കേരള ഓൺലൈൻ ന്യൂസ് വാർത്ത ഫലം കണ്ടു ; ചായക്കും പലഹാരങ്ങൾക്കും വർധിപ്പിച്ച വില കുറച്ച് കണ്ണൂർ ഇരിട്ടിയിലെ കച്ചവടക്കാർ
ചായക്ക് 13 രൂപയും എല്ലാ പലഹാരങ്ങൾക്കും 15 രൂപയുമാക്കിയാണ് വർധിപ്പിച്ചിരുന്നത്. മൂന്ന് രൂപ ഒറ്റയടിക്ക് വർധിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
കണ്ണൂർ : സമീപ പ്രദേശത്തെ മറ്റൊരു ടൗണിലും ഇല്ലാത്ത വിധം ചായക്കും പലഹാരങ്ങൾക്കും ഇരിട്ടിയിലെ ഹോട്ടലുകളിൽ കുത്തനെവില വർദ്ധിപ്പിച്ച സാധാരണക്കാരെ വലയ്ക്കുന്ന നടപടിയെ കുറിച്ച് കേരള ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ചായയുടെയും പലഹാരങ്ങളുടെയും വില വർധനയ്ക്കെതിരെ പ്രതിഷേധം ഉയർന്നതോടെ ഇരിട്ടിയിലെ ഹോട്ടൽ - റസ്റ്റോറൻ്റ് വ്യാപാരികൾ കുത്തനെ വർധിപ്പിച്ച വില കുറച്ചു. ചർച്ചയ്ക്ക് ശേഷമാണ് വില കുറച്ചത്. പുതിയ വില ശനിയാഴ്ച മുതൽ നിലവിൽ വരും.
tRootC1469263">ചായക്ക് 13 രൂപയും എല്ലാ പലഹാരങ്ങൾക്കും 15 രൂപയുമാക്കിയാണ് വർധിപ്പിച്ചിരുന്നത്. മൂന്ന് രൂപ ഒറ്റയടിക്ക് വർധിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനെ തുടർന്ന് ഹോട്ടൽ ആൻഡ് റസ്‌റന്റ് അസോസിയേഷൻ ഭാരവാഹികളുമായി യുവജന സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് വില കുറയ്ക്കാനുള്ള തീരുമാനമുണ്ടായത്. ചായയുടെ വില 12 രൂപയായും പലഹാരങ്ങൾക്ക് 13 രൂപയാക്കിയുമാണ് പുതുക്കി നിർണയിച്ചത്.

യുവജനസംഘടനകൾക്കു വേണ്ടി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി വി ബിനോയി, വൈസ് പ്രസിഡന്റ് എം നിഖിലേഷ്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി കെ അർജുൻ, ബിജെപി ഇരിട്ടി മണ്ഡലം ജന. സെക്രട്ടറി പ്രശോഭ് എന്നിവർ ഹോട്ടൽ റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി ഇബ്രാഹിം ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എഴുത്തൻ രാമകൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് വി വി ജാഫർ, പ്രവീൺ, സജിത്ത് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് വില കുറച്ചത്.
.jpg)


