ഈ ഓണത്തിന് സ്റ്റാർ ഇൻവിസിബിൾ മാലകൾ

Youth Congress leader beaten up at police station in Thrissur; Congress steps up protest
Youth Congress leader beaten up at police station in Thrissur; Congress steps up protest

മഴക്കാലത്തിന്റെ കാറും കോളും ഒഴിഞ്ഞ് നിറങ്ങളുടെ ഒരു ഓണക്കാലം കൂടി വരവായി. ആളുകൾ ഒത്തുകൂടി, പൂക്കളമിട്ടും, ഒരുങ്ങിയും , ആടിയും പാടിയുമെല്ലാം ആഘോഷിക്കുന്ന നാളുകൾ! സ്വർണ നൂലുകൾ ഇഴ നെയ്ത് അണിയുന്ന കസവിനൊപ്പം സ്വർണവർണത്തിലുള്ള ആഭരണങ്ങൾ കൂടി  ചേരുന്നത് മലയാളികൾക്ക് സൗന്ദര്യമാണ്. വിപണിയിൽ തിളങ്ങി നിൽക്കുന്ന ഇൻവിസിബിൾ  ചൈനുകളാണ് ഇന്നത്തെ താരം .

tRootC1469263">

Star Invisible Garlands for this Onam

കാലമെത്ര പുരോഗമിച്ചാലും മലയാള തനിമയോടെ ഓണം കൊണ്ടാടാനാണ് കേരളീയര്ക്ക് ഇഷ്ടം.കസവു സാരിയും മുല്ലപ്പൂവും ചൂടിയൊരുങ്ങുന്ന കൂട്ടത്തിൽ ആഭരണങ്ങൾക്ക് പ്രതേക സ്ഥാനം തന്നെയാണുള്ളത് .ആഭരണങ്ങളിൽ  ഇപ്പോൾ  തിളങ്ങി   നിൽക്കുന്നത് ഇൻവിസിബിൾ  ചൈനുകളാണ് .ഭംഗിചോരാതെ പാരമ്പര്യത്തെ ജീവിതശൈലിയിലേക്ക് പകർത്തുന്ന ഡിസൈനുകളിലുള്ള  ഇത്തരം മാലകൾക്കും കമ്മലിനും ആരാധകരേറെയാണ് .

 നവീനവും ലളിതവുമായ  ഡിസൈനുകളാണ് ഇൻവിസിബിൾ ചൈനുകളെ   ഇത്രമേൽ ജനപ്രിയമാക്കുന്നത് .നൂലുപോലുള്ള ചൈനിൽ താമര മൊട്ടിന്റെയും ലക്ഷ്മി ദേവിയുടെയും തുടങ്ങി നിരവധി വൈവിധ്യങ്ങളാണ്  വിപണിയിലെത്തുന്നത് .

Star Invisible Garlands for this Onam

ഓരോ സീസണിലും  മലയാളിയുടെ ആഭരണപ്രിയം  മാറി വരാറുണ്ട് .ഫ്ലോറൽ മോട്ടിഫ് ആഭരണങ്ങൾക്കാണ്  ഈ  ഓണക്കാലത്ത് പ്രിയമേറെയും.  സ്വർണവില റെക്കോർഡ് തകർത്ത് തേരോട്ടം നടത്തുന്നതും ഇത്തരം ആഭരങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കാൻ കാരണമാകുന്നുണ്ട് .

. കേരളത്തിന്റെ പരമ്പരാഗത കലാവൈഭവത്തിനും ചൈതന്യത്തിനും  ഉത്തമ   ഉദാഹരണമാണ് ഈ വ്യത്യസ്ത ആഭരണ ശേഖരം. വിപണിയില്‍ വേറിട്ടുനില്‍ക്കുന്ന ആകര്‍ഷകമായ ഡിസൈനുകളുടെ ഒരു ശ്രേണിയാണ് ഇൻവിസിബിൾ ചെയിനുകൾ വാഗ്ദാനം ചെയ്യുന്നത്.

Tags