നടന്‍ തുഷാര്‍ കപൂറും പിതാവ് ജീതേന്ദ്രയും ചേര്‍ന്ന് 8 മാസത്തിനിടെ വിറ്റഴിച്ചത് 1,414 കോടി രൂപയുടെ സ്വത്തുക്കള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്മാരായി ബോളിവുഡ് നടന്മാര്‍
ചാന്ദിവലിയിലെ ബാലാജി ഐടി പാര്‍ക്കിലെ ഉഇ10 ബില്‍ഡിംഗാണ് വിറ്റത്. ഗ്രൗണ്ട് പ്ലസ് പത്ത് നിലകളുള്ള കെട്ടിടത്തിനൊപ്പം ഡാറ്റാ സെന്ററും, അടുത്തുള്ള നാല് നിലകളുള്ള ഡീസല്‍ ജനറേറ്റര്‍ സ്ട്രക്ചറും ഉള്‍പ്പെടുന്നു.
മുംബൈ: ബോളിവുഡ് താരം ജീതേന്ദ്രയും മകന്‍ തുഷാര്‍ കപൂറും റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ ഇടപാടുകള്‍ തുടരുന്നു. ജപ്പാന്‍ ആസ്ഥാനമായുള്ള എന്‍ടിടി ഗ്ലോബല്‍ ഡാറ്റ സെന്റേഴ്‌സ് എന്ന കമ്പനിക്ക് മുംബൈയിലെ ഒരു വാണിജ്യ സ്വത്ത് 559 കോടി രൂപയ്ക്ക് വിറ്റു.
ജനുവരി 9-നാണ് ഇടപാട് രജിസ്റ്റര്‍ ചെയ്തത്. ചാന്ദിവലിയിലെ ബാലാജി ഐടി പാര്‍ക്കിലെ DC10 ബില്‍ഡിംഗാണ് വിറ്റത്. ഗ്രൗണ്ട് പ്ലസ് പത്ത് നിലകളുള്ള കെട്ടിടത്തിനൊപ്പം ഡാറ്റാ സെന്ററും, അടുത്തുള്ള നാല് നിലകളുള്ള ഡീസല്‍ ജനറേറ്റര്‍ സ്ട്രക്ചറും ഉള്‍പ്പെടുന്നു. ആകെ വിസ്തീര്‍ണം 30,195 ചതുരശ്ര മീറ്റര്‍ (ഏകദേശം 3,25,016 ചതുരശ്ര അടി) ആണ്.
tRootC1469263">ഇടപാട് നടത്തിയത് തുഷാര്‍ കപൂറിന്റെ കമ്പനിയായ തുഷാര്‍ ഇന്‍ഫ്രാ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ്. ഇത് പിതാവ് ജീതേന്ദ്ര നിയന്ത്രിക്കുന്ന പാന്തിയോണ്‍ ബില്‍ഡ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. സ്‌ക്വയര്‍ യാര്‍ഡ്‌സ് പങ്കുവെച്ച രജിസ്‌ട്രേഷന്‍ രേഖകളാണ് വിവരങ്ങള്‍ സ്ഥിരീകരിക്കുന്നത്.
2024-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി അടയ്‌ക്കേണ്ടതില്ലായിരുന്നു. പകരം മെട്രോ സെസ്സായി 5.59 ലക്ഷം രൂപ മാത്രമാണ് അടച്ചത്. ഇത് ഇതേ കമ്പനിയുമായുള്ള രണ്ടാമത്തെ വലിയ ഇടപാടാണ്. 2025 മെയ്/ജൂണില്‍ ബാലാജി ഐടി പാര്‍ക്കിലെ തന്നെ ഒരു വലിയ വാണിജ്യസ്വത്ത് 855 കോടി രൂപയ്ക്ക് വിറ്റിരുന്നു. കഴിഞ്ഞ 8 മാസത്തിനിടെ ഇരുവരും ചേര്‍ന്ന് 1,414 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളാണ് വിറ്റഴിച്ചത്.
സിനിമയില്‍ അഭിനയ ജീവിതം പൂര്‍ത്തിയാക്കിയ ജീതേന്ദ്ര (83) വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമാണ്. ഞാന്‍ സാധാരണ ബില്‍ഡര്‍മാരെപ്പോലെയല്ല. ആദ്യം കെട്ടിടം പണിതിട്ടേ വില്‍ക്കൂ. ഫിലിം രംഗത്തെ ആളുകള്‍ വളരെ നല്ലവരാണ്, പക്ഷേ ബിസിനസില്‍ വേറെ സിസ്റ്റം എന്നാണ് അദ്ദേഹം പഴയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ ഇടപാടുകള്‍ ജീതേന്ദ്രയുടെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ശക്തി തെളിയിക്കുന്നു.
.jpg)


