ആര്‍സിബി കിരീടം നേടിയപ്പോള്‍ ഉടമ ഒറ്റ ദിവസം കൊണ്ട് സ്വന്തമാക്കിയത് 2164 കോടി രൂപ, ഐപിഎല്‍ ചെറിയ ബിസിനസ് അല്ല

RCB Owner
RCB Owner

ഈ വിജയത്തിന് മുമ്പ് തന്നെ ആര്‍സിബിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന് (യുഎസ്എല്‍) 2200 കോടി രൂപയുടെ ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി യുഎസ്എലിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നു.

അഹമ്മദാബാദ്: ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം സ്വന്തമാക്കിമാക്കിയപ്പോള്‍ ഉടമകള്‍ക്ക് കിട്ടിയത് സൂപ്പര്‍ ലോട്ടോ. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിരാട് കോലിയും സംഘവും ചരിത്ര വിജയം നേടിയെടുത്തത്. വിജയികള്‍ക്ക് 20 കോടി രൂപയാണ് സമ്മാനത്തുക.

tRootC1469263">

വിജയത്തിന് മുമ്പ് തന്നെ ആര്‍സിബിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന് (യുഎസ്എല്‍) 2200 കോടി രൂപയുടെ ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി യുഎസ്എലിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നു. ഒറ്റ ദിവസത്തിനുള്ളില്‍ ഓഹരി 29.75 രൂപ വര്‍ധിച്ച് 1609.60 രൂപ എന്ന ഉയര്‍ന്ന വിലയില്‍ എത്തിയിരുന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1,12,688.47 കോടി രൂപയില്‍ നിന്ന് 1,14,852.34 കോടി രൂപയായി ഉയര്‍ന്നു, അതായത് 2164 കോടി രൂപയുടെ വര്‍ധന.

ഫൈനലില്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ 1.32 ലക്ഷം ആളുകളെ ഉള്‍ക്കൊള്ളുന്ന ശേഷിയില്‍ ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ഒരു ടിക്കറ്റിന്റെ ശരാശരി വില 3000 രൂപയാണെങ്കില്‍, മൊത്തം 30 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റു. ഇതില്‍ 80 ശതമാനം, അതായത് 24 കോടി രൂപയും ടീം ഉടമകള്‍ക്ക് ലഭിച്ചു.

ആര്‍സിബിയുടെ ഈ വിജയം ബ്രാന്‍ഡ് മൂല്യത്തിലും വലിയ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 1000 കോടി രൂപയിലധികം ബ്രാന്‍ഡ് മൂല്യമുള്ള ആര്‍സിബി,  കിരീടവിജയത്തോടെ കൂടുതല്‍ ഉയരുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags