാൻ ദേശീയ നേതൃത്വത്തിൻ്റെ ഇടപെടൽ ഫലം കാണാത്ത സാഹചര്യത്തിൽ കണ്ണൂർ കോൺഗ്രസിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്.. കെ. സുധാകരനെ അനുകൂലിക്കുന്ന നേതാക്കളും പ്രവർത്തകരും കെ.പി.സി.സി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയാണ്. കണ്ണൂർ ജില്ലയിലുള്ള കെ.പി സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്കെ. സുധാകരനുമായി അടിയന്തിര കൂടിക്കാഴ്ച്ച നടത്തിയേക്കും .തനിക്ക് മുറിവേറ്റുന്ന ധ്വ നിയുള്ള കുറിപ്പ് കെ. സുധാകരൻ സാമൂഹികമാ ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് അനുയായികൾ അദ്ദേഹത്തിൻ്റെ നടാലിലെവീട്ടിലേക്ക് പിൻതുണയുമായി ഒഴുകിയെത്തിയത്. ഡൽഹിയിൽ തിങ്കളാഴ്ച്ച അടിയന്തിരകൂടി ക്കാഴ്ചയെത്താനുള്ള രാഹുൽ ഗാന്ധിയുടെ ക്ഷണം കെ. സുധാകരൻ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൂർ സീറ്റ് മത്സരിക്കാനായി അനുവദിക്കുമെന്ന് ഉറപ്പുനൽകിയാൽ മാത്രം താൻ ഡൽഹിയിലേക്ക് വരാമെന്നാണ് കെ. സുധാകരൻ്റെ നിലപാട് ഹൈക്കമാൻഡിനെയും വെട്ടിലാക്കിയിട്ടുണ്ട്.

കണ്ണൂരിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് സുധാകരൻ മടങ്ങിയതെന്ന് ഡൽഹിയിലു ള്ള നേതാക്കൾ വിശദീകരിച്ചെ ങ്കിലും പാർലമെന്റ് സമ്മേളനം ഒഴിവാക്കിയെത്തിയ അദ്ദേഹം വീട്ടിൽത്തന്നെ തങ്ങുകയായിരുന്നു. അടുത്ത അനുയായിക ളുടെ അഭ്യത്ഥന മുഖവിലയ് ക്കെടു ത്താണ് മാധ്യമങ്ങളെ കാണാ തിരുന്നത്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപര്യംആവർത്തിച്ച് പ്രകടിപ്പിച്ചിട്ടും ദേശീയ നേതൃത്വ മുൾപ്പെടെ അത് മുഖവിലയെ ടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്.തന്റെ പിൻഗാമിയുമായ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും കണ്ണൂർ ഡി.സി.സി. നേതൃത്വവും തന്നെ പിന്തുണയ്ക്കാത്തതിലെ നീരസ വും വൈകാരിക പ്രതികരണ ത്തിന് കാരണമായെന്നാണ് കരുതുന്നത്. കണ്ണൂരിൻ്റെ ഗർജിക്കുന്ന സിംഹമെന്ന് അണി കൾ ആർത്തുവിളിക്കുന്ന സു ധാകരൻ, കെ.പി.സി.സി. പ്ര സിഡൻ്റ് സ്ഥാനത്തുനിന്ന് തന്നെ മാ റ്റിയ രീതിയിൽ ഏറെ അസം തൃപ്തനായിരുന്നു.

എന്തിന് മാ റ്റിയെന്നാണ് തീരുമാനത്തിനു ശേഷം കണ്ണൂരിലെത്തി അദ്ദേ ഹം പരസ്യമായി ചോദിച്ചത്. വിളിച്ചാൽ വിളിപ്പുറത്തുനിൽ ക്കുന്ന പ്രവർത്തകർ തനിക്കു ണ്ടെന്നും തനിക്ക് അവർ മതിയെന്നുമായിരുന്നു പിന്നീട് അദ്ദേഹം മുനവെച്ച പ്രതികരണം നടത്തിയത്. എന്നാൽ കെ. സുധാകരൻ ഇടയാൻ കാരണം കണ്ണൂർ ജില്ലയിൽ സ്ഥാനാർത്ഥി നിർണയത്തിൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിൻ്റെ ഇടപെടലാണെന്ന വിവരവും പാർട്ടിക്കുള്ളിൽ നിന്നും പുറത്ത് വരുന്നുണ്ട്. സുധാകരൻ നിർദ്ദേശിച്ച അമൃതാ രാമകൃഷ്ണനെ തഴഞ്ഞ് കെ.സി ഗ്രൂപ്പുകാരനായ ടി. ഒ മോഹനനെ സ്ഥാനാർത്ഥിയാക്കാനുള്ള കെ.സി യുടെ നീക്കം തടയുന്നതിനാണ് സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതെന്നാണ് സൂചന. യു.ടി ജയന്ത് ' റിജിൽ മാക്കുറ്റി, മാർട്ടിൻ ജോർജ് എന്നീ പേരുകളും കണ്ണൂരിലെ സ്ഥാനാർത്ഥിയായി സുധാകര പക്ഷം ഉയർത്തി കാട്ടുന്നത്. എന്നാൽ ഇതിൽ അമ്യതാ രാമകൃഷ്ണൻ്റെ പേരിനാണ് മുൻതൂക്കമുള്ളത്. കെ.പി.സി സി രണ്ടാം ഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തുവരാനിരിക്കെയാണ് കോൺഗ്രസിൽ കലഹംമൂർച്ഛിച്ചത്.
.jpg)


