തരൂരിനെ പൊക്കിപ്പറഞ്ഞ് ഒടുക്കം ഹൈക്കമാന്‍ഡും കനുഗോലുവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇടതുപക്ഷത്തിന്റെ കാര്യത്തില്‍ തീരുമാനമാകും, 2006ലെ തെരഞ്ഞെടുപ്പും വിഎസ്സിനേയും ഓര്‍മയില്ലേ


സംസ്ഥാനത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും ശശി തരൂരിനേയും അദ്ദേഹത്തിന്റെ ലേഖനത്തേയും വിമര്‍ശിച്ചു രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട് ശശി തരൂരമായി സംസാരിക്കുകയും ചെയ്തു.
കൊച്ചി: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നത് കണക്കുകള്‍ സഹിതം ലേഖനമെഴുതിയ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ വലിയ പടയൊരുക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും ശശി തരൂരിനേയും അദ്ദേഹത്തിന്റെ ലേഖനത്തേയും വിമര്‍ശിച്ചു രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട് ശശി തരൂരുമായി സംസാരിക്കുകയും ചെയ്തു.
tRootC1469263">തരൂരിന്റെ പരാമര്‍ശത്തെ സിപിഎം സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല, തരൂരിനെ പൂകഴ്ത്തി നേതാക്കളെല്ലാം എത്തി. തന്നെ ഒഴിവാക്കിയാല്‍ വേറെ വഴിയുണ്ടെന്നുകൂടി തരൂര്‍ പറഞ്ഞതോടെ സിപിഎം തരൂരിനായി സജീവമായി രംഗത്തെത്തി. അതേസമയം, തരൂരിനെ വാനോളം പുകഴ്ത്തി ഒടുവില്‍ അദ്ദേഹത്തെ യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ചാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകും. 2006ല്‍ സമാനമായ രീതിയില്‍ വിഎസ് മുഖ്യമന്ത്രിയായത് മാധ്യമപ്രവര്‍ത്തകനായ കെ ജെ ജേക്കബ് ഓര്‍മിപ്പിക്കുകയാണ്.

കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
2006ലെ തെരഞ്ഞെടുപ്പ്.
വി എസ് അച്ചുതാനന്ദന്‍ മത്സരിക്കേണ്ടതില്ലെന്നു സി പി എം തീരുമാനിക്കുന്നു.
പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ടായി; ചിലയിടത്ത് പ്രകടനം നടന്നു.
പക്ഷെ പാര്‍ട്ടിയ്ക്ക് പുറത്തായിരുന്നു ബ്ലഹളം മുഴുവന്‍.
അന്നുവരെ വീയെസിനെപ്പറ്റി ഒരു നല്ല വാക്ക് പറയാത്ത, മുരടനും കാര്‍ക്കശ്യക്കാരനുമായ കമ്യൂണിസ്റ്റായും വികസന വിരോധിയായ നേതാവായും വെട്ടിനിരത്തല്‍ സമരത്തിന്റെ ഉപജ്ഞാതാവായും മാത്രം അദ്ദേഹത്തെ ചിത്രീകരിച്ചിരുന്ന പത്രങ്ങളൊക്കെ നിലപാട് മാറ്റി. അദ്ദേഹം മഹാമേരുവായി; കമ്യൂണിസ്റ്റാചാര്യനായി, മനുഷ്യരുടെ ദുഃഖം കണ്ടാല്‍ അലിയുന്ന ജനകീയനായി. വീയെസിനെപ്പറ്റി മലയാളത്തിലും മണിപ്രവാളത്തിലും മഹാകാവ്യങ്ങള്‍, ഖണ്ഡകാവ്യങ്ങള്‍, ചമ്പുക്കള്‍, കവിതകള്‍, കഥകള്‍, കഥകളി, സീരിയലുകള്‍ ഒക്കെ വന്നുതുടങ്ങി. തിരക്കഥ തയ്യാറായി, സിനിമയും പ്ലാന്‍ ചെയ്തു.
പാര്‍ട്ടി തീരുമാനം മാറ്റി. വീയെസ് മത്സരിക്കാന്‍ തീരുമാനമായി.
ഉല്‌സാഹക്കമ്മിറ്റിക്കാര്‍ വടിപിടിച്ചു നിന്ന നേരം കൊണ്ട് എഴുതിവച്ചിരുന്ന സാഹിത്യം ഒരു റൌണ്ട് ഓടിത്തീര്‍ന്നു; എല്‍ ഡി എഫ് അധികാരത്തില്‍ വന്നു; വീയെസ് മുഖ്യമന്ത്രിയായി.
***
മനുഷ്യര്‍ക്ക് ഇഷ്ടമുള്ള കോണ്‍ഗ്രസ് നേതാവാണ് ശശി തരൂര്‍. സ്വന്തം മൂക്കിന് മുന്‍പില്‍ കാണാന്‍ പറ്റാത്ത കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിഷ്ടമില്ലാത്ത ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അവരദ്ദേഹത്തെ ചീത്ത വിളീം തുടങ്ങി.
അതൊരു വഴിയ്ക്കു പോകട്ടെ എന്ന് വയ്ക്കുന്നതായിരിക്കും എല്‍ ഡി എഫിന് ലാഭം.
സി പി എമ്മിലെ ഔദ്യോഗിക അപ്രൈസറായ എ കെ ബാലന്‍ ഒരു ക്രിസ്റ്റല്‍ ക്ലിയര്‍ സര്‍ട്ടീറ്റ് ഇതിനകം കൊടുത്തു കാണണം.
തരൂര്‍ എന്തെങ്കിലും ഉറച്ചു പറയുന്നതുവരെയെങ്കിലും ബാക്കിയുള്ളവര്‍ തരൂരിന്റെ ക്യാരറ്റ് പരിശോധന നിര്‍ത്തുകയും കോണ്‍ഗ്രസുകാരെ അവരുടെ വിധിയ്ക്കു വിടുകയും ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.