ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഐപിഎല്ലില്‍ നിന്നും പിന്മാറി സൂപ്പര്‍ താരം, രണ്ട് വര്‍ഷത്തെ വിലക്ക് ഉറപ്പ്, ലേലത്തില്‍ വാങ്ങിയത് കോടികള്‍ വാരിയെറിഞ്ഞ്


ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ഹാരി ബ്രൂക്ക്സ് ആണ് ഐപിഎല്ലില്‍ നിന്നും പിന്മാറ്റം അറിയിച്ചത്. ഇതോടെ രണ്ടു വര്‍ഷത്തെ ഐപിഎല്‍ വിലക്ക് ബ്രൂക്കിന് ലഭിച്ചേക്കും.
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് സമാപിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ഐപിഎല്ലില്‍ നിന്നും പിന്മാറി സൂപ്പര്‍ താരം. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ഹാരി ബ്രൂക്ക് ആണ് ഐപിഎല്ലില്‍ നിന്നും പിന്മാറ്റം അറിയിച്ചത്. ഇതോടെ രണ്ടു വര്‍ഷത്തെ ഐപിഎല്‍ വിലക്ക് ബ്രൂക്കിന് ലഭിച്ചേക്കും.
6.25 കോടി രൂപയ്ക്കാണ് ബ്രൂക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേര്‍ന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ആഴ്ച ബ്രൂക്കിന്റെ തീരുമാനം ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ വര്‍ഷം, ഡിസിയുടെ ആദ്യ മത്സരത്തിന് രണ്ടാഴ്ച മുമ്പ് അദ്ദേഹം സീസണില്‍ നിന്ന് പിന്മാറിയിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി അദ്ദേഹത്തെ 4 കോടി രൂപയ്ക്കാണ് അന്ന് വാങ്ങിയത്.

ബ്രൂക്കിനെ വിടാതെ പിന്തുടര്‍ന്ന ഡിസി മെഗാ ലേലത്തില്‍ വീണ്ടും സ്വന്തമാക്കി. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ജോസ് ബട്ലറുടെ ഡെപ്യൂട്ടി ആയിരുന്നു വലംകൈയ്യന്‍ ബാറ്റര്‍. ബട്ലറെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനില്‍ നിന്നും ഒഴിവാക്കിയാല്‍ ബ്രൂക്ക് പകരക്കാരനാകാനും സാധ്യതയുണ്ട്. രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് പ്രധാനമെന്നാണ് ബ്രൂക്കിന്റെ പ്രതികരണം.
വിദേശ കളിക്കാരുടെ പിന്‍വാങ്ങലില്‍ നിരാശരായ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ബോര്‍ഡിനോട് പരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിലവില്‍വന്ന പുതിയ നിയമപ്രകാരം ലീഗില്‍ നിന്ന് പിന്മാറുന്നവരെ 2 വര്‍ഷത്തേക്ക് വിലക്കും. പരിക്കേറ്റ കളിക്കാര്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കില്ല.
ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിക്കാത്ത ഒരേയൊരു ടീം ഡിസി മാത്രമാണ്. കെ എല്‍ രാഹുലും ഫാഫ് ഡു പ്ലെസിസും ആണ് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയില്‍.
Tags

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള സംഘപരിവാറിന്റെ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ല ,വെട്ടിമാറ്റപ്പെടേണ്ട ഒന്നും സിനിമയിൽ ഇല്ല : രമേശ് ചെന്നിത്തല
ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള സംഘപരിവാറിന്റെ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ല .വെട്ടിമാറ്റപ്പെടേണ്ട ഒന്നും സിിനിമയില്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .എംപുരാന് കണ്ടു. പടം ഇഷ്ടപ്പെട്ടു.