ഋഷഭ് പന്തിന് ലോട്ടറി, 27 കോടി രൂപ, ഐപിഎല്ലില്‍ ചരിത്രം, ശ്രേയസ്സിന് 26.75 കോടി രൂപ, 15 കോടി കടന്ന് ആര്‍ഷ്ദീപ്, കളിക്കാര്‍ക്കായി കോടികള്‍ വാരിയെറിഞ്ഞ് ടീമുകള്‍

IPL 2025
IPL 2025

26.75 കോടി രൂപയ്ക്ക് പിബികെഎസ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയ റെക്കോര്‍ഡ് മിനിറ്റുകള്‍ക്കുള്ളില്‍ പന്ത് തകര്‍ത്തു. ഐപിഎല്‍ 2025 ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് വഴി 18 കോടി രൂപയ്ക്ക് അര്‍ഷ്ദീപ് സിങ്ങിനെ പഞ്ചാബ് നിലനിര്‍ത്തി.

ന്യൂഡല്‍ഹി: ഐപിഎല്‍ 2025ലെ മെഗാ ലേലത്തില്‍ കളിക്കാര്‍ക്കാടി കോടികള്‍ വാരിയെറിഞ്ഞ് ടീമുകള്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയുമായി ഋഷഭ് പന്ത് എല്‍എസ്ജിയിലെത്തി. കെഎല്‍ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയ ടീം പുതിയ ക്യാപ്റ്റനെക്കൂടിയാണ് തെരഞ്ഞെടുത്തത് എന്നാണ് സൂചന.

26.75 കോടി രൂപയ്ക്ക് പിബികെഎസ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയ റെക്കോര്‍ഡ് മിനിറ്റുകള്‍ക്കുള്ളില്‍ പന്ത് തകര്‍ത്തു. ഐപിഎല്‍ 2025 ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് വഴി 18 കോടി രൂപയ്ക്ക് അര്‍ഷ്ദീപ് സിങ്ങിനെ പഞ്ചാബ് നിലനിര്‍ത്തി.

കഴിഞ്ഞ ലേലത്തില്‍ 24 കോടി രൂപയ്ക്ക് മുകളില്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഇക്കുറി 11.75 കോടി രൂപയ്ക്ക് ഡല്‍ഹി കാപ്പിറ്റല്‍സിലെത്തി. ജോസ് ബട്‌ലറെ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ആണ് സ്വന്തമാക്കിയത്. കാഗസോ റബാഡയേയും 10.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ചു.
 
മാര്‍ക്വീ കളിക്കാര്‍, ക്യാപ്ഡ് ബാറ്റര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, വിക്കറ്റ് കീപ്പര്‍മാര്‍, ക്യാപ്ഡ് ബൗളര്‍മാര്‍ എന്നിങ്ങനെയാണ് ലേലം നടക്കുക. ഒന്നാം ദിവസത്തെ അവസാന സെറ്റില്‍ ആദ്യ അണ്‍ക്യാപ്ഡ് പ്ലെയേഴ്സ് സെറ്റ് അവതരിപ്പിക്കും. സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടക്കുന്നത്.

Tags