ഐപിഎല്‍ കമന്റേറ്ററി പാനലില്‍ നിന്നും ഇര്‍ഫാന്‍ പഠാനെ പുറത്താക്കിയതിന് പിന്നില്‍ മുംബൈ ഇന്ത്യന്‍സിലെ ഇന്ത്യന്‍ താരം, ദിവസം 10 ലക്ഷത്തോളം രൂപ പ്രതിഫലം കിട്ടുന്ന ജോലി ഇല്ലാതായി, കളിക്കാരേക്കാള്‍ ശമ്പളം

Irfan Pathan
Irfan Pathan

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ, ചില ഇന്ത്യന്‍ കളിക്കാരെക്കുറിച്ച് പഠാന്റെ തുറന്നുപറച്ചിലാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 സീസണ്‍ ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നതോടെ ആരംഭിക്കുകയാണ്. അതിനിടെ, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ ഐപിഎല്‍ 2025 കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കിയത് ആരാധകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ, ചില ഇന്ത്യന്‍ കളിക്കാരെക്കുറിച്ച് പഠാന്റെ തുറന്നുപറച്ചിലാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കളിക്കാര്‍ പഠാനെതിരെ ഔദ്യോഗിക പരാതി ഫയല്‍ ചെയ്തിട്ടുണ്ടാകാമെന്നും, അത് ഐപിഎല്‍ 2025 കമന്ററി പാനലില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നും പറയപ്പെടുന്നു.

ഇര്‍ഫാന്‍ പഠാന്‍ തങ്ങളെ വിമര്‍ശിക്കുന്നത് വ്യക്തിപരമായ അനിഷ്ടം മൂലമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ പരാതിപ്പെട്ടതായാണ് സൂചന. കമന്ററി രംഗത്ത് സജീവമായുണ്ടായിരുന്ന പഠാനെ പുറംന്തള്ളാന്‍ മറ്റു കാരണങ്ങളൊന്നുമില്ല.

കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും പഠാന്‍ 'സിദ്ധി ബാത്ത്' എന്ന പേരില്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഐപിഎല്‍ നിരീക്ഷണം പഠാന്‍ നടത്തുമെന്നാണ് കരുതുന്നത്.

കമന്ററി രംഗത്തെ പ്രമുഖരല്ലാം ഇക്കുറിയും ഐപിഎല്ലില്‍ എത്തുന്നുണ്ട്. ദിവസം 10 ലക്ഷം രൂപവരെ സീനിയര്‍ കമന്റേറ്റര്‍ക്ക് ലഭിക്കും. സീസണ്‍ അവസാനിക്കുമ്പോള്‍ 6.5 കോടി രൂപവരെ കമന്ററിയിലൂടെ നേടുന്നവരുണ്ട്. പല മുതിര്‍ന്ന ഐപിഎല്‍ കളിക്കാരേക്കാള്‍ കമന്റേറ്റര്‍മാര്‍ സമ്പാദിക്കും.

കമന്റേറ്റര്‍മാര്‍: സുനില്‍ ഗവാസ്‌കര്‍, നവ്ജോത് സിംഗ് സിദ്ധു, ആകാശ് ചോപ്ര, സഞ്ജയ് മഞ്ജരേക്കര്‍, മൈക്കല്‍ ക്ലാര്‍ക്ക്, മാത്യു ഹെയ്ഡന്‍, മാര്‍ക്ക് ബൗച്ചര്‍, ആര്‍.പി. സിംഗ്, ഷെയ്ന്‍ വാട്സണ്‍, സഞ്ജയ് ബംഗാര്‍, വീരേന്ദര്‍ സെവാഗ്, വരുണ്‍ ആരോണ്‍, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന, കെയ്ന്‍ വില്യംസണ്‍, എബി ഡിവില്ലിയേഴ്സ്, റോബിന്‍ ഉത്തപ്പ, ആരോണ്‍ ഫിഞ്ച്, അമ്പാട്ടി റായിഡു, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള.

വേള്‍ഡ് ഫീഡ് കമന്റേറ്റര്‍മാര്‍: രവി ശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, മാത്യു ഹെയ്ഡന്‍, ദീപ് ദാസ്ഗുപ്ത, ഷെയ്ന്‍ വാട്സണ്‍, മൈക്കല്‍ ക്ലാര്‍ക്ക്, ആരോണ്‍ ഫിഞ്ച്, വരുണ്‍ ആരോണ്‍, അഞ്ജും ചോപ്ര, ഡബ്ല്യുവി രാമന്‍, മുരളി കാര്‍ത്തിക്, ഇയോന്‍ മോര്‍ഗന്‍, ഗ്രെയിം സ്വാന്‍, ഹര്‍ഷ ഭോഗ്ലെ, സൈമണ്‍ ഡൗള്‍, പോമി മബാംഗ്വ, നിക്ക് നൈറ്റ്, ഡാനി മോറിസണ്‍, ഇയാന്‍ ബിഷപ്പ്, അലന്‍ വില്‍കിന്‍സ്, ഡാരന്‍ ഗംഗ, കാറ്റി മാര്‍ട്ടിന്‍, നതാലി ജെര്‍മനോസ്.

Tags