മോദിക്കും ജെഫ്രി എപ്പ്സ്റ്റീനും ഇടയിലെ സന്ദേശവാഹകനായത് അനില്‍ അംബാനിയെന്ന് വെളിപ്പെടുത്തല്‍, വൈറ്റ് ഹൗസിലെ പിടിപാടിനുവേണ്ടി ഇടപെട്ടു

jeffrey epstein mukesh ambani

ഇന്ത്യന്‍ ബിസിനസുകാരനായ അനില്‍ അംബാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെടെ ലോകത്തെ പ്രമുഖരായ പല വ്യക്തികളുടേയും പേരുകള്‍ ഇതിലുണ്ട്.

ന്യൂഡല്‍ഹി: അമേരിക്കന്‍ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്പ്സ്റ്റീനില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട ഫോണിലെ സന്ദേശങ്ങളും ഇമെയിലുകളും പുറത്തുവന്നതോടെ ഉയര്‍ന്ന വിവാദത്തിന്റെ അലയൊലി തുടരുകയാണ്. പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ട ഇമെയിലും ഇവയില്‍ നിന്നും പിടിച്ചെടുക്കപ്പെട്ടു.

tRootC1469263">

ഇന്ത്യന്‍ ബിസിനസുകാരനായ അനില്‍ അംബാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെടെ ലോകത്തെ പ്രമുഖരായ പല വ്യക്തികളുടേയും പേരുകള്‍ ഇതിലുണ്ട്.

2017 മുതല്‍ 2019 വരെ അനില്‍ അംബാനിയും എപ്പ്സ്റ്റീനും തമ്മില്‍ ഒട്ടേറെ സന്ദേശങ്ങള്‍ കൈമാറി. അംബാനി വൈറ്റ് ഹൗസിലേക്കുള്ള ആക്‌സസിനും ഇന്ത്യ അമേരിക്ക ബന്ധത്തിനും പ്രതിരോധ സഹകരണത്തിനും എപ്പ്സ്റ്റീന്റെ സഹായം തേടിയിരുന്നു. എപ്പ്സ്റ്റീന്‍ തന്നെ ഇന്ത്യന്‍ താല്‍പര്യങ്ങളും അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള പാലമായി നിലകൊണ്ടു.

2019 മേയ് 23-ന് ന്യൂയോര്‍ക്കിലെ എപ്പ്സ്റ്റീന്റെ വീട്ടില്‍ ഒരു മീറ്റിംഗ് നടന്നു. അംബാനി അവിടെ എത്തിയിരുന്നെന്ന് എപ്പ്സ്റ്റീന്‍ സ്റ്റീവ് ബാനന് സന്ദേശമയച്ചു. മോദി ഒരാളെ തന്നെ കാണാനയച്ചെന്നായിരുന്നു സന്ദേശം. മീറ്റിംഗിനു ശേഷം എപ്പ്സ്റ്റീന്‍ അംബാനിയോട് 'ഇന്ന് നല്ല അനുഭവമായിരുന്നു' എന്നും ബാനനോട് 'മോദി മീറ്റിംഗ് ശരിക്കും ഇന്ററസ്റ്റിംഗ്' എന്നും പറഞ്ഞു.

മോദിയുടെ പ്രധാന ശത്രു ചൈനയാണെന്നും പാകിസ്താന്‍ ചൈനയുടെ പ്രോക്‌സിയാണെന്നും മോദി ബാനന്റെ വിഷന്‍ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും എപ്പ്സ്റ്റീന്‍ പറയുന്നുണ്ട്. ചൈനയെ തടയുക എന്നതാണ് മോദിയുടെ പ്രധാന ഫോക്കസ് എന്നും അദ്ദേഹം പറഞ്ഞു.

എപ്പ്സ്റ്റീന്‍ അംബാനിയോട് മോദി സ്റ്റീവ് ബാനന്‍ കൂടിക്കാഴ്ചയ്ക്ക് നിര്‍ദ്ദേശിച്ചു. നിങ്ങള്‍ക്കെല്ലാം ചൈന പ്രശ്‌നമല്ലേ?' അംബാനി 'ഷുവര്‍' എന്ന് മറുപടി പറഞ്ഞു. എന്നാല്‍ അത്തരമൊരു മീറ്റിംഗ് നടന്നതിന് തെളിവില്ല.

2017-ല്‍ വൈറ്റ് ഹൗസുമായി ഇന്ത്യ അമേരിക്ക ബന്ധത്തിനും പ്രതിരോധ സഹകരണത്തിനും ഗൈഡന്‍സ് വേണമെന്ന് ആവശ്യപ്പെട്ട് അംബാനി വീണ്ടും എപ്പ്സ്റ്റീന് സന്ദേശമയച്ചു. മോദിയുടെ അമേരിക്ക-ഇസ്രായേല്‍ സന്ദര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നു.

അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് കടക്കെണിയും സെബിയുടെ നിരോധനവും ഇഡി അന്വേഷണവും നേരിടുന്ന സമയത്താണ് ബന്ധങ്ങള്‍. അംബാനിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

എപ്പ്സ്റ്റീന്‍ 2008-ല്‍ ലൈംഗിക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്. 2019-ല്‍ കുട്ടികളെ ട്രാഫിക്ക് ചെയ്ത കേസില്‍ വിചാരണ നേരിടുമ്പോഴാണ് ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്.

Tags