കാമ്പസ് ഇന്റര്‍വ്യൂവില്‍ കോളടിച്ച് വിദ്യാര്‍ത്ഥി, 24.5 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി


കാമ്പസിലെ ഏറ്റവും ഉയര്‍ന്ന ശമ്പള ഓഫര്‍ കൂടിയാണിത്. പ്രമുഖ ടെക് കമ്പനിയായ സിസ്‌കോ 24 ലക്ഷം രൂപയാണ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കാമ്പസുകളില്‍ മുന്‍നിര കമ്പനികളുടെ ഇന്റര്‍വ്യൂകള്‍ നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥിക്ക് 24.5 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം. ജാമിയ മില്ലിയ ഇസ്ലാമിയ (ജെഎംഐ) 2024-25 കാമ്പസ് പ്ലേസ്മെന്റ് ഡ്രൈവിന്റെ ആദ്യ ഘട്ടത്തില്‍ ഹോംസെന്റര്‍ ലാന്‍ഡ്മാര്‍ക്ക് ആണ് ഇത്രയും രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം നല്‍കിയത്.
കാമ്പസിലെ ഏറ്റവും ഉയര്‍ന്ന ശമ്പള ഓഫര്‍ കൂടിയാണിത്. പ്രമുഖ ടെക് കമ്പനിയായ സിസ്‌കോ 24 ലക്ഷം രൂപയാണ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഓപ്ടത്തില്‍ നിന്ന് 8 ലക്ഷം രൂപ, മക്കിന്‍ലി റൈസില്‍ നിന്ന് 16 ലക്ഷം രൂപ, സെനോണ്‍ അനലിറ്റിക്സില്‍ നിന്ന് 14 ലക്ഷം രൂപ, ആക്സെഞ്ചറില്‍ നിന്ന് 11.89 ലക്ഷം രൂപ, ഐസിഐസിഐ ബാങ്കില്‍ നിന്ന് 11.5 ലക്ഷം രൂപ, ടിസിഎസില്‍ നിന്ന് 9 ലക്ഷം രൂപ, അറ്റ്കിന്‍സ് റിയലിസില്‍ നിന്ന് 6.22 ലക്ഷം രൂപ, എല്‍ ആന്‍ഡ് ടിയില്‍ നിന്ന് ആറ് ലക്ഷം രൂപ തുടങ്ങിയവാണ് മറ്റ് കമ്പനികളുടെ വാഗ്ദാനം.
ഈ വര്‍ഷത്തെ പ്ലേസ്മെന്റുകള്‍ വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിന്റെയും പ്ലെയ്സ്മെന്റ് സെല്ലിന്റെ ക്രിയാത്മകമായ പരിശ്രമത്തിന്റെയും സാക്ഷ്യപത്രമാണെന്ന് യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റെ ഓണററി ഡയറക്ടര്‍ പ്രൊഫ റഹേല ഫാറൂഖി പറഞ്ഞു.
ഈ വര്‍ഷത്തെ പ്ലെയ്സ്മെന്റ് ഡ്രൈവില്‍ സാങ്കേതികവിദ്യ, ധനകാര്യം, കണ്‍സള്‍ട്ടിംഗ്, എഞ്ചിനീയറിംഗ് മേഖലകളില്‍ 40-ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. Cisco, Optum, Schneider Electric, Siemens, IBM India, HSBC Technology, Accenture, TCS, L&T, AtkinsRealis എന്നിവയായിരുന്നു പ്രധാന റിക്രൂട്ടര്‍മാര്‍.

യമഹ, ഹെക്സാവ്യൂ ടെക്നോളജീസ്, സി-ഡോട്ട്, ജേക്കബ്‌സ് സൊല്യൂഷന്‍ ഇന്ത്യ, ZS അസോസിയേറ്റ്സ്, സ്റ്റീല്‍ സ്ട്രിപ്സ് വീല്‍ ലിമിറ്റഡ്, ബേബി ഷോപ്പ് - ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്, എസ് ആന്റ് പി ഗ്ലോബല്‍ തുടങ്ങിയ പ്രശസ്ത കമ്പനികള്‍ വരാനിരിക്കുന്ന റിക്രൂട്ട്മെന്റ് ഘട്ടങ്ങളില്‍ കാമ്പസില്‍ എത്തിയേക്കും.