പാസ്‌പോര്‍ട്ടും ടിക്കറ്റും വേണം, എന്നാല്‍ വസ്ത്രം വേണ്ട, ഈ വിമാനത്തില്‍ ഒന്നു യാത്ര ചെയ്താലോ


ടോക്കിയോ: പണം സര്‍ക്കുലേറ്റ് ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജപ്പാന്‍ എയര്‍ലൈന്‍സും ജപ്പാനിലെ പ്രമുഖ വ്യാപാര കമ്പനികളിലൊന്നായ സുമിറ്റോമോ കോര്‍പ്പറേഷനും അവതരിപ്പിച്ച പുതിയ ആശയത്തിന് ലോകമെങ്ങുനിന്നും കൈയ്യടി. ബാഗേജിന്റെ വലുപ്പം കുറയുന്നതോടെ വിമാനത്തിന്റെ ഭാരം കുറയുകയും അതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്നതാണ് ഇതിന് സ്വീകാര്യത ലഭിക്കാന്‍ കാരണം.
ഏതു വസ്ത്രവും, എവിടേയും എന്നതാണ് വിമാനക്കമ്പനിയുടെ ആശയത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതിന്റെ ട്രയല്‍ പ്രോഗ്രാം ആരംഭിച്ചുകഴിഞ്ഞു. യാത്ര പോകുന്നവര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി വസ്ത്രങ്ങള്‍ ബുക്ക് ചെയ്യാം. നിശ്ചിത സ്ഥലത്ത് എത്തിച്ചേര്‍ന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ട വസ്ത്രങ്ങള്‍ അവിടെ ലഭിക്കും. തിരിച്ചുപോരുമ്പോള്‍ വസ്ത്രം അവിടെ തിരികെ നല്‍കുകയും ചെയ്യാം.

കൊവിഡ് 19ന് ശേഷം ലോകമെമ്പാടും യാത്രകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ടൂറിസം മേഖലയില്‍ വലിയ കുതിപ്പാണ് യൂറോപ്പ് പോലുള്ള സ്ഥലങ്ങളില്‍ അനുഭവപ്പെടുന്നത്. ഇത്രയും ആളുകള്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ ബാഗേജിന്റെ ഭാരം കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കാമെന്ന വലിയ ആശയം എയര്‍ലൈന്‍സ് അവതരിപ്പിക്കുന്നു.
സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്ന പ്രസ്ഥാനമുണ്ട്. യാത്രക്കാര്‍ അവരുടെ യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍, താമസസൗകര്യങ്ങള്‍, ഗതാഗതം തുടങ്ങിയവയെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കൂടുതല്‍ പേരും ആഗ്രഹിക്കുന്നു. അവര്‍ക്ക് ഇപ്പോഴും മതിയായ ഓപ്ഷനുകള്‍ ഇല്ല. ഉദാഹരണത്തിന്, മിക്ക യാത്രക്കാരും ഇപ്പോള്‍ റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതും ലക്ഷ്യസ്ഥാനത്തെ ഹോട്ടലുകളില്‍ താമസിക്കുന്നതും ആസ്വദിക്കുന്നു. എന്നാല്‍, അവര്‍ക്ക് വീട്ടില്‍നിന്നും വലിയ ബാഗേജുകളുമായി സഞ്ചരിക്കേണ്ടിവരുന്നു.
പുതിയ ആശയപ്രകാരം യാത്രക്കാര്‍ക്ക് അവരുടെ വസ്ത്രം, ഭക്ഷണം, താമസം തുടങ്ങി എല്ലാ കാര്യങ്ങളിലും ഓപ്ഷനുകള്‍ സ്വീകരിക്കാന്‍ കഴിയും. ജപ്പാനിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവരുടെ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്യുന്നതിന് ഒരു മാസം മുമ്പ് 'എനി വെയര്‍, എനിവേര്‍' റിസര്‍വേഷന്‍ സൈറ്റ് വഴി അവരുടെ വസ്ത്രങ്ങള്‍ ബുക്ക് ചെയ്യാം. പിക്കപ്പ് തീയതി മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വസ്ത്രങ്ങള്‍ തിരികെ നല്‍കണം.
സന്ദര്‍ശകര്‍ക്ക് റിസര്‍വേഷന്‍ പേജിലേക്ക് പോയി ലഭ്യമായ സ്റ്റോക്കില്‍ നിന്ന് അവരുടെ സന്ദര്‍ശന ഉദ്ദേശ്യത്തിനും സീസണിനും അനുയോജ്യമായ മികച്ച വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. യാത്രക്കാര്‍ ഭാരം കുറഞ്ഞ ലഗേജുമായി യാത്ര ചെയ്യുമ്പോള്‍, എയര്‍ലൈനുകള്‍ ഡെലിവറി ഉറപ്പാക്കുകയും അവരെ ഹോട്ടലുകളില്‍ നിന്ന് പിക്കപ്പ് ചെയ്യുകയും ചെയ്യും.