ഇതോ സംസ്കാരം? മാധ്യമപ്രവര്‍ത്തകയ്ക്ക് കോണ്‍ഗ്രസ് അണികളുടെ അസഭ്യവര്‍ഷം, വെര്‍ബല്‍ റേപ്പ്


തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടി കോണ്‍ഗ്രസ്, യുഡിഎഫ് അണികള്‍. തെരഞ്ഞെടുപ്പില്‍ ഇടത് ആഭിമുഖ്യം കാട്ടിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകയെ കേട്ടലാറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും യുവതിയുടെ ചിത്രം അശ്ലീലമാക്കി പ്രചരിപ്പിക്കുകയും ചെയ്തു.
tRootC1469263">ടി21 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ അവതാരകയായ പാര്‍വതി ഗിരികുമാറിനെതിരെയാണ് വിജയോന്മാദത്തില് സൈബര്‍ അണികള്‍ അഴിഞ്ഞാടിയത്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നവരാണ് അസഭ്യവര്‍ഷത്തിന് പിന്നില്‍. ഫേക്ക് ഐഡികളില്‍ നിന്നല്ല ആക്രമണമെന്നതും ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടത് മുന്നണിക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്കിയെന്നുകാട്ടിയാണ് ചാണ്ടി ഉമ്മന്റെ ജയപ്രഖ്യാപനത്തിന് പിന്നാലെ പാര്‍വതിക്കെതിരെ ഇവര്‍ രംഗത്തെത്തിയത്. അച്ചു ഉമ്മന്റെ വരുമാനം എന്താണെന്ന് ചോദിച്ചത് സൈബര്‍ ആക്രമണമാക്കി വാര്‍ത്തകള്‍ നല്കിയ മുഖ്യധാരാ മാധ്യമങ്ങള്‍ പാര്‍വതിക്കെതിരായ വെര്‍ബല്‍ റേപ്പ് കണ്ടില്ലെന്ന് നടക്കുകയാണന്ന് സിപിഎം അണികള്‍ ചൂണ്ടിക്കാട്ടുന്നു.
മുഖവും പേരും ഒളിപ്പിച്ചും അല്ലാതെയും അത് ചെയ്യുന്നവരെല്ലാം പോട്ടെന്ഷ്യല് റേപിസ്റ്റുകളാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍വതി ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും സ്ത്രീ ആയതുകൊണ്ട് അവര്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിച്ചുപറയുകയാണെന്നും സിപിഎം സൈബര്‍ അണികള്‍ പറയുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പെട്ടെന്നും ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും പാര്‍വതി വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍വതിക്കെതിരെ മാത്രമല്ല, തെരഞ്ഞെടുപ്പിന് പിന്നാലെ വീണ വിജയന്, ആര്യ രാജേന്ദ്രന്, ചിന്ത ജെറോം തുടങ്ങിയവര്‍ക്കെതിരേയും സിപിഎം നേതാക്കളുടെ പങ്കാളികള്ക്കെതിരേയും അസഭ്യ പ്രചരണം വ്യാപകമാണ്.