മൂത്രം കുടിക്കുന്ന ചികിത്സ നല്ലതോ? മൂത്രത്തില്‍ അടങ്ങിയിരിക്കുന്നതെന്തെല്ലാം, പണി ചോദിച്ചുവാങ്ങുമോ?

urine therapy

കഴിഞ്ഞ ചില ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ യൂറിന്‍ തെറാപ്പി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം മൂത്രം കുടിക്കുകയും അതുകൊണ്ട് ശരീരത്തില്‍ മസാജ് ചെയ്യുകയുമാണ് ഇതിന്റെ രീതി. നൂറ്റാണ്ടുകളായി മനുഷ്യര്‍ മൂത്രം കുടിക്കുന്ന ചികിത്സ നടത്തുന്നുണ്ടെന്നും ഒരു സര്‍വരോഗസംഹാരിയാണ് മൂത്രമെന്നും ഇതിന്റെ പ്രചാരകര്‍ അവകാശപ്പെടുന്നു.

യൂറിന്‍ തെറാപ്പി പ്രചാരണം ഒരുവശത്ത് നടക്കുമ്പോള്‍ തന്നെ ഇതിന്റെ ശാസ്ത്രീയത എന്താണെന്ന് ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരും ചോദിക്കുന്നു. ഇതിന് കൃത്യമായ ഒരു മറുപടി യൂറിന്‍ തെറാപ്പി പ്രചാരകര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ല. മൂത്രം കുടിക്കുന്നതുകൊണ്ട് ദോഷമില്ലെന്നും പാരമ്പ്യ ചികിസ്താഗണത്തില്‍ പെടുന്നതാണ് ഇതെന്നുമാണ് അവരുടെ അവകാശവാദം.

മൂത്രം കുടിക്കുന്നത് ഗുണകരമാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. നിങ്ങളുടെ രക്തത്തിലേക്ക് ബാക്ടീരിയ, വിഷവസ്തുക്കള്‍, മറ്റ് ദോഷകരമായ വസ്തുക്കള്‍ എന്നിവ വീണ്ടുമെത്താനും വൃക്കകളെ സമ്മര്‍ദ്ദത്തിലാക്കാനും ഇതിന് കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം, എന്ത് പേരിട്ടുവിളിച്ചാലും മൂത്രം കുടിക്കുന്ന രീതി സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളതാണ്. മൂത്രചികിത്സ, യൂറോഫാഗിയ, അല്ലെങ്കില്‍ യൂറോതെറാപ്പി എന്ന് ഇന്ന് അറിയപ്പെടുന്നു, മൂത്രത്തിന്റെ ഔഷധ ഉപയോഗം ഇപ്പോഴും ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.

പുരാതന റോം, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മൂത്രചികിത്സ ഉപയോഗിച്ചിരുന്നു എന്നാണ്. രുചി നോക്കി മൂത്രത്തില്‍ പ്രമേഹം ഉണ്ടോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച ഒരു കാലമുണ്ടായിരുന്നു.

മൂത്രം കുടിക്കുമ്പോള്‍ തന്നെ അതില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്നതും അറിയേണ്ടതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത ദ്രാവകവും മാലിന്യ ഉല്‍പ്പന്നങ്ങളും ചേര്‍ന്നതാണ് മൂത്രം. ഫില്‍ട്ടറുകളായി പ്രവര്‍ത്തിക്കുന്ന വൃക്കകള്‍ രക്തപ്രവാഹത്തില്‍ നിന്ന് അധിക ജലവും സെല്ലുലാര്‍ ഉപോല്‍പ്പന്നങ്ങളും നീക്കം ചെയ്യുന്നു. ഈ മാലിന്യം മൂത്രമായി മൂത്രാശയത്തിലേക്ക് അയക്കുന്നു.

is drinking urine good for you

മൂത്രത്തിന്റെ ഉറവിടം 91 മുതല്‍ 96 ശതമാനം വരെ വെള്ളമാണ്. ബാക്കിയുള്ളവ യൂറിയ, ക്ലോറൈഡ്, സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിനിന്‍, മറ്റ് അലിഞ്ഞുചേര്‍ന്ന അയോണുകള്‍, അജൈവ, ജൈവ സംയുക്തങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ചിലതരം ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണ് മൂത്രനാളി. സാധാരണഗതിയില്‍, ഈ ബാക്ടീരിയകള്‍ നിയന്ത്രണാതീതമായി വളരുന്നതൊഴിച്ചാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല.

മൂത്രം അണുവിമുക്തമാണെന്ന മിഥ്യാധാരണ വ്യാപകമാണ്. ഇത് വെറും മിഥ്യയാണെന്ന് തെളിയിക്കെപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ പഠനങ്ങള്‍ കാണിക്കുന്നത് മൂത്രത്തില്‍ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. അത് ഒരു മുറിവിലൂടെ രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയോ അകത്താക്കുകയോ ചെയ്താല്‍ ദോഷകരമായേക്കാം.

ശരീരം ആരോഗ്യകരമായ ബാക്ടീരിയകളുടെ വിവിധ കോളനികളുടെ ഭവനമാണ്. നിങ്ങളുടെ മൂത്രനാളിയില്‍ വിവിധ തരത്തിലുള്ള ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു. നിയന്ത്രണാതീതമായി വളരാന്‍ തുടങ്ങിയില്ലെങ്കില്‍ ഇവ നിരുപദ്രവകരമാണ്. മൂത്രനാളിയിലൂടെ മൂത്രം കടന്നുപോകുമ്പോള്‍ അത് ബാക്ടീരിയകളാല്‍ മലിനമാകുന്നു. മൂത്രം കുടിക്കുന്നതിലൂടെ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഈ ബാക്ടീരിയയെ വീണ്ടും എത്തിക്കുന്നു.

മൂത്രം കുടിക്കുന്നത് സിസ്റ്റത്തിലേക്ക് സാന്ദ്രീകൃത മാലിന്യങ്ങള്‍ വീണ്ടും എത്തിക്കുന്നതിന് കാരണമാകും. ഇത് വൃക്കകളെ വീണ്ടും ഫില്‍ട്ടര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, ഇത് അനാവശ്യ സമ്മര്‍ദ്ദത്തിന് കാരണമാകും. മരുന്നുകള്‍ കഴിക്കുന്നവരുടെ മൂത്രത്തില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഈ മൂത്രം വീണ്ടും കുടിക്കുന്നത് നിങ്ങള്‍ ഇതിനകം കഴിക്കുന്ന മരുന്നിന്റെ അളവ് മാറ്റും. അതുകൊണ്ടുതന്നെ യൂറിന്‍ തെറാപ്പി പരീക്ഷിക്കുന്നവര്‍ ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം.

 

 

Tags