അമ്മയറിയാതെ പെണ്‍കുട്ടി 1.2 കോടി രൂപയുടെ ആഭരണങ്ങള്‍ വെറും 700 രൂപയ്ക്ക് വിറ്റു, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ


അമ്മയറിയാതെ അവരുടെ ഒരു ദശലക്ഷം യുവാന്‍ (ഏകദേശം 1.2 കോടി രൂപ), വെറും 60 യുവാന്‍ (ഏകദേശം 700 രൂപ) ലി എന്ന പെണ്‍കുട്ടി വിറ്റു.
ന്യൂഡല്‍ഹി: ആഭരണങ്ങളുടെ യഥാര്‍ത്ഥ വിലയറിയാതെ അത് ചെറിയ വിലയ്ക്ക് വിറ്റ പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. അമ്മയറിയാതെ അവരുടെ ഒരു ദശലക്ഷം യുവാന്‍ (ഏകദേശം 1.2 കോടി രൂപ) വില വരുന്ന ആഭരണങ്ങള്‍ വെറും 60 യുവാന്‍ (ഏകദേശം 700 രൂപ) ലി എന്ന പെണ്‍കുട്ടി വിറ്റു.
tRootC1469263">30 യുവാന്റെ ഒരു ലിപ് സ്റ്റഡ് വാങ്ങുകയായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യം. ഇതിനായി പണം ചോദിച്ചെങ്കിലും അമ്മ നല്‍കിയില്ല. ഇതോടെ അവരുടെ ആഭരണങ്ങള്‍ വില്‍ക്കുകയായിരുന്നു. ആഭരണങ്ങളുടെ യഥാര്‍ത്ഥ വില പെണ്‍കുട്ടിക്ക് അറിയുമായിരുന്നില്ല. കൃത്രിമ ആക്സസറികളാണെന്ന് തെറ്റിദ്ധരിച്ചാണ് പെണ്‍കുട്ടി ഇവ വിറ്റത്.

ജെയ്ഡ് വളകള്‍, നെക്ലേസുകള്‍, മറ്റ് രത്നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആഭരണങ്ങളായിരുന്നു ഇവ. ഒരു ജേഡ് റീസൈക്ലിംഗ് ഷോപ്പിലേക്ക് കൊണ്ടുപോയി ഇവ വില്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ ലീയുടെ അമ്മ വാങ് തകര്‍ന്നുപോയി.
ഉടന്‍ തന്നെ അവര്‍ വാന്‍ലി പോലീസ് സ്റ്റേഷനില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍, ആഭരണങ്ങള്‍ വില അറിയാതെയാണ് താന്‍ എടുത്തതെന്ന് ലി സമ്മതിച്ചു. മകള്‍ ലിപ് സ്റ്റഡ് വാങ്ങാന്‍ പണം ആവശ്യപ്പെട്ടിരുന്നതായി വാങ് പറഞ്ഞു. ആഭരണം വിറ്റുകിട്ടിയ പണത്തില്‍ നിന്നും 30 യുവാന്‍ ചെലവഴിച്ചുവെന്ന് ലി വെളിപ്പെടുത്തി. കടയുടമ 30 യുവാന്റെ ഒരു ജോഡി കമ്മലുകലും പെണ്‍കുട്ടിക്ക് നല്കി.
വാങ്ങിന്റെ പരാതിയെത്തുടര്‍ന്ന്, കട കണ്ടെത്തിയ പോലീസ് നടപടി സ്വീകരിച്ചു. ജ്വല്ലറിയുടെ യഥാര്‍ത്ഥ മൂല്യം അറിയാതെയാണ് ഇടപാട് നടത്തിയതെന്ന് കടയുടമ പറയുന്നു. ആഭരണങ്ങള്‍ വിട്ടുകിട്ടിയതോടെയാണ് വാങ്ങിന് സമാധാനമായത്.
സംഭവം ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. വ്യക്തിഗത സ്വത്തിന്റെ മൂല്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പലരും ഊന്നിപ്പറയുന്നു. യുവാക്കള്‍ക്കിടയില്‍ മികച്ച സാമ്പത്തിക അവബോധം ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്ക്കിടയാക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം.