ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോയ് മാത്യു, റസൂല്‍ പൂക്കുട്ടിയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും

joy mathew

ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ജോയ് മാത്യുവിന്റെ പേരും സജീവമായി ഉയര്‍ന്നുവരുന്നത്.

തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ ഒഴിവുവന്ന പദവിയിലേക്ക് നടനും സംവിധായകനുമായ ജോയ് മാത്യു എത്തിയേക്കുമെന്ന് സൂചന. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ജോയ് മാത്യുവിന്റെ പേരും സജീവമായി ഉയര്‍ന്നുവരുന്നത്.

റസൂല്‍ പൂക്കുട്ടി കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ ചെയര്‍മാനെ നിയമിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ് യുഡിഎഫ് അനുഭാവികളായ മറ്റ് ചലച്ചിത്ര പ്രമുഖരുടെ പേരുകളും നിലവില്‍ ചര്‍ച്ചയിലുണ്ട്. 2016-ല്‍ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരെ മത്സരിച്ച നടന്‍ ജഗദീഷ്, ഈ തവണ യുഡിഎഫിന് വേണ്ടി സജീവ പ്രചാരണം നടത്തിയ സലിംകുമാര്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ സംവിധായകന്‍ ദീപു കരുണാകരന്‍ എന്നിവരും പരിഗണനയിലാണ്.

പുതിയ ചെയര്‍മാന്റെ നിയമനം ഏതാനും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. യുഡിഎഫിനായി വര്‍ഷങ്ങളോളമായി ഇടപെടുന്ന ജോയ് മാത്യുവിനാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

Tags