ജ്യോതിഷ് വൈദ്യര്‍പറയുന്നു, നാട്ടുവൈദ്യം വീണ്ടെടുത്താല്‍ ബദല്‍ ജീവിതം സാധ്യമാണ്...

google news
Jyotish Vaidya says alternative life is possible if natuvidyam is recovered...

കണ്ണൂരിലെ മലനിരകളില്‍ നിന്നും ശേഖരിക്കുന്നതും  സ്വന്തമായി നാട്ടുവളര്‍ത്തുന്നതുമായ ഔഷധസസ്യങ്ങള്‍ കൊണ്ടു  അപൂര്‍വ്വ മരുന്നുകള്‍ ഉണ്ടാക്കുകയാണ് ഇരിക്കൂര്‍ കൊളപ്പയിലെ കണ്ടോത്ത് ഹൗസില്‍ കെ.ജ്യോതിഷ് കുമാറെന്ന യുവാവ്.
 
പയ്യാവൂര്‍ മലനിരകളില്‍ നിന്നും സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ ഇതിനായി അത്യപൂര്‍വ്വ ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നത്. പിന്നീട് ഇവ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുകയാണ് പതിവ്.  നാട്ടുവൈദ്യന്‍ കൂടിയായ ജ്യോതിഷ് ഇതുപയോഗിച്ചു കൊണ്ടു പുറമേക്ക് ഉപയോഗിക്കാനുള അപൂര്‍വ്വ ഔഷധങ്ങളാണ് ഉണ്ടാക്കുന്നത്. 

വെരിക്കോസ് വെയ്ന്‍,  മുടികൊഴിച്ചലും അകാലനരയും ഇല്ലാതാക്കാല്‍, മുഖകാന്തിയും ചര്‍മ്മകാന്തിയുമുണ്ടാക്കല്‍  എന്നിങ്ങനെ സാധാരണക്കാരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ജ്യോതിഷിന്റെ നാട്ടുവൈദ്യം ഉപയോഗിക്കുന്നത്. ഇരുപതുവര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിഷ് കുമാറിന് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 

മട്ടന്നൂര്‍ പഴശിരാജാ എന്‍. എസ്. എസ് കോളേജില്‍ ബിരുദപഠനം നടത്തവെയാണ് ജ്യോതിഷ് നാട്ടുവൈദ്യത്തില്‍ ജ്വരം കയറി ഈരംഗത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പ്രശസ്തരായ പലവൈദ്യരുടെയും കീഴില്‍ ഗുരുകുല വിദ്യാഭ്യാസം നടത്തി.

 പാപ്പിനിശേരി കുമാരന്‍ വൈദ്യരില്‍ നിന്നും വിഷചികിത്‌സ പഠിച്ചായിരുന്നു തുടക്കം. 1993-ല്‍ എസ്. എസ്. എല്‍. സിക്ക് പഠിക്കുന്ന കാലത്തെ കുഞ്ഞിക്കണ്ണന്‍ വൈദ്യരില്‍ നിന്നും ബാലചികിത്‌സയും അഭ്യസിച്ചിട്ടുണ്ട്. വടക്കെ മലബാറിലെ പ്രശസ്തനായ  ഗോപാലന്‍ വൈദ്യര്‍ ഉള്‍പ്പെടെയുളളവരില്‍ നിന്നും പത്തുവര്‍ഷം നാട്ടുവൈദ്യം പഠിച്ചതിനു ശേഷമാണ് സ്വന്തമായി ചില ഔഷധകൂട്ടുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. 

Jyotish Vaidya says alternative life is possible if natuvidyam is recovered...

സുഹൃത്തും ഇരിക്കൂര്‍  പെരുവളത്ത് പറമ്പ് സ്വദേശിയുമായ പ്രമോദ് കുമാറിന്റെ മുടി കൊഴിച്ചലും താരനും നരയും മാറ്റാനുമാണ്  ആദ്യമായി ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു എണ്ണ തയ്യാറാക്കിയത്. ഈ തൈലം ഫലപ്രദമായതിനെ തുടര്‍ന്ന് വെയിലും കൊണ്ടും പൊടിപുരണ്ടും മുഖചര്‍മ്മത്തിനുണ്ടാകുന്ന കറുപ്പം വിളര്‍ച്ചയും കുരുക്കളും ഇല്ലാതാക്കാന്‍ മുഖത്ത് പുരട്ടാനുളള പ്രത്യേക എണ്ണയുമുണ്ടാക്കി. ഇതും സുഹൃത്തില്‍ തന്നെയാണ് പരീക്ഷിച്ചത്.

തുടര്‍ച്ചയായി ഇതു പുരട്ടിയതോടെ പ്രമോദില്‍ അത്ഭുതവഹമായ മാറ്റങ്ങളുണ്ടായി. പിന്നീടാണ് വെരിക്കോസ് വെയ്‌നിന് പുറമേക്ക് പുരട്ടാനുളള തൈലമുണ്ടാക്കിയത്. വെരിക്കോസ് വെയ്ന്‍കൊണ്ടു കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമായി മാറിയിരിക്കുകയാണ്് ഈ തൈലം.വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ജ്യോതിഷിന്റെ നാട്ടുവൈദ്യത്തിന്റെ പ്രത്യേകത. ചെറിയ കുട്ടികള്‍ വരെ മുതിര്‍ന്നവര്‍ക്കു വരെ ഈ എണ്ണകള്‍ ഉപയോഗിക്കാമെന്നും യാതൊരുവിധ പാര്‍ശ്വഫലങ്ങളില്ലെന്നും ജ്യോതിഷ് കുമാര്‍ പറഞ്ഞു. തലയില്‍ പുരട്ടുന്ന എണ്ണ ഉപയോഗിച്ചാല്‍ നല്ല ഉറക്കവും മാനസിക സന്തോഷവും ലഭിക്കുമെന്ന് ജ്യോതിഷ് കുമാര്‍ പറഞ്ഞു. 

ഒരു ദിവസം രണ്ടു തവണവരെ കുളിക്കുന്നതിന് മുന്‍പെ തന്റെ എണ്ണ ഉപയോഗിക്കാമെന്നും ജ്യോതിഷ് പറയുന്നു.സിന്തറ്റിക്ക് സൗന്ദര്യവസ്തുക്കള്‍ക്ക് പിന്നില്‍ പരക്കം പായുന്ന ആധുനിക സമൂഹത്തിന് നാട്ടുവൈദ്യത്തിലൂടെ വഴികാട്ടുകയാണ് ജ്യോതിഷെന്ന 46 വയസുകാരന്‍. ജീവിതം തന്നെ നാട്ടുവൈദ്യത്തിന് സമര്‍പ്പിച്ച ഈ യുവാവ് കേരളീയ നാട്ടുവൈദ്യപാരമ്പര്യം വീണ്ടെടുത്താല്‍ ബദല്‍ ജീവിതം സാധ്യമാകുമെന്നാണ് തന്റെ പരീക്ഷണങ്ങളിലൂടെ സമൂഹത്തോട്  പറയുന്നത്.

Tags