ഇതോ കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്റെ സംസ്‌കാരം, സതീശനെതിരെ സുധാകരന്‍ ആ വാക്ക് ഉപയോഗിക്കരുതായിരുന്നു, അതും സ്ത്രീയുടെ അടുത്തുവെച്ച്

K Sudhakaran
K Sudhakaran

ആലപ്പഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ അല്‍പം വൈകിയതിനെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തെറി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കോണ്‍ഗ്രസ് നാണക്കേടിലായി. സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരു വനിതാ നേതാവ് അടുത്തിരിക്കവെ പറഞ്ഞ അശ്ലീലവാക്ക് മുതിര്‍ന്ന നേതാവിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല.

tRootC1469263">

സമരാഗ്‌നി യാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. ഇവിടെ സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാള്‍ എവിടെയെന്ന്. ഇയാള്‍ എന്ത്...(തെറി) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിതെന്നാണ് സുധാകരന്‍ പറഞ്ഞത്. മൈക്കും ക്യാമറയും ഓണ്‍ ആണെന്നറിയാതെയായിരുന്നു സുധാകരന്റെ പരാമര്‍ശം.

മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് എന്നിവര്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. പിന്നീട് സതീശന്‍ എത്തിയെങ്കിലും സുധാകരന്‍ പരസ്യമായി നീരസം പ്രകടിപ്പിച്ചില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.

അടുത്തകാലത്തായി ഇരു നേതാക്കളും തമ്മില്‍ രസത്തിലല്ല. പരസ്യമായി തന്നെ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ മൈക്കിനും കാമറയ്ക്കും മുന്നില്‍വെച്ച് അസ്വാരസ്യം പ്രകടമാക്കിയത് വാര്‍ത്തയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിലുള്ള ഭിന്നത കാമറയ്ക്കു മുന്നില്‍ പ്രകടമായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ നല്‍കുന്നതില്‍ അണികള്‍ കടുത്ത അതൃപ്തിയിലാണ്. പലപ്പോഴും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന സുധാകരനെ സതീശനാണ് തിരുത്താറുള്ളത്. എന്തായാലും സുധാകരന്റെ അനവസരത്തിലുള്ള വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റെടുത്തുകഴിഞ്ഞു.

Tags