പിതാവിന്റെ വലിയൊരു വിഷമമായിരുന്നു അത്, അതാണ് ഉമ്മ കരഞ്ഞതും, നിലമ്പൂരിൽ നിന്ന് ഖജനാവിൽ എത്തുന്ന കോടികൾ ഇനിയെങ്കിലും ചിലവഴിക്കണം; ആരാട്യൻ ഷൗക്കത്ത് അഭിമുഖം


ഇത് ജനങ്ങളുടെ വിജയമാണ്. ഇടതുപക്ഷ മുന്നണി സർക്കാറിന്റെ ഭരണത്തിനെതിരെയുളള ജനവിധിയായാണ് ഈ വിജയത്തെ കാണുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി അവഗണിക്കപ്പെടുന്ന നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിക്കണമെന്നായിരുന്നു ജനങ്ങളുടെ ആഗ്രഹം
നിലമ്പൂരിൽ നേടിയ വിജയത്തെ കുറിച്ച് എംഎൽഎയായി സത്യപ്രതിഞ്ജ ചെയ്തിരിക്കുന്ന വേളയിൽ എന്താണ് പ്രതികരിക്കാനുളളത്?
ആരാട്യൻ ഷൗക്കത്ത് : ഇത് ജനങ്ങളുടെ വിജയമാണ്. ഇടതുപക്ഷ മുന്നണി സർക്കാറിന്റെ ഭരണത്തിനെതിരെയുളള ജനവിധിയായാണ് ഈ വിജയത്തെ കാണുന്നത്. കഴിഞ്ഞ ഒൻപത് വർഷമായി അവഗണിക്കപ്പെടുന്ന നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിക്കണമെന്നായിരുന്നു ജനങ്ങളുടെ ആഗ്രഹം അതാണ് സാധിച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്നാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്. അതിന് ഇടതുപക്ഷ സർക്കാർ എത്രകണ്ട് സഹായിക്കുമെന്ന് അറിയില്ല. പരമാവധി എന്നെകൊണ്ട് സാധിക്കുന്നതൊക്കെ ചെയ്യും.
tRootC1469263">നിലമ്പൂരിന് വേണ്ടി ഒരുപാട് പദ്ധതികൾ ആവിഷ്കരിച്ചിട്ടുളള ആളാണ് താങ്കൾ. ഇനി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്?
ആരാട്യൻ ഷൗക്കത്ത് : നിലമ്പൂരിന് വേണ്ടി പല പദ്ധതികളും മനസിലുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങൾ തേടികൊണ്ട് ഒരു എംഎൽഎയുടെ പരിമിധികൾക്കുളളിൽ നിന്നുകൊണ്ട് ഒരു പ്രേജക്റ്റ് രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ സഹായവും കൂടിയുണ്ടെങ്കിൽ നിലമ്പൂർ നല്ലൊരു മാതൃകയായി വീണ്ടും ഉയരും. നിരവധി പദ്ധതികൾ മനസലുണ്ട് എല്ലാവർക്കും പത്താംക്ലാസ് വിദ്യാഭ്യസം നൽകുക, ദളിത് ആദിവാസി മേഖലയിലെ കുട്ടികൾ വലിയ രീതിയിൽ പാർശ്വവൽകരിക്കപ്പെടുന്നുണ്ട് അതിൽ നിന്ന് അവരെ മോചിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.

തിരഞ്ഞെടുപ്പ് വേളയിൽ അടക്കം നിലമ്പൂരിൽ ചർച്ചയായ ഒന്നായിരുന്നു വന്യജീവി ആക്രമണം. കഴിഞ്ഞ ദിവസമാണ് ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇതിനൊരു ശ്വാശ്വത പരിഹാരം കാണാൻ സാധിക്കില്ലെ?
ആരാട്യൻ ഷൗക്കത്ത് : വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനവാസ മേഖലയെ രക്ഷിക്കാനുളള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. അതിന് സർക്കാരിന്റെയും സഹായം വേണം. നിലമ്പൂരിൽ നിന്ന് കൊണ്ടുപോകുന്നത് കോടിക്കണക്കിന് രൂപയുടെ വനസമ്പത്താണ് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്. അതിന്റെ ഒരു പത്ത്ശതമാനമെങ്കിലും നിലമ്പൂരിലെ ജനവാസമേഖല സംരക്ഷിക്കാൻ വിനിയോഗിക്കണമെന്നാണ് മുന്നോട്ട് വയ്ക്കാനുളള ആവശ്യം.
നിലമ്പൂരിലെ പല ആദിവാസി ഊരുകളിലേക്കും യാത്രചെയ്യാൻ ചങ്ങാടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇതിനൊരു മാറ്റമുണ്ടാക്കാൻ സാധിക്കില്ലെ?
ആരാട്യൻ ഷൗക്കത്ത് : ഞാൻ അതിനായി ഹെെക്കോടതിവരെ പോയി. നാളെ ഹെെക്കോടതിയുടെ ഹിയറിങ് നടക്കുകയാണ്. അതിൽ ഞാൻ പ്രധാനമായും പറയുന്നത് പോത്തുക്കൽ പഞ്ചായത്തിലെ മുണ്ടേരിവനത്തിൽ കഴിയുന്ന നാല് കോളനികളിലേക്കുളള പാലം പണി ഇപ്പോഴും പാതിവഴിയിൽ കിടക്കുകയാണ്. വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൽ, അളക്കൽ കോളനി അവിടേക്കുളള പാലവും തകർന്ന് ഇരിക്കുകയാണ്. ഇത് ചൂണ്ടികാട്ടിയാണ് ഹെെക്കോടതിയിൽ പോയിരിക്കുന്നത്.
താങ്ങൾ ഇടയ്ക്കിടെ സൂചിപ്പിക്കുന്നുണ്ടായിരുന്നു സർക്കാരിന്റെ സഹായമുണ്ടെങ്കിൽ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന്. അത് എന്തുകൊണ്ടാണ് എപ്പോഴെങ്കിലും യുഡിഎഫ് മുന്നണിയുടെ പ്രതിനിധിയെന്നതിന്റെ പേരിൽ താങ്കൾ നടപ്പിലാക്കാൻ ആഗ്രഹിച്ച പദ്ധതികൾ എൽഡിഎഫ് സർക്കാരിന്റെ സഹകരണമില്ലാത്തതിൽ നടപ്പിലാകാതെ പോയിട്ടുണ്ടോ?
ആരാട്യൻ ഷൗക്കത്ത് : സർക്കാർ അവഗണിച്ചതുകൊണ്ട് നിലമ്പൂരിലെ പല പദ്ധതികളും മുടങ്ങിപ്പോയിട്ടുണ്ട്. വന്യജീവികളിൽ നിന്ന് ജനവാസമേഖലയെ സംരക്ഷിക്കുന്നത് അടക്കമുളള കാര്യത്തിൽ അവഗണനയുണ്ടായി. നാല്മാസത്തിനിടയിൽ മൂന്ന് പേരുടെ ജീവൻ നഷ്ടമായി.മൂന്നുറോളം കുടുംബങ്ങൾ ഷീറ്റ് മറച്ച് കഴിയാൻ തുടങ്ങിയിട്ട് ആറ് വർഷമായി, ഒരു പരിഹാരവും ഇതുവരെയുണ്ടായിട്ടില്ല. ഇതൊക്കെ അടിയന്തരപ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളാണ്.
കോൺഗ്രസിന്റെ നല്ലൊരു നേതൃത്വം നിലമ്പൂരിൽ പ്രവർത്തിച്ചതിന്റെ ഫലംകൂടിയാണോ ഈ വിജയം?
ആരാട്യൻ ഷൗക്കത്ത് : കോൺഗ്രസിന് അതിഗംഭീരമായൊരു രണ്ടാംനിരയുണ്ട്. അതിന് നേതൃത്വം കൊടുക്കാൻ കഴിയുന്ന ഒരു മുൻനിരയുണ്ട്. ഈ രണ്ട് കൂട്ടരുടെയും യോജിച്ചുളള പ്രവർത്തനമാണ് വിജയത്തിലെത്തിച്ചത്. കഴിഞ്ഞക്കാലത്തൊന്നും കോൺഗ്രസിൽ കണ്ടിട്ടില്ലാത്ത ഒരു കെട്ടുറപ്പുളള പ്രവർത്തനം ഇക്കുറിയുണ്ടായിട്ടുണ്ട്. അഭിപ്രായങ്ങൾ പലതും പറയുമെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് ഒറ്റക്കെടായി തന്നെ പ്രവർത്തിച്ചു.
തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞപ്പോൾ ഉമ്മയുടെ അടുത്താണ് ഓടിയെത്തിയത്. കരഞ്ഞുകൊണ്ട് കെട്ടിപിടിക്കുകയായിരുന്നല്ലോ?
ആരാട്യൻ ഷൗക്കത്ത് : എന്റെ പിതാവിന് ഏറ്റവും വിഷമമുണ്ടായ കാര്യമായിരുന്നു നിലമ്പൂർ സീറ്റ് നഷ്ടമായത്. 2016ൽ ഞാൻ മൽസരിച്ചപ്പോഴും നഷ്ടപ്പെട്ടു 2021ൽ പ്രകാശ് മൽസരിച്ചപ്പോഴും നഷ്ടപ്പെട്ടു. അത് തിരിച്ചുപിടിക്കുകയെന്നത് പിതാവിന്റെയും വലിയ ആഗ്രഹമായിരുന്നു. അത് കൃത്യമായി അറിയാവുന്ന ആളാണ് എന്റെ ഉമ്മ. അതിനാലാണ് ഉമ്മയ്ക്കും അത് വെെകാരികമായി തീർന്നത്.
അൻവറിന് നൽകിയ ഒരു മറുപടി കൂടിയാണോ ഈ വിജയം?
ആരാട്യൻ ഷൗക്കത്ത് : ഞാൻ പറഞ്ഞല്ലോ ഒൻപത് വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിനായി എല്ലാവരും മറുപടി കൊടുത്തതാണ് .