ഒരു പേരിലെന്തിരിക്കുന്നു, കെ റെയിലിനു പകരം റാപ്പിഡ് റെയില്‍ വരും, ടോക്യോവില്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നത് 1964ല്‍, മുരളി തുമ്മാരുകുടി

Muralee Thummarukudy K Rail
Muralee Thummarukudy K Rail

റെയില്‍ ഗതാഗതത്തിന്റെ വേഗത മണിക്കൂറില്‍ അറുന്നൂറു കിലോമീറ്ററിന് മുകളില്‍ ആയി പരീക്ഷണ ഓട്ടങ്ങള്‍ നടക്കുന്നു. ഇവിടേയും എത്തുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: എന്ത് പേരിലായാലും കേരളത്തില്‍ കെ റെയില്‍ വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ലോകത്ത് ഇരുപതോളം രാജ്യങ്ങളില്‍ ഇപ്പോള്‍ ഹൈ സ്പീഡ് റെയില്‍ ഉണ്ട്. റെയില്‍ ഗതാഗതത്തിന്റെ വേഗത മണിക്കൂറില്‍ അറുന്നൂറു കിലോമീറ്ററിന് മുകളില്‍ ആയി പരീക്ഷണ ഓട്ടങ്ങള്‍ നടക്കുന്നു. ഇവിടേയും എത്തുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

tRootC1469263">

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ഒരു പേരിലെന്തിരിക്കുന്നു
കെ റെയിലിനു പകരം റാപ്പിഡ് റെയില്‍ വരുമത്രെ 
വരട്ടെ 
പേരെന്തുമാകട്ടെ 
കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ 4-6 മണിക്കൂറില്‍ എത്താന്‍ പറ്റുന്ന ഏതൊരു സംവിധാനവും മതി.
ഇതൊരു അതിമോഹമൊന്നുമല്ല 
ആയിരത്തി തൊള്ളായിരത്തി  അറുപത്തി നാലിലാണ് ടോക്യോ ഒസാകാ ബുള്ളറ്റ് ട്രെയിന്‍ വരുന്നത്. മണിക്കൂറില്‍ ഇരുന്നൂറ്റി പത്തു കിലോമീറ്റെര്‍ ആയിരുന്നു വേഗം. 
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്നില്‍ ആണ് ഫ്രാന്‍സിലെ ടി ജി വി സ്ഥാപിക്കപ്പെട്ടത്. മണിക്കൂറില്‍ ഇരുനൂറ്റി എഴുപത് കിലോമീറ്റര്‍ ആയിരുന്നു വേഗത.
രണ്ടായിരത്തി എട്ടില്‍ മാത്രമാണ് ചൈനയില്‍ ഹൈ സ്പീഡ് റെയില്‍ വരുന്നത്. മണിക്കൂറില്‍ മുന്നൂറ്റി എഴുപത് കിലോമീറ്റര്‍ വേഗത 
ഇന്ത്യയില്‍ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പണി നടക്കുന്നു. രണ്ടായിരത്തി ഇരുപത്തി ഒമ്പത് ആകുമ്പോഴേക്കും കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ മുന്നൂറ്റി ഇരുപത് കിലോമീറ്റര്‍ ആണ് വേഗത.
ലോകത്ത് ഇരുപതോളം രാജ്യങ്ങളില്‍ ഇപ്പോള്‍ ഹൈ സ്പീഡ് റെയില്‍ ഉണ്ട്. റെയില്‍ ഗതാഗതത്തിന്റെ വേഗത മണിക്കൂറില്‍ അറുന്നൂറു കിലോമീറ്ററിന് മുകളില്‍ ആയി പരീക്ഷണ ഓട്ടങ്ങള്‍ നടക്കുന്നു.
ഞാന്‍ ജനിച്ച വര്‍ഷമാണ് ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടുന്നത്. 
എനിക്ക് എഴുപത് വയസ്സാകുമ്പോള്‍ എങ്കിലും കേരളത്തില്‍ ഒരു സെമി ഹൈ സ്പീഡ് എങ്കിലും ഉണ്ടാകണമെന്ന ആഗ്രഹം അതിമോഹമൊന്നുമല്ല.
എന്ത് പേരിലാണെങ്കിലും കെ റെയില്‍ വരും...
 

Tags